കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ മുഴുവൻ വൈറലായി മാറിയത് ഡിഎൻഎ എന്ന സിനിമയുടെ പ്രമോഷൻ എത്തിയ ഹനയോട് അവതാരിക ചോദിച്ച മോശം ചോദ്യമായിരുന്നു വളരെ മോശമായ രീതിയിൽ തന്നെയായിരുന്നു ഒരു ചോദ്യം അവതാരിക ചോദിച്ചിരുന്നത് ഈ ഒരു സാഹചര്യത്തിൽ നടി ഹന്നക്കൊപ്പം നടനായ അഷ്കറും ഒപ്പം ഉണ്ടായിരുന്നു ഒരിക്കലും ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യം തന്നെയായിരുന്നു ഈ പെൺകുട്ടിക്ക് നേരിടേണ്ടി വന്നിരുന്നത് പെട്ടെന്നാ ചോദ്യം കേട്ടപ്പോൾ ഞെട്ടി പോകുന്നത് വ്യക്തമായി വീഡിയോ കണ്ടവർക്ക് മനസ്സിലാക്കാൻ സാധിക്കും
പലരും ഇതൊരു പ്രാങ്ക് വീഡിയോ ആണ് എന്ന രീതിയിലാണ് ആദ്യം കരുതിയിരുന്നത് എന്നാൽ മൈക്ക് വലിച്ചൂരി ദേഷ്യപ്പെട്ട് അവിടെ നിന്നും പോകുമ്പോഴാണ് ഇതൊരു പ്രാങ്ക് വീഡിയോ അല്ല എന്ന് ആളുകൾക്ക് മനസ്സിലാക്കാൻ സാധിച്ചത് ശരിക്കും വ്യക്തിത്വത്തിന് മങ്ങൽ ഏറ്റെടു തന്നെയാണ് അവിടെ നിന്നും ഹന പോകുന്നത് എന്ന് കാണുന്ന വ്യക്തികൾക്ക് മനസ്സിലാക്കാൻ സാധിക്കും തുടർന്ന് സോഷ്യൽ മീഡിയ മുഴുവൻ ചീത്ത വിളിച്ചത് ഈ ഒരു പെൺകുട്ടിയായിരുന്നു
ഒരു സ്ത്രീയായിട്ടും എന്തും ചോദിക്കാം എന്നുള്ള ഒരു രീതിയിലേക്ക് ഇവർ മാറുകയായിരുന്നു ചെയ്തത് എന്നും ഇത് ഒരിക്കലും നല്ല രീതിയല്ല എന്നും ഒക്കെ ആയിരുന്നു പലരും പറഞ്ഞിരുന്നത് വളരെ മോശമായ തരത്തിലാണ് അവതാരിക ഇടപ്പെട്ടത് എന്നും ഇത് അംഗീകരിക്കാൻ സാധിക്കുന്നില്ല എന്നുമൊക്കെ പലരും പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ ഈ കാര്യത്തിൽ വിശദീകരണവുമായി അവതാരിക തന്നെ രംഗത്ത് വന്നിരിക്കുകയാണ് താൻ എന്തുകൊണ്ടാണ് അത്തരം ഒരു ചോദ്യം ചോദിച്ചത് എന്നാണ് അവതാരികയായ ഷാലു പറയുന്നത്
അത്തരം ഒരു ചോദ്യം ഞാൻ ചോദിക്കുമ്പോൾ എന്തുകൊണ്ട് അങ്ങനെ ഒരു ചോദ്യം ഞാൻ ചോദിച്ചു എന്ന് ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ല ആരും അതിനെക്കുറിച്ച് പറയുകയും ചെയ്തില്ല ഇന്ന് കേരളം മുഴുവൻ ചീത്ത വിളിക്കുന്ന അവതാരിക ഞാനാണ് എന്തുകൊണ്ടാണ് ഒരു വ്യക്തി അപ്പുറത്തിരിക്കുന്ന വ്യക്തിയോട് അത്തരമൊരു ചോദ്യം ചോദിച്ചത് എന്ന് ആദ്യം ചിന്തിക്കണം ഞാൻ ആങ്കറിങ് പോലെ തന്നെ വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് സിനിമയിൽ അഭിനയിക്കുക എന്നത്
സിനിമയിലോ സീരിയലോ ഒക്കെ അഭിനയിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട് അതിനുവേണ്ടി ഒരുപാട് ഓഡിഷനുകൾക്ക് പോയിട്ടുമുണ്ട് പല ഓഡിഷനുകളിലും ഞാൻ സെലക്ട് ആയിട്ടുണ്ട് ഡേറ്റ് വരെ പറഞ്ഞിട്ടുണ്ട് എന്നാൽ പിന്നീട് പലപ്പോഴും എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത് അഡ്ജസ്റ്റ്മെന്റ് ചെയ്യുമോ എന്നുള്ള ഫോൺ കോളുകളാണ് അത്തരം ഒരു അനുഭവം എനിക്കുള്ളതു കൊണ്ടാണ് സിനിമാ ഫീൽഡിൽ നിൽക്കുന്ന ഒരാളോട് തന്നെ ഞാൻ ആ ഒരു ചോദ്യം ചോദിച്ചത് അതുകൊണ്ടാണ് നിങ്ങൾ സിനിമയിൽ അഭിനയിച്ചത് എന്ന് ചോദിക്കാനുള്ള കാരണവും അതാണ്
എന്നാൽ എന്തുകൊണ്ടാണ് ഞാൻ ആ ചോദ്യം ചോദിച്ചത് എന്ന് ആരും തന്നെ ചിന്തിച്ചിട്ടില്ല അതുകൂടി ചിന്തിക്കേണ്ടത് അത്യാവശ്യമായ കാര്യമല്ല ഞാൻ അത്തരം ഒരു ചോദ്യം ചോദിക്കണമെങ്കിൽ എനിക്ക് അങ്ങനെ ഒരു എക്സ്പീരിയൻസ് ഉണ്ടായിട്ടുള്ളതുകൊണ്ടായിരിക്കും എന്ന് മനസ്സിലാക്കേണ്ട ഞാൻ കൂടുതലും എന്റെ എക്സ്പീരിയൻസിൽ നിന്നാണ് ചോദ്യങ്ങൾ ചോദിച്ചത് എന്നാൽ ഇത്തരം ഒരു ചോദ്യം ചോദിച്ചത് വളരെ മോശമായിപ്പോയി എന്ന് തന്നെയാണ് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത്