വണ്ടി പ്രേമികൾക്ക് ഇതാ പുതിയൊരു വാർത്ത കൂടി.ടെസ്‌ലയുടെ സൈബർട്രക്കിനേയും ദുബായ് പൊലീസ് സേനയിലെടുത്തിരിക്കുന്നു.
ദുബായ് പോലീസ് സൈബർ ട്രക്കിൻ്റെ ഈ വരവറിയിച്ചത് എക്‌സ് അക്കൗണ്ടിലെ പോസ്റ്റ് വഴി. ടൂറിസ്റ്റ് പൊലീസ് ലക്ഷ്വറി പട്രോൾ ഫ്ലീറ്റിലേക്കാണ് സൈബർ ട്രക്ക് എത്തിയിരിക്കുന്നത്.ഇനി ദുബായിലെ നിരത്തിൽ പുതിയൊരു അഥിതി കൂടി. ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ചേർന്ന് ഇനി മുതൽ സൈബർ ട്രക്ക് നിരീക്ഷണത്തിനെത്തുന്നതും കാണാനാവും.
2019 നവംബറിലാണ് എലോൺ ട്രക്ക് പുറത്തിറക്കുമെന്ന് സൈബർ ട്രക്ക് പുറത്തിറക്കുന്നത്. വൈകാതെ തന്നെ സൈബർ ട്രക്ക് ദുബായ് പോലീസിൻ്റെ ഭാഗമാവുമെന്ന് ദുബായ് പോലീസും അറിയിച്ചിരുന്നു. പല കാരണങ്ങളെ കൊണ്ടും പിന്നീട് സൈബർ ട്രക്ക് നിർമ്മാണം വൈകി.എന്നാലിപ്പോൾ ഇവൻ നിരത്തിൽ ഇറങ്ങി എന്നാണ് പറയുന്നത്.പച്ചയും വൈറ്റ് ഐവറിയും നിറങ്ങളിലുള്ള സൈബർ ട്രക്ക് പൊലീസ് സ്റ്റിക്കറും പതിച്ചുകൊണ്ട് ദുബായ് നിരത്തുകളിലൂടെ പട്രോളിങ്ങിനിറങ്ങുമ്പോൾ കാണുന്ന ആരുടേയും കണ്ണൊന്ന് പാളും. ആകാംഷയോടെ നോക്കി നിൽക്കും. കുഞ്ഞു കുട്ടി ആകാശത്തിലൂടെ പോകുന്ന വിമാനം നോക്കി നിൽക്കുന്നത് പോലെ നോക്കി പോകും.
നിറങ്ങളേക്കാൾ സൈബർ ട്രക്കിൻ്റെ സവിശേഷ രൂപമാണ് ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിക്കാൻ പോകുന്നത്.
ആധുനിക ഫീച്ചറുകളും ഡിസൈനുമുള്ള ടെസ്‌ല സൈബർ ട്രക്ക് ദുബായ് പൊലീസ് ജനറൽ കമാൻഡിൻ്റെ ഭാഗമായെന്നും ഇനി മുതൽ നിരീക്ഷണത്തിന് സൈബർ ട്രക്കുമുണ്ടാവുമെന്നാണ് ദുബായ് പൊലീസ് കുറിച്ചത്. ഏറ്റവും ഉയർന്ന സൈബർ ട്രക്ക് വകഭേദത്തിന് പൂജ്യത്തിൽ നിന്നും 100 കിമി വേഗത്തിലേക്ക് കുതിക്കാൻ വെറും 2.6 സെക്കൻഡ് മതി. അതായത് പരമാവധി വേഗം മണിക്കൂറിൽ 209 കിമി. ദുബായ് പൊലീസ് പട്രോളിങ് വാഹനങ്ങളുടെ മുന്നിൽ സൈബർ ട്രക്ക് നീങ്ങുന്നതിൻ്റെ രണ്ടു ചിത്രങ്ങളും അവർ എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇനി ദുബായ് നിരത്ത് ഒന്ന് തിളങ്ങും. ഈ ഭീമന്റെ വരവ് കാണുമ്പോൾ തന്നെ കിടുങ്ങും.