മലയാളികൾ എക്കാലത്തും നെഞ്ചോട് ചേർത്ത് വച്ചിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അച്ചുവിന്റെ അമ്മ. ഉർവശിയുടെയും മീരാജാസ്മിന്റെയും അമ്മയും മകളും ആയുള്ള കോംബോ വലിയ ഹിറ്റായിരുന്നു. പുരുഷ പ്രാധാന്യം തീരെയില്ലാത്ത ഈ ചിത്രം വാണിജ്യ അടിസ്ഥാനത്തിൽ വലിയ വിജയവും ആയിരുന്നു. സത്യൻ അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്തത്. 2006ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സഹ നടിക്കുള്ള പുരസ്കാരം ഉർവശി നേടിയത് അച്ചുവിൻറെ അമ്മയെന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു. ഉള്ളാെഴുക്കാണ് നടിയുടെ പുതിയ സിനിമ. പാർവതി തിരുവോത്തിനൊപ്പമാണ് ചിത്രത്തിൽ ഉർവശി അഭിനയിക്കുന്നത്.
ഇപ്പോഴിതാ മീര ജാസ്മിനെ കുറിച്ച് ഉർവശി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ആ കുട്ടി വളരെ മൂഡിയാണ്. ആ സമയത്ത് പ്രത്യേകിച്ച്. അച്ചുവിന്റെ അമ്മയുടെ സമയത്ത്. പക്ഷെ വന്നിറങ്ങി ഒരു സീനെടുത്ത് കഴിഞ്ഞപ്പോൾ ഞങ്ങൾ കൂട്ടായി.
ആ കൂട്ടായ്മയ്ലൂടെയല്ലാതെ ഒരു സിനിമയും നന്നാവില്ല. കറി വെക്കാൻ പറയുന്ന സീനിൽ മീര ജാസ്മിൻ അഭിനയിക്കാൻ മറന്നു. കറി വെക്കാൻ എന്തെങ്കിലും പറ, മലയാളത്തിലുള്ളത് ഇംഗ്ലീഷിലാക്കാൻ സംവിധായകൻ പറഞ്ഞു. ടേക്ക് എടുത്തപ്പോൾ അയ്യോ, ഞാൻ ഒന്നും ചെയ്തില്ല, ടേക്ക് എടുത്തപ്പോൾ ചേച്ചിയെ നോക്കിക്കൊണ്ടിരുന്നു, ഒന്നു കൂടി എടുക്കാമെന്ന് മീര. ഒന്നു കൂടി എടുത്താൽ തീർന്നു, എന്താ പറഞ്ഞതെന്ന് എനിക്കേ ഓർമയില്ല.
പിന്നെ ശ്രീബാലയാണ് അവളുടെ ഡയലോഗ് എഴുതിയത്. മീര ജാസ്മിൻ അന്ന് ആസ്വദിച്ചാണ് നിന്നത്. അല്ലാതെ അവർ പെർഫോം ചെയ്യുന്നു, എനിക്ക് പറ്റിയില്ല എന്നല്ലെന്നും ഉർവശി ചൂണ്ടിക്കാട്ടി.
സിനിമാ രംഗത്ത് നിന്നുള്ള തന്റെ അനുഭവങ്ങളും ഉർവശി പങ്കിടുന്നുണ്ട്. എന്റെ ജീവിതത്തിൽ ഒരു ആർട്ടിസ്റ്റുമായിട്ടും ഞാൻ പിണങ്ങിയിട്ടില്ല. ഈ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഒരു തമിഴ് ലേഡി ആർട്ടിസ്റ്റിന് എന്നോട് പ്രശ്നമുണ്ടായി. എനിക്ക് ചിരിയാണ് വന്നത്. ഞാൻ പെർഫോം ചെയ്യുന്നത് കണ്ട് അവർക്ക് ദേഷ്യം വന്ന് കൊണ്ടിരിക്കുന്നു. ഞാൻ ഇപ്പുറത്ത് വന്ന് എന്റെ സ്റ്റാഫിന്റെ കൂടെ ചിരിക്കും. ഈ സ്ത്രീക്ക് എന്തിന്റെ സൂക്കേടാണെന്ന് സ്റ്റാഫ് പറയും.
അത് വിടൂ, അവർക്ക് വിവരമില്ലെന്ന് ഞാൻ പറയും. ആ സംഭവമേ പറയാനുള്ളൂ. അല്ലാതെ ഇത്രയും കാലത്തിനിടയ്ക്ക് ഒരു ആർട്ടിസ്റ്റുമായും തനിക്ക് പ്രശ്നമില്ലെന്ന് ഉർവശി വ്യക്തമാക്കി.