തിരുവനന്തപുരം : ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും ഒരേസമയം ജിമ്മിൽ പരിശീലിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. നന്ദൻകോട്ടെ ജിമ്മിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.
മുഹമ്മദ് റിയാസാണു വിഡിയോ പങ്കുവച്ചത്. കുറച്ചു നാളുകളായി ഇരുവരും ഒരുമിച്ചാണ് പരിശീലനം നടത്തുന്നതെന്ന് റിയാസിന്റെ ഓഫിസ് പറഞ്ഞു. രാവിലെ 6 മണി മുതൽ തുടങ്ങുന്ന പരിശീലനം ഒരു മണിക്കൂറോളം നീളും. തലസ്ഥാനത്തുള്ള ദിവസങ്ങളിലെല്ലാം ഇരുവരും ജിമ്മിൽ പോകാറുണ്ട്.
View this post on Instagram