ഗായിക അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. ഗായിക, അഭിനേത്രി, അവതാരക ഇനി നിലകളിൽ എല്ലാം അഭിരാമി കഴിവ് തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസിലെ മുൻ മത്സരാർത്ഥി കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് അഭിരാമി. സമൂഹമാധ്യമങ്ങളിൽ നിന്ന് നിരവധി ആക്രമണങ്ങൾ അഭിരാമിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടിയുടെ മരണത്തിൽ പ്രതികരിച്ച അഭിരാമിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സൈബര്‍ ബുള്ളിയിംഗിനു ഇരയായ മറ്റൊരു കുട്ടി കൂടെ പ്രാണന് വെടിഞ്ഞു. എന്താലെ? നേരമ്പോക്കിനും ഫ്രസ്റ്റേഷന്‍സ് മാറ്റാനും വെറുപ്പ് പ്രകടിപ്പിക്കാനും എടുക്കുന്ന സമയവും എഫര്‍ട്ട് വേണ്ട, മനുഷ്യരെ അവരുടെ വഴിക്ക് വിടാന്‍, വേട്ടയാടാതിരിക്കാന്‍. പലരേയും പല കമന്റ്സ് കഴുകന്മാര് കൊത്തിപ്പറിക്കുമ്പോള്‍ പുച്ഛം മാത്രം ആണ് തോന്നാറ്!
കഷ്ടപെട്ട് സ്വന്തം കാലില്‍ നില്‍ക്കുന്നവരെയും അവരുടെ സ്വപ്നങ്ങള്‍ക്ക് പുറകെ പോകുന്നവരേയും പരിഹസിക്കുമ്പോള്‍, നിങ്ങള്‍ മാത്രം ആണ് ചെറുതാവുക. 30 വയസ്സ് പോലും ആവാത്ത എനിക്കുള്ള പക്വത എങ്കിലും ചിലര്‍ കാണിച്ചിരുന്നുവെങ്കില്‍ എന്ന് എപ്പോളും തോന്നാറുണ്ട്. എന്തായാലും, ഈ പറഞ്ഞ കഴുകന്മാര്ക്കും മനസ്സില്‍ നന്മ സൂക്ഷിക്കുന്നവര്‍ക്കുമൊക്കെ നല്ലത് തന്നെ വരട്ടെ. കഴുകന്മാര് കൊത്തിപ്പറിച്ച സ്വപ്നങ്ങള്‍ക്ക് വിടപറഞ്ഞ ആ മോള്‍ക്ക്, എന്റെ ആദരാഞ്ജലികള്‍. കാരണം എനിക്കുമുണ്ട്, സഹോദരിമാര്‍