ഇന്ന് വായനാദിനമാണ്,വായിക്കാൻ ഇഷ്ടപ്പെടുന്നവർ നമുക്കിടയിൽ ഇന്ന് ചുരുക്കം തന്നെ. വായന പലതരത്തിലുണ്ട്. ഫിക്ഷൻ, നോൺഫിക്ഷൻ എന്നിങ്ങനെയും ഉണ്ട്. വായിക്കുന്നവർക്ക് എപ്പോഴും വേണ്ടത് സമാധാനപരമായ അന്തരീക്ഷമാണ്. എന്നാൽ ഇവിടെ കൗതുകം നിറയ്ക്കുന്നത് ഒരു ലൈബ്രറിയാണ്. അത് സ്കൂളിലോ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർച്ചറിയിലാണ് ഇവിടെയാണ് വായനയുടെ മറ്റൊരു തലത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.
വായനയെ ജീവശ്വാസമായി കരുതുന്ന കുറേ പേരുണ്ട്. വായനക്കാരെന്നാൽ പുസ്തകപ്പുഴുക്കളാണെന്ന് തെറ്റിദ്ധരിക്കുന്നവരുമുണ്ട്. ശരിക്കും എന്തിനാണ് വായിക്കുന്നത്?ഇതു കൊണ്ടെന്താ പ്രയോജനം എന്നു നിരന്തരം ചോദ്യങ്ങൾ നേരിടുന്നവരുണ്ട്. വായിക്കുന്നതെന്തിന് എന്നതിന് കാര്യകാരണങ്ങളും വായനയുടെ ഗുണദോഷങ്ങളും അക്കമിട്ടെഴുതി ഉപന്യസിക്കേണ്ടതില്ല എന്ന് തോന്നുന്നു.
എന്തിനു വായിക്കുന്നു എന്നതിന് വായിക്കാനിഷ്ടമാണ് എന്ന ഒറ്റ ഉത്തരം മതിയാകും. എന്തെങ്കിലും പ്രതീക്ഷിച്ചോ എന്തെങ്കിലും പ്രയോജനത്തിനായോ വായിക്കു മ്പോൾ അത് വായനയല്ല,പഠനമാണ്.
വായിച്ചുവളരുക എന്നാഹ്വാനം ചെയ്‌ത്, വായനയുടെ മാധുര്യത്തെ മലയാളികള്‍ക്കു പകര്‍ന്നു നല്‍കിയ പി എന്‍ പണിക്കരുടെ ചരമദിനമാണ് നാം വായനാദിനമായി ആചരിക്കുന്നത്. 1995 ജൂണ്‍ 19 നാണ് ആ അദ്ദേഹം ഈ ലോകത്തിൽ നിന്നും വിടപറഞ്ഞത്. മലയാളിയെ വായനയുടെ വിശാലതയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് പി എന്‍ പണിക്കരാണ്. വീടുകളില്‍ പുസ്‌തകങ്ങള്‍ എത്തിച്ച് വായനയിലൂടെ വിവേകം നേടാന്‍ പൊതുവായിൽ നാരായണ പണിക്കർ ആളുകളെ പഠിപ്പിച്ചു. വായനയെക്കുറിച്ച് നിരന്തരം സംസാരിച്ചു. 1926 ല്‍ ജന്മ നാട്ടിൽ സനാതന ധർമം എന്ന ഗ്രന്ഥശാല സ്ഥാപിച്ച അദ്ദേഹം, കേരള ഗ്രന്ഥശാല സംഘം രൂപീകരിക്കുന്നു. കേന്ദീകൃത സംവിധാനമില്ലാതെ പ്രവർത്തിച്ചിരുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന് ഗ്രന്ഥശാലകളെ കേരള ഗ്രന്ഥശാല സംഘത്തിന് കീഴിൽ കൊണ്ട് വരാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്ന്
എല്ലാത്തിനും കൈയിൽ ഫോൺ ഉണ്ട്. പിന്നെ എന്തിനാണ് പുസ്തകം. എന്നാൽ അങ്ങനെ അല്ല പ്രതീക്ഷയുടെ ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി ഇത് ലഭിക്കണമെങ്കിൽ ഒരു പുസ്തകം വേണം. പുസ്തക പ്രേമികൾ ഒരുപാടുണ്ട് അങ്ങനെ ഒരു പുസ്തക പ്രേമിയുടെ കഥയാണ് ഇന്ന് പറയാനുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർച്ചറി ഉദ്യോഗസ്ഥനായ കണ്ണന്റെ കഥ.
തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഉറ്റവരുടെ വിയോഗത്തിൽ വേദനയിൽ കഴിയുന്നവർക്ക് ആശ്വാസമായി ഒരു പുസ്തകശാല.മരവിച്ച മനസ്സുമായി മോര് മുന്നിൽ ഇരിക്കുന്നവരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോവുക ലക്ഷ്യത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇരുന്നൂറോളം പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെയുണ്ട്.മോർച്ചറി സുരക്ഷാ ജീവനക്കാരൻ കണ്ണനാണ് ഇതിനുപിന്നിൽ. വേദന തളംകെട്ടി നിൽക്കുന്ന അന്തരീക്ഷത്തിലേക്ക് പ്രതീക്ഷയുടെ ഒരു വാക്കെങ്കിലും തന്നെ കൊണ്ട് വിതറാൻ പറ്റും എന്ന് ഒരു പ്രതീക്ഷയോടെയാണ് അദ്ദേഹം ആ മോർച്ചറിയിൽ 200ഓളം അടങ്ങുന്ന പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ കൂട്ടിവെച്ച് ഒരു ലൈബ്രറി ഉണ്ടാക്കിയത്. പോലീസുകാർ ഉൾപ്പെടെ ഉള്ളവരും മാനസികമായി തളർന്നു മോർച്ചറിയിലെ അകത്തേക്ക് കടന്നുവരുമ്പോൾ പെട്ടെന്ന് മുന്നിൽ ലൈബ്രറി കാണുമ്പോൾ അവർക്ക് ഉള്ളിലുണ്ടാകുന്ന ഒരു മാറ്റം ഉണ്ട്. കുറച്ചുനേരത്തേക്ക് എങ്കിലും ഉള്ളിൽ കയറിക്കൂടിയിരുന്ന വിഷമവും സങ്കടവും ഒന്ന് മറക്കാൻ പറ്റും. ചിലപ്പോൾ പലരും വേദന മറക്കാൻ എന്ന രീതിയിൽ ഒരു പുസ്തകമെങ്കിലും കയ്യിലെടുത്ത് വെറുതെ താളുകൾ മറിച്ചു നോക്കാറുണ്ട്. അത്രയും മതി അത്ര നേരത്തെയെങ്കിലും അവർ ശ്രദ്ധ നമുക്ക് തിരിക്കാൻ പറ്റില്ല ഒരു ആശ്വാസം നൽകാൻ പറ്റിയല്ലോ. ഇതാണ് കണ്ണന് പറയാനുള്ളത്.
വായനക്കാർ വരേണ്യവർഗമൊന്നുമല്ല. പുസ്തകം വായിക്കുന്നവർ വായിക്കാത്തവരേക്കാൾ മികച്ചവരാകണമെന്നില്ല. വായന തീർത്തും സ്വകാര്യമായ ആനന്ദമാകുന്നു. ഓരോരുത്തർക്കും അവരവരുടേതായ ആനന്ദത്തത്തിന് വ്യത്യസ്ത വഴികളാകും. ചിലർ തീർത്തും ആകസ്മികമായി വായനയിലേക്കു വരികയും അതിലാഹ്ളാദം അനുഭവിക്കുകയും ചെയ്യും. ചിലരാകട്ടെ ചെറുപ്പം മുതലേ വായനക്കാരായിരിക്കും. പിന്നെയും ചിലരുണ്ട് പണ്ട് ആർത്തിയോടെ വായിച്ച് പിന്നീട് പലകാരണങ്ങളാൽ വായിക്കാനാവാതെ പോയവർ. വല്ലപ്പോഴും കൗതുകത്തിനായി വായിക്കുന്നവരുമുണ്ട്. പുസ്തകം വായിക്കുന്നവരെ അദ്ഭുതത്തോടെ/ആദരവോടെ/പുച്ഛത്തോടെ കാണുന്നവരുമുണ്ട്. ഇതെല്ലാം കൂടിയാണ് നമ്മുടെ ലോകം.