ചുട്ടെരിച്ച ചാരത്തിൽ നിന്ന് നളന്ദ ഉയർത്തെഴുന്നേറ്റ ദിവസമാണിന്ന്. എന്താണ് ഇതിനിത്ര പ്രത്യേകത എന്നല്ലേ.? എന്നാൽ നിങ്ങളെ ഞാൻ നളന്ദയുടെ കാലഘട്ടത്തിലേയ്ക്ക് ഒന്ന് കൂട്ടിക്കൊണ്ടു പോവുകയാണ്.
ഗുപ്തരാജാക്കന്മാരുടെ കാലത്ത്, AD 427 മുതൽ പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ അവസാനം വരെ ഏതാണ്ട് 800 വർഷങ്ങൾ ഭാരതത്തിൽ അറിവിൻ്റെ ഖനിയായി വിളങ്ങിയ ഒരു മഹാവിദ്യലയം ഉണ്ടായിരുന്നു.
മഹാവിദ്യാലയം എന്ന് ഞാൻ പൊലിപ്പിച്ചു പറഞ്ഞതല്ല. ആയിരക്കണക്കിന് ക്ലാസ്സ് മുറികളും, അഡ്രിമിനിസ്ട്രേറ്റീവ് ബ്ലോക്കുകളും, അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും താമസിക്കാനുള്ള ക്വാർട്ടേഴ്സുകളും, ലൈബ്രറികളും, ലബോറട്ടറികളും, കൺവെൻഷൻ സെൻ്ററുകളുമൊക്കെയായി 455 ഏക്കറിൽ പരന്നു കിടന്നിരുന്നത്.
AD 637നും 695നും ഇടയിൽ നളന്ദയിലെ വിദ്യാർത്ഥിയായിരുന്ന ചൈനീസ് തത്വചിന്തകൻ സുവാൻസാങിൻ്റെ യാത്രവിവരണങ്ങളിൽ നിന്നും, ജീവചരിത്രത്തിൽ നിന്നുമാണ് നളന്ദയുടെ വിവരങ്ങൾ കിട്ടിയത്.
തൻ്റെ മുറിയിൽ നിന്ന് നോക്കിയാൽ കാണുന്ന മലനിരകളെക്കുറിച്ചും, പുലർകാലത്ത് കാമ്പസ് ഗോപുരവും, കെട്ടിടവുമെല്ലാം കാർമേഘങ്ങളെ തുളച്ച് മുകളിലേയ്ക്ക് തള്ളി നിൽക്കുന്ന മനോഹര കാഴ്ചയെക്കുറിച്ചുമൊക്കെ സുവാൻസാങ് അതിൽ വിവരിക്കുന്നുണ്ട് . അതിൽ നിന്നുതന്നെ, എത്രമാത്രം ഉയരമുള്ള കെട്ടിട സമുച്ചയങ്ങളായിരുന്നു നളന്ദയെന്ന് ഊഹിക്കാവുന്നതാണ്.
സുവാൻസാങിൻ്റെ വിശദീകരണങ്ങളിൽ ഏറ്റവും കൗതുകം ഉണ്ടാക്കുന്നത് നളന്ദയിലെ അധ്യാപകരുടെ എണ്ണമാണ്. 1500ൽ അധികം അധ്യാപകർ നളന്ദയിൽ ഉണ്ടായിരുന്നു എന്നാണദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 500ലധികം അധ്യാപകരും 30 ശാസ്ത്രങ്ങളിൽ പാണ്ഡിത്യമുള്ളവരായിരുന്നത്രേ. 10 അധ്യാപകർക്ക് മാത്രമാണ് 50 ശാസ്ത്രങ്ങളിൽ പാണ്ഡിത്യമുണ്ടായിരുന്നതെന്നും സുവാൻസാങ് പറയുന്നുണ്ട്. നളന്ദയിൽ തൻ്റെ പേര് മോക്ഷദേവൻ എന്നായിരുന്നുവെന്നും, ശീലഭദ്രൻ എന്ന ഗുരുവിന് കീഴിലാണ് പഠിച്ചതെന്നും സുവാങ്സാങിൻ്റെ രേഖകളിലുണ്ട്.
1500 അധ്യാപകർ എന്ന് പറയുമ്പോൾ വിദ്യാർത്ഥികളുടെ എണ്ണം ഊഹിക്കാമോ?
ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഒരേ സമയം നളന്ദയിൽ പഠിച്ചിരുന്നതായി ടിബറ്റ്യൻ രേഖകളിൽ കാണുന്നു.
AD 695ൽ വിദ്യാഭ്യാസം പൂർത്തിയാക്കി ചൈനയിലേയ്ക്ക് മടങ്ങുമ്പോൾ 400 സംസ്കൃത ഗ്രന്ഥങ്ങളും, 300 ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളും കുതിരപ്പുറത്ത് കയറ്റി കൂടെക്കൊണ്ടു പോയതായി സുവാൻസാങ് പറയുന്നു. അത്, നളന്ദയിലെ ധർമ്മഗഞ്ച് എന്ന് പേരുള്ള ലൈബ്രറി ശേഖരത്തിലെ ഒരു തുള്ളി മാത്രമാണത്രേ ! ചൈനീസ് ഗവൺമെൻ്റ് ഇന്നും ഈ ഗ്രന്ഥങ്ങൾ സൂക്ഷിക്കുകയും, പഠനവിധേയമാക്കുകയും ചെയ്യുന്നുണ്ട്.
ഗുപ്തരാജാക്കന്മാരുടെ കാലഘട്ടത്തിനു ശേഷം നളന്ദയിൽ ബുദ്ധ, സൂര്യ, ശിവ എന്നിങ്ങനെ മൂന്ന് മഹാവിഹാരങ്ങൾ പണിതത് ഹിന്ദുരാജാവായിരുന്ന ഹർഷൻ ആണെന്ന് സുവാൻ പറയുന്നത്. ഈ മഹാവിഹാരങ്ങളെ ‘രാജകീയം’ എന്നാണ് അദ്ദേഹം വർണ്ണിച്ചിരിക്കുന്നത്.
ഇനി നളന്ദയിൽ പഠിപ്പിച്ചിരുന്ന വിഷയങ്ങളെക്കുറിച്ച് അറിയണ്ടേ?
മഹായാനം, ഹീനയാനം എന്നീ രണ്ടു ബൗദ്ധശാഖകൾ
ചതുർ വേദങ്ങൾ,
ഹേതുവിദ്യ (Logical reasoning)
ശബ്ദവിദ്യ (Grammar)
ചികിത്സാവിദ്യ (Medicine)
തന്ത്രവിദ്യ
അർത്ഥശാസ്ത്രം
സാംഖ്യവിദ്യ
ജോതിഷം
ജ്യോതിശാസ്ത്രം
ഗണിതം
രസതന്ത്രം (Chemistry)
തുടങ്ങി അമ്പതോളം ശാസ്ത്രങ്ങൾ ഇവിടെ പഠിപ്പിച്ചിരുന്നു.
എല്ലാവരും ഖുറാൻ എന്ന ഒരൊറ്റ പുസ്തകം മാത്രം പഠിച്ചാൽ മതി എന്ന് നിർബന്ധബുദ്ധിയുണ്ടായിരുന്ന ഇസ്ലാം മതം ലോകത്തോട് ചെയ്ത ഏറ്റവും വലിയ ക്രൂരതയാണ് നളന്ദയും, തക്ഷശിലയും തകർത്തത് എന്നാണ് ചരിത്രം പറയുന്നത്. ടിബറ്റ്യൻ തത്ത്വചിന്തകനായിരുന്ന ധർമ്മാശ്വമിൻ്റെ ആത്മകഥയിലാണ് 1200കളിൽ ഖിൽജിയും, ഇസ്ലാമികപ്പടയും ചേർന്ന് നളന്ദ ചുട്ടെരിച്ചതിനെക്കുറിച്ച് വിവരിക്കുന്നത്.
തുർക്കിയിൽ നിന്നും വന്ന ബക്ത്യാർ ഖിൽജി
അറിവിൻ്റെ ശേഖരത്തെ ചുട്ടെരിക്കുക മാത്രമല്ല ചെയ്തത്, നളന്ദയിലെ അധ്യാപകരേയും, വിദ്യാർത്ഥികളേയുമെല്ലാം തേടിപ്പിടിച്ച് കഴുത്തറുത്ത് കൊന്നു.
ആറ് മാസത്തെ പഠനത്തിനു ശേഷം അത്യാവശ്യമായി ടിബറ്റിലേയ്ക്ക് മടങ്ങിയ ധർമ്മാശ്വമിൻ തിരിച്ചുവരുമ്പോൾ കാണുന്നത് കത്തിയെരിയുന്ന നളന്ദയും, തുർക്കപ്പടയുടെ കണ്ണിൽപ്പെടാതിരിക്കാൻ ചിതറിയോടുന്ന സഹപാഠികളേയും, അധ്യാപകരേയുമാണ്. എന്താണ് നടന്നതെന്ന് പിന്നീട് ഒരു ദൃസാക്ഷിയിൽ നിന്നാണ് ധർമ്മാശ്വമിൻ അറിയുന്നത്.
എല്ലാം കത്തിയെരിഞ്ഞതിന് ശേഷവും, കുറച്ചുകാലം നളന്ദയിൽ വിദ്യാഭ്യാസം നടന്നെന്നും, പിന്നീട് എല്ലാം താറുമാറായെന്നും അദ്ദേഹം പറയുന്നു.
ഈ സംഭവങ്ങളൊക്കെ നടക്കുന്ന കാലത്ത് നാം ജീവിച്ചിരുന്നെങ്കിൽ മാത്രമേ നമുക്കതിൻ്റെ തീവ്രത അറിയുമായിരുന്നുള്ളൂ. 1800 ക്ഷേത്രങ്ങളുണ്ടായിരുന്ന ക്ഷേത്രനഗരം ഹംപി നശിപ്പിച്ചത്, കൊണാർക്കിലെ സൂര്യ ക്ഷേത്രം തകർത്തത്, അങ്ങനെ എത്രയെത്ര നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയതെന്ന് ചില ചരിത്രം പറയുന്നുണ്ട്.