മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു അഭിനയത്രിയാണ് ഉർവശി അഭിനയ തിലകം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന പ്രകടനമാണ് ഓരോ ചിത്രങ്ങളിലും ഉർവശി കാഴ്ച വയ്ക്കുന്നത് അതുകൊണ്ടുതന്നെ ആരാധകർ താരത്തെ വളരെ വേഗം ഏറ്റെടുക്കുന്ന ഒരു കാഴ്ചയും കാണാൻ സാധിച്ചിട്ടുണ്ട് കൈയിൽ ലഭിക്കുന്ന കഥാപാത്രം ഏതാണെങ്കിലും അത് മികച്ച രീതിയിൽ അഭിനയിച്ച ഫലിപ്പിക്കുവാനുള്ള ഒരു കഴിവ് ഉർവശിയ്ക്ക് ഉണ്ട് എന്ന് തന്നെ പറയണം വളരെ മനോഹരമായ രീതിയിൽ ആണ് ഓരോ കഥാപാത്രങ്ങളെയും ഉർവശി അഭ്രപാളിയിൽ മനോഹരമാക്കുന്നത്
ഏറ്റവും പുതിയതായി ഉർവശിയുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം ഉള്ളൊഴുക്ക് എന്ന ചിത്രമാണ് ഈ ചിത്രത്തിൽ ഉർവശിക്കൊപ്പം പാർവതിയും എത്തിയിട്ടുണ്ട് രണ്ടു മികച്ച പ്രതിഭകൾ ഒരുമിക്കുമ്പോൾ അത് എങ്ങനെയാകും എന്ന് അറിയുവാനുള്ള ഒരു ആകാംക്ഷയാണ് പ്രേക്ഷകർക്കും ഉള്ളത് ഇപ്പോൾ ഇതാ ഊർവ്വശി ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നൽകിയ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വളരെ പെട്ടെന്ന് തന്നെ ഉർവശിയുടെയും വാക്കുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു
ഒരാളെ കളിയാക്കുന്ന തരത്തിലുള്ള കോമഡികൾ തനിക്ക് ഇഷ്ടമല്ല എന്നും അത്തരം ഹ്യൂമർ ചെയ്യില്ല എന്നും ആണ് ഉർവശി പറയുന്നത് നമുക്ക് ചിരിപ്പിക്കാൻ ഒന്നും കിട്ടാത്തതുകൊണ്ട് അടുത്തിരിക്കുന്ന ആളെ കളിയാക്കുന്നത് ശരിയായ രീതിയല്ല ഹാസ്യം എന്ന വാക്കിനകത്ത് പരിഹാസം എന്ന വാക്ക് കൂടി കിടപ്പുണ്ട് അടുത്തിരിക്കുന്ന ആളെ കളിയാക്കി നിങ്ങൾ ചിരിപ്പിക്കുന്നതാണ് പലപ്പോഴും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഹീറോയിക്ക് എപ്പോഴും കളിയാക്കുവാനും തമാശ പറയുവാനും തലയ്ക്ക് കൊട്ടുവാനും ഒരു കൊമേഡിയൻ വേണം
പക്ഷേ ഞാൻ അത് ചെയ്യില്ല ഞാൻ ഒരു കാലത്തും അങ്ങനെയുള്ള തമാശകൾ ചെയ്യില്ല മുടന്തുള്ള ആളെ നോക്കി പോടാ ഞണ്ട് എന്ന് വിളിക്കുന്നത് തമാശയല്ല അതൊക്കെ ഇപ്പോൾ ബോഡി ഷേമിങ് എന്ന് വിളിക്കുമ്പോൾ എനിക്ക് സന്തോഷമാണ് തോന്നുന്നത് ഞാൻ ഒരു ചാനലിൽ പ്രോഗ്രാമിന് ഇരിക്കുമ്പോൾ അത്തരം കോമഡികൾക്ക് മാർക്കിടില്ല അടുത്തിരിക്കുന്നവരെ കാക്കയെന്നോ കുരങ്ങ് എന്ന വിളിച്ചാൽ ഞാൻ മാർക്ക് കുറയ്ക്കും എന്ന് ആദ്യമേ പറയും നിങ്ങൾക്ക് ചിരിപ്പിക്കാൻ ഒന്നും കിട്ടാത്തത് കൊണ്ട് അടുത്തിരിക്കുന്നവരെ കളിയാക്കാമോ
ഇത് കേട്ടുകൊണ്ടിരിക്കുന്നവന്റെ മക്കൾക്ക് വിഷമം വരില്ലേ അത് ഞാൻ അനുവദിക്കില്ല അത്തരം ഹ്യൂമർ കുറക്കുകയാണ് വേണ്ടത് ഞങ്ങൾക്ക് കുഴപ്പമില്ല വിളിച്ചോട്ടെ എന്ന ചിലർ പറയും പക്ഷേ ഞാൻ അത് ചെയ്യില്ല മറ കണ്ണുണ്ടായിരുന്ന വളരെ ഫേമസ് ആയ ഒരു തമിഴ് നടൻ ഉണ്ടായിരുന്നു ഒരിക്കൽ അദ്ദേഹത്തെപ്പോലെ കണ്ണുവെച്ച് എന്നോട് അഭിനയിക്കാൻ ആവശ്യപ്പെട്ടു ഡയലോഗ് ഒക്കെ കഴിഞ്ഞപ്പോൾ എന്നെപ്പോലെ കണ്ണുവെച്ച് അഭിനയിച്ചു അല്ലേ മോളെ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു
അതെങ്കിൽ അവർ എന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞു എന്ന് ഞാൻ മറുപടി പറയുകയും ചെയ്തു ഞാൻ ആഗ്രഹിച്ച ജോലിയൊന്നും ഈ കണ്ണുകൊണ്ട് എനിക്ക് കിട്ടിയില്ല ഡ്രൈവിംഗ് ലൈസൻസ് പോലും എനിക്ക് തരില്ല എന്നാണ് പറഞ്ഞത് പിന്നീട് ഈ കുറവ് സിനിമയിൽ എനിക്ക് പ്ലസ് ആയി എന്നും അദ്ദേഹം പറഞ്ഞു അന്ന് മുഴുവൻ ഞാൻ കരയുകയായിരുന്നു ചെയ്തത് അതിനുശേഷം ആണ് ഞാൻ മനസ്സിലാക്കിയത് അവർക്ക് വിഷമം വരുന്നുണ്ട് അപ്പോൾ അതൊന്നും ഹ്യൂമറ അല്ല എന്ന് ഹ്യൂമര്‍ നമ്മളെ ചിന്തിപ്പിക്കുന്നതായിരിക്കണം കൈപ്പുള്ള ഒരു മരുന്ന് മധുരത്തിൽ പൊതിഞ്ഞു കൊടുക്കുന്നത് പോലെ