Television

Bigg Boss Malayalam Season 6: അങ്ങനെയൊന്നും ഇല്ലെന്നായിരുന്നു അവളുടെ മറുപടി; സത്യാവസ്ഥ അറിഞ്ഞതോടെ എനിക്ക് വലിയ കുറ്റബോധം തോന്നി

ബിഗ് ബോസ് മത്സരാർത്ഥികൾ നേരിടുന്ന പ്രധാന ആരോപണങ്ങളിൽ ഒന്നാണ് പിആർ. ബിഗ് ബോസ് മത്സരാർത്ഥികളുടെ പേരിൽ പി ആർ തമ്മിലുണ്ടാകുന്ന പോരും കാണാറുണ്ട്. പിആർ വർക്ക് ഈ പരിപാടിയുടെ ഒരു ഭാഗം തന്നെയാണ്. ലക്ഷങ്ങൾ നൽകി പല താരങ്ങളും ഇത്തരം ഏജൻസികളെ ഏർപ്പെടുത്തുന്നു. എന്നാൽ തങ്ങൾ ഇഷ്ടപ്പെടുന്ന താരങ്ങൾക്ക് വേണ്ടി പിന്തുണ നൽകുന്നവരും പലപ്പോഴും പി ആർ എന്ന പേരിൽ ഒതുങ്ങി പോകാറുണ്ട്. ജാസ്മിനുമായി ബന്ധപ്പെടുത്തിയും പിആർ ആരോപണം ഉയർന്നിരുന്നു. ജാസ്മിന്റെ അടുത്ത സുഹൃത്തായ റസ്മിന്‍ തന്നെ ഒരു ഘട്ടത്തില്‍ ഇത്തരം സംശയം ഉയർത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ വിശദീകരണവും ജാസ്മിന്‍ ആരാധകരോട് മാപ്പ് പറച്ചിലുമായി രംഗത്ത് വന്നിരിക്കുകയാണ് റസ്മിന്‍.

ജാസ്മിന് പിആർ വർക്കേഴ്സ് ഉണ്ടെന്ന് ഞാന്‍ വിചാരിച്ചിരുന്നു. ഞാന്‍ പുറത്ത് ഇറങ്ങിയതിശേഷമുള്ള ഒരു അഭിമുഖത്തിലെ കമന്റും മറ്റുമൊക്കെ കണ്ടപ്പോള്‍ ജാസ്മിന്റെ പിആർ ആളുകളാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ഞാന്‍ വിചാരിച്ചു. പിന്നീട് ജാസ്മിന്‍ പുറത്ത് ഇറങ്ങിയപ്പോള്‍ ഞാന്‍ അവളോട് നേരിട്ട് തന്നെ ഇതേക്കുറിച്ച് ചോദിച്ചു. അങ്ങനെയൊന്നും ഇല്ലെന്നായിരുന്നു അവളുടേയും മറുപടി.

യഥാർത്ഥത്തില്‍ ജാസ്മിനെ ഇഷ്ടപ്പെടുന്നവരാണ് അവള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്. വോട്ട് പിടിക്കുകയും വീഡിയോസ് ചെയ്യുകയുമൊക്കെ അവരാണ് ചെയ്തത്. അവരെ ഞാന്‍ പിആർ ആണെന്ന് തെറ്റിദ്ധരിച്ച്. അങ്ങനെ പറഞ്ഞതില്‍ എല്ലാവരോടും ഞാന്‍ ചോദിക്കുകയാണ്. പ്രത്യേകിച്ച് ജാസ്മിന്‍ അരാധാകരോട്. സത്യാവസ്ഥ അറിഞ്ഞതോടെ എനിക്ക് വലിയ കുറ്റബോധം. അതുകൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നതെന്നും റസ്മിന്‍ പറയുന്നു.

രണ്ട് ദിവസം ജാസ്മിന്റെ വീട്ടില്‍ പോയി നിന്നപ്പോഴാണ് ഒരു പിആറുമില്ല, എല്ലാ യഥാർത്ഥ ആരാധരാണെന്ന് വ്യക്തമായത്. അവിടെ കണ്ട ഒരുപാട് കാഴ്ചകളുണ്ട്. അത്രയും സ്നേഹമുള്ള സുഹൃത്തുക്കളും കുടുംബക്കാരുമൊക്കെ വീട്ടിലെത്തി. അടുത്ത് നിന്ന് മാത്രമല്ല, കാസർകോട്, മലപ്പുറം, നിലമ്പൂർ, മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നൊക്കെ രാവിലെ തന്നെ ജാസ്മിനെ കാണാന്‍ ആളുകള്‍ എത്തിയിരുന്നു. ഇതൊക്കെ കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷമായി.

അവള്‍ വിചാരിച്ചതിലും അപ്പുറം ആളുകള്‍ സ്നേഹിക്കാനും പിന്തുണയ്ക്കാനും ഉണ്ടെന്ന് മനസ്സിലായപ്പോള്‍ അവള്‍ക്കും വലിയ സന്തോഷമായി. ജോലി സമയം വരെ മാറ്റി നിർത്തിയായിരുന്നു ജാസ്മിന് വേണ്ടി വോട്ട് പിടിച്ചത്. ഫാന്‍സ് അസോസിയേഷിനിലെ ആളുകളുമായി ഒരു ഗൂഗിള്‍ കോളുണ്ടായിരുന്നു. അതില്‍ അവർ പ്രകടിപ്പിച്ച സ്നേഹമൊക്കെ എന്നെ ഞെട്ടിച്ചെന്നും റസ്മിന്‍ കൂട്ടിച്ചേർത്തു.