Celebrities

കാണാൻ വളരെ സിംപിൾ, പക്ഷേ വില ലക്ഷങ്ങൾ; ദീപിക ധരിച്ച വസ്ത്രത്തിന് ഇത്രയും വിലയോ ?

ആദ്യ കണ്മണിയെ സ്വാഗതം ചെയ്യാനുള്ള സന്തോഷത്തിലാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ. ഗർഭാവസ്ഥയിൽ ആണെങ്കിലും സിനിമ പ്രമോഷനിൽ ഊർജ്ജസ്വലയായി നടി പങ്കെടുക്കുന്നുണ്ട്. തന്റെ പുതിയ ചിത്രമായ ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന് ദീപിക എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

സ്ലീക്ക് ബ്ലാക്ക് ബോഡികോൺ ഡ്രസിലാണ് ദീപിക എത്തിയത്. പ്രശസ്ത ഡിസൈനർ ഹൗസായ ലോവിൽനിന്നുള്ളതാണ് ദീപികയുടെ ഈ ഔട്ട്ഫിറ്റ്. മുൻവശത്ത് വൈഡ് സ്ട്രാപ്പോടു കൂടിയ സ്ലിം ഫിറ്റ് ഡ്രസ് ഗർഭകാലത്തിന് അനുയോജ്യമായതായിരുന്നു. ഈ വസ്ത്രത്തിന്റെ വില എത്രയാണെന്ന് അറിയാമോ ? 1,14,000 രൂപയാണ് ഈ വസ്ത്രത്തിന്റെ വില.

കൽക്കി 2898 എഡി ഒരു പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ചിത്രമാണ്. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽഹാസൻ, ദിഷ പടാനി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഏകദേശം 600 കോടി രൂപ ബജറ്റിലൊരുക്കിയ കൽക്കി 2898 എഡി ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. ജൂൺ 27നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

ഇറ്റലിയിലെ കോമോ തടാകത്തിന്റെ പശ്ചാത്തലത്തില്‍ 2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അതിനുശേഷം മുംബൈയിലും ബെംഗളൂരുവിലും ആഡംബരം നിറഞ്ഞുനിന്ന വിവാഹ പാര്‍ട്ടിയാണ് ഇരുവരും ഒരുക്കിയത്. സെലിബ്രിറ്റികളുടെ നീണ്ടനിര തന്നെ ഒഴുകിയെത്തി. കഴിഞ്ഞ നവംബറില്‍ ഇരുവരും അഞ്ചാം വിവാഹ വാര്‍ഷികവും ആഘോഷിച്ചു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കുഞ്ഞുടുപ്പിന്റേയും ഷൂസിന്റേയും ബലൂണുകളുടേയും ചിത്രം പങ്കുവെച്ച് ഇരുവരും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിക്കുകയായിരുന്നു.