Celebrities

മലയാള സിനിമയിൽ സ്ത്രീകൾ എവിടെ എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല. ശക്തമായ കഥാപാത്രങ്ങൾ ഇല്ലാത്തതിന്റെ കാരണം ഇതാണ്, രഞ്ജിനി ഹരിദാസ്

ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയ അവതാരികയാണ് രഞ്ജിനി ഹരിത തന്റേതായ ഒരു ശൈലി തന്നെ രഞ്ജിനി ഈ ഒരു പരിപാടിയിലൂടെ കൊണ്ടുവന്നു എന്ന് പറയുന്നതാണ് സത്യം വലിയൊരു ആരാധകനിരയെ അതുകൊണ്ടുതന്നെ ഒരു സമയത്ത് വളരെയധികം വിമർശനങ്ങളും താരം നേരിട്ടിരുന്നു. അതിന് കാരണവും താരത്തിന്റെ ഈ ശൈലി തന്നെയായിരുന്നു ഇംഗ്ലീഷും മലയാളവും കൂട്ടി കലർത്തി സംസാരിക്കുന്ന രഞ്ജിനിയുടെ സംസാരരീതിയെ പലരും പലതരത്തിലും വിമർശിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു

തുടർന്ന് അങ്ങോട്ട് അവതരണ രംഗത്ത് മറ്റൊരു വ്യക്തിയെ നേടാൻ സാധിക്കാത്ത അത്രയും വിജയമാണ് രഞ്ജിനി സ്വന്തമാക്കിയത് ഇത്രയും മികച്ച ഒരു അവതാരിക ഉണ്ടാവില്ല എന്ന് പ്രേക്ഷകർക്ക് പോലും തോന്നിപ്പിച്ച തരത്തിലായിരുന്നു താരത്തിന്റെ പിന്നീടുള്ള പ്രകടനങ്ങളൊക്കെ പിന്നീട് സിനിമയിലും തന്റേതായ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ താരത്തിന് സാധിച്ചിരുന്നു സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം കൂടിയാണ് താരം സോഷ്യൽ മീഡിയയിലൂടെ തന്റെ വ്യക്തമായ നിലപാടുകളും വീഡിയോകളും ഒക്കെ താരം പ്രേക്ഷകർക്ക് മുൻപിലേക്ക് പങ്കു വയ്ക്കാറുണ്ട്

ഇപ്പോൾ ഉള്ളൊഴുക്ക് എന്ന ചിത്രം കണ്ടതിനു ശേഷം താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഉള്ളോഴുക്ക് എന്ന സിനിമ വളരെ റിയൽ സിനിമയാണ് തനിക്ക് തോന്നിയത് ഈ സിനിമയ്ക്ക് ഒരുപാട് പ്രത്യേകതകളുണ്ട് അതിൽ ഉർവശി ചേച്ചിയുടെയും പാർവതിയുടെയും പ്രകടനം മാത്രമല്ല മികച്ചത് അതിൽ അഭിനയിച്ചിട്ടുള്ള എല്ലാവരും മികച്ച രീതിയിൽ ആണ് അഭിനയിച്ചിരിക്കുന്നത് എന്നാൽ റിയൽ സിനിമകളോട് പൊതുവേ താനിക്ക് എത്ര താല്പര്യമില്ല ഞാനൊരു ഫാന്റസി ലോകത്ത് ജീവിക്കുന്ന ആളാണ്

അതുകൊണ്ട് തന്നെ എനിക്ക് അത്തരം സിനിമകളാണ് കൂടുതൽ ഇഷ്ടം റിയൽ സിനിമകൾ ഞാൻ അങ്ങനെ കാണാറില്ല എന്നാൽ ഇതൊരു റിയൽ സിനിമയാണ് പിന്നെ മലയാളത്തിൽ സ്ത്രീകൾക്ക് വേണ്ടി സിനിമകൾ എഴുതപ്പെടുന്നില്ലെന്ന് ചോദിച്ചാൽ സ്ത്രീകൾക്കാണെങ്കിലും പുരുഷന്മാർക്ക് ആണെങ്കിലും ശക്തമായ കഥാപാത്രങ്ങൾ ഉണ്ടാവണമെങ്കിൽ നല്ല കഥകൾ വരണം അങ്ങനെയുള്ള കഥ എഴുതുകയാണ് വേണ്ടത് അല്ലാതെ സ്ത്രീകൾ മലയാളത്തിൽ എവിടെപ്പോയി എന്നുള്ള ചോദ്യം ഒന്നും പ്രസക്തമുള്ളതല്ല എവിടെയും പോയിട്ടില്ല ഇവിടൊക്കെ തന്നെയുണ്ട്

സ്ത്രീകൾക്കു മാത്രമായിട്ട് ചില കഥാപാത്രങ്ങൾക്കായി ഒരു സിനിമ എന്നൊന്നും പറഞ്ഞ് ഞാൻ അംഗീകരിക്കില്ല സ്ത്രീക്കും പുരുഷനും ഒക്കെ നല്ല കഥാപാത്രങ്ങൾ ലഭിക്കണമെന്നാണ് ഞാൻ പറയുന്നത് ഈ ചോദ്യം ഒന്നും പ്രസക്തിയുള്ളതല്ല എന്നും രഞ്ജിനി പറയുന്നുണ്ട് വാക്കുകൾ വളരെ വേഗമാണ് ശ്രദ്ധ നേടിയത് സ്ത്രീകളെ മാത്രം പറയുന്നത് ശരിയല്ല എന്നും പുരുഷന്മാർക്കും മികച്ച കഥാപാത്രങ്ങൾ കിട്ടേണ്ടത് അത്യാവശ്യമാണ് എന്നും രഞ്ജിനിയുടെ അഭിപ്രായത്തിനൊപ്പമാണ് നിൽക്കുന്നത് എന്നും ഒക്കെ ചിലർ കമന്റ് കളിലൂടെ പറയുകയും ചെയ്യുന്നു

തുല്യത ഉണ്ടാവണമെന്ന് പറഞ്ഞിട്ട് തുല്യതയില്ലാതെ വരുന്നത് മോശമായ കാര്യമാണ് തുല്യത ഉണ്ടായെങ്കിൽ സ്ത്രീകളുടെ കാര്യം മാത്രമല്ല പുരുഷന്മാരുടെ കാര്യം കൂടി ചോദിക്കണം സ്ത്രീകൾ എവിടെയും മലയാള സിനിമയിൽ എന്ന് മാത്രം ചോദിക്കേണ്ട കാര്യമില്ല നല്ല കഥാപാത്രങ്ങൾ ലഭിക്കാത്ത എത്രയോ പുരുഷന്മാരുണ്ട് അവരെവിടെ ഇന്നുകൂടി തിരക്കേണ്ടത് അത്യാവശ്യമാണ് എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട്