പ്രേമം എന്ന സിനിമയിലൂടെ സായിപ്പല്ലവിയുടെ വരവ് സൗന്ദര്യ സങ്കല്പങ്ങളെ കൂടി പൊളിച്ചെഴുതുന്നത് ആയിരുന്നു. മുഖക്കുരുവിനെ ഓർത്ത് വിഷമിച്ചിരുന്നവർക്ക് ആത്മവിശ്വാസം നൽകുന്നതായിരുന്നു സായിപല്ലവിയുടെ കഥാപാത്രം. പ്രേമം എന്ന സിനിമ ഇറങ്ങിയതിനു ശേഷം മുഖക്കുരുവുള്ള പെൺകുട്ടികളെ ഇഷ്ടപ്പെടാൻ പുരുഷന്മാർ ആരംഭിച്ചു. ഇപ്പോഴിതാ തന്റെ സൗന്ദര്യരഹസ്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സായി പല്ലവി.
ആഴ്ചയിൽ രണ്ടോ മൂന്നേ തവണ വെളിച്ചെണ്ണ ഉപയോഗിക്കന്നത് തന്റെ ഹെയർ കെയർ രീതിയാണെന്ന് സായിപല്ലവി പറയുന്നു. തലമുടിയും, തലയോട്ടിയും വരണ്ടു പോകാതെ ഈർപ്പം നിലനിർത്താൻ വെളിച്ചെണ്ണ സഹായിക്കും. ഇത് മുടി കൊഴിച്ചിൽ താരൻ എന്നിവയ്ക്ക് മികച്ച പരിഹാരമാണ്.
ചീപ്പ് ഉപയോഗിച്ച് മുടി ചീകി ഒതുക്കുന്നതാണ് മിക്കവരുടേയും ശീലം. എന്നാൽ താൻ ചീപ്പ് ഉപയോഗിക്കുന്നതിനു പകരം കൈ ഉപയോഗിച്ച് മാത്രമേ മുടി ഒതുക്കാറുള്ളൂവെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. മുടി പൊട്ടി പോകാതെ സൂക്ഷിക്കാൻ ഇത് സഹായിക്കുമെന്നാണ് സായി പല്ലവി വ്യക്തമാക്കിയത്.
പ്രേമം സിനിമയിൽ അഭിനയിക്കുന്നതിനു മുൻമ്പ് തന്നെ മുഖക്കുരു വന്ന് തുടങ്ങിയിരുന്നുവെന്നും അതു മാറാനായി പ്രത്യേകിച്ച് ഒന്നും ഉപയോഗിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. ചെറുപ്പക്കാർക്കിടയിൽ ഏറ്റവും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന ചെറിയ കുരുക്കൾ. ഹോർമോൺ മാറ്റങ്ങൾ കൊണ്ടും, ദൈനംദിന ജീവിതത്തിലെ പ്രത്യേകതകൾ കൊണ്ടും ജനിതകപരമായ കാരണങ്ങൾ കൊണ്ടും ഉണ്ടാകുന്ന മുഖക്കുരുവിനെ നേരിടാത്തവരുണ്ടാകില്ല. എന്നാൽ പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങളും, യോഗയുമൊക്കെ ഇത്തരം മുഖക്കുരു തടയാൻ സഹായിച്ചതായി സായി പല്ലവി പറയുന്നു.
കൂടാതെ ഇവ വരുന്ന സമയങ്ങളിൽ മഞ്ഞളും, തേനും മുഖത്ത് പുരട്ടുന്നതും ശീലമാക്കിയിരുന്നതായി താരം വെളിപ്പെടുത്തി. പ്രകൃതി ദത്തമായ ഒരു ആന്റിസെപ്റ്റിക്കാണ് മഞ്ഞൾ. പാർശ്വഫലങ്ങൾ കുറവായിരിക്കും എന്നതാണ് ഇതിന്റെ മെച്ചം. മഞ്ഞളിനൊപ്പം തന്നെ തേനും ഉപയോഗിച്ചിരുന്നതായി സായി പല്ലവി സൂചിപ്പിക്കുന്നുണ്ട്.