കൊച്ചി: കോടമഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മൂന്നാറിന്‍റെ മാസ്മരികതയും ഹരിത നിബഡമായ പശ്ചാത്തലവും ചേര്‍ന്ന് ക്ലബ് മഹീന്ദ്ര ലെയ്ക് വ്യൂ മൂന്നാറിനെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കി മാറ്റുകയാണ്. ഇന്തോ-ബ്രിട്ടീഷ് വാസ്തുശില്‍പവും പ്രകൃതിരമണീയ ചുറ്റുപാടുകളുമായുള്ള ആഡംബര കോട്ടേജുകള്‍ മുതല്‍ വിശാലമായ അപാര്‍ട്ട്മെന്‍റുകള്‍ വരെയുള്ള 171 മുറികളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. തേയിലത്തോട്ടങ്ങളിലേക്കുള്ള യാത്രകളും ഗ്രാമങ്ങളിലേക്കുള്ള നടത്തവും അണക്കെട്ടു സന്ദര്‍ശനവും വനസൗന്ദര്യം ആസ്വദിക്കലുമെല്ലാമായി ഒരിക്കലും മടുപ്പു തോന്നാത്ത ഉല്ലാസമാണു സഞ്ചാരികളെ കാത്തിരിക്കുന്നത്.
അതിഥികള്‍ക്കായി മൂന്നു മികച്ച റസ്റ്റോറന്‍റുകളാണുള്ളത്. ടീ റൂം തേയിലത്തോട്ടങ്ങളുടെ പശ്ചാത്തലത്തില്‍ രുചികരമായ ഊണ് അടക്കമുള്ളവ നല്‍കും. ,പുതുതായി ആരംഭിച്ച സ്പൈസ് ട്രൈല്‍ തനി കേരള വിഭവങ്ങളൊരുക്കും. സ്പെഷാലിറ്റി റസ്റ്റോറന്‍റായ ബാര്‍ബിക്യൂ ബേ മറ്റൊരു അനുഭൂതി കൂടി നല്‍കും. റിസോര്‍ട്ടിലെത്തുന്ന അതിഥികള്‍ക്ക് അപ്പവും സ്റ്റ്യൂവും മലബാറി ചിക്കന്‍ കറിയും കേരളാ പൊറോട്ടയും പായസവുമെല്ലാം ഒരുക്കി മികച്ച ഒരു അനുഭവം സൃഷ്ടിക്കും.
സ്പാ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഇന്‍ഹൗസ് ഡോക്ടറുടെ സൗകര്യങ്ങള്‍ അടക്കമുള്ള സ്പാ ലഭ്യവുമാണ്. സുസ്ഥിര രീതികളോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്ന രീതിയില്‍ ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്‍റെ പ്ലാറ്റിനം റേറ്റിങും ക്ലബ് മഹീന്ദ്ര ലെയ്ക് വ്യൂ മൂന്നാറിനു ലഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ ഒഴിവാക്കുകയും വൈദ്യുത വാഹനങ്ങളുടെ കൂടുതലായുള്ള ഉപയോഗത്തിലൂടെ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറക്കുകയും ചെയ്യുന്നതും ഇവിടെ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.
റിസോര്‍ട്ടിനു പുറത്തു മാട്ടുപ്പെട്ടി തടാകം, ഇരവികുളം ദേശീയോദ്യാനം, മറയൂര്‍ ചന്ദനക്കാട് തുടങ്ങിയവയെല്ലാം ആസ്വദിക്കാനും സൗകര്യമുണ്ട്.