അറബ് സ്ത്രീകൾ എന്തിനാകും മുഖവും ശരീരവും മൊത്തമായും മറച്ചു നടക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?മൊത്തമായും ബുർക്ക എന്നറിയപ്പെടുന്ന കറുത്ത വസ്ത്രം ആണ് അവർ കൂടുതലും ധരിക്കുന്നത്. അറബ് സ്ത്രീകൾ മാത്രമല്ല പൊതുവെ മുസ്ലിം സ്ത്രീകൾ ഈ വേഷം ആണ് കൂടുതൽ ധരിക്കുന്നത്. അതിന് പല കാരണങ്ങളും അവർ പറയാറും ഉണ്ട്. മറ്റുള്ളവരെ ശരീരം കാണിക്കാൻ പാടില്ല, അത് തെറ്റാണ് എന്നൊക്കെ. എന്നാൽ കൃത്യമായി പറഞ്ഞാൽ പണ്ടുള്ള സ്ത്രീകൾ ഈ വസ്ത്രം ധരിച്ചിരുന്നത് അവരുടെ ശരീര സംരക്ഷണത്തിനാണ്. എങ്ങനെ എന്നല്ലേ.. മരുഭൂമിയിൽ നിന്നും വരുന്ന മണൽ കാറ്റിൽ നിന്നുള്ള രക്ഷയ്ക്ക് വേണ്ടിയാണ് ഇത്.
അറബ് സ്ത്രീകൾ തങ്ങളുടെ ഹിജാബ് തട്ടം മുഖത്തേക്ക് ഇറക്കിയിട്ട് മുഖം മറക്കും, അങ്ങനെ ചെയ്യുന്നത് പുറത്തെ മണൽ കാറ്റിൽ നിന്നും കനത്ത ചൂടുളള വെയ്‌ലിൽ നിന്നും മുഖത്തെ രക്ഷിക്കാനാണ്. ഇങ്ങനെ ഹിജാബ് മുഖത്തേക്ക് ഇറക്കിയിടുംബോൾ കാറ്റ് ഉളള കാലാവഥയാകയാൽ ഹിജാബ് മുഖത്ത് ഒട്ടിപ്പിടിച്ച് കണ്ണുകൾ തുറക്കുന്നതിനും അടക്കുന്നതിനും ബുദ്ധിമുട്ട് നേരിടും.ബതൂല എന്ന കട്ടിയുളള ഈ മുഖാവരണം ഉളളത് കൊണ്ട് ഹിജാബിനെ ബത്വൂല അൽപ്പം പൊക്കി നിർത്തുമെന്നതിനാൽ കണ്ണുകൾ തുറക്കാനും അടക്കാനുമുളള പ്രയാസം നീങ്ങുകയും ചെയ്യും. ബതൂല ബദവിപ്പെണ്ണിൻ്റെ സൗന്ദര്യത്തിൻ്റെ ഭാഗവും ധരിച്ച് വരുന്നുണ്ട്.
അറേബ്യൻ സ്ത്രീകൾ ജസീറത്തുൽ അറബ് – അറേബ്യൻ ഉപദ്വീപ് പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ഇന്ന് പ്രായമായ സ്ത്രീകൾ ചിലർ മാത്രം ഉപയോഗിച്ചു കാണാം. “ബതൂല” എന്ന മുഖാവരണമാണ്.
വീടിന് പുറത്തിറങ്ങുമ്പോൾ അറബ് സ്ത്രീകൾ തങ്ങളുടെ ഹിജാബ് തട്ടം മുഖത്തേക്ക് ഇറക്കിയിട്ട് മുഖം മറക്കും, അങ്ങനെ ചെയ്യുന്നത് പുറത്തെ മണൽ കാറ്റിൽ നിന്നും കനത്ത ചൂടുളള വെയിലിൽ നിന്നും മുഖത്തെ രക്ഷിക്കാനാണ്. ഇങ്ങനെ ഹിജാബ് മുഖത്തേക്ക് ഇറക്കിയിടുംബോൾ കാറ്റ് ഉളള കാലാവഥയാകയാൽ ഹിജാബ് മുഖത്ത് ഒട്ടിപ്പിടിച്ച് കണ്ണുകൾ തുറക്കുന്നതിനും അടക്കുന്നതിനും ബുദ്ധിമുട്ട് നേരിടും. ബതൂല എന്ന കട്ടിയുളള ഈ മുഖാവരണം ഉളളത് കൊണ്ട് ഹിജാബിനെ ബത്വൂല അൽപ്പം പൊക്കി നിർത്തുമെന്നതിനാൽ കണ്ണുകൾ തുറക്കാനും അടക്കാനുമുളള പ്രയാസം നീങ്ങുകയും ചെയ്യും. ബതൂല ബദവിപ്പെണ്ണിന്റെ സൗന്ദര്യത്തിന്റെ ഭാഗമായും ധരിച്ച് വരുന്നുണ്ട്. ചെമ്മരിയാടിന്റേയോ ഒട്ടകത്തിന്റേയോ രോമങ്ങൾ ഉപയോഗിച്ചായിരുന്നു ആദ്യകാലങ്ങളിൽ കട്ടിയുളള ബതൂല നിർമ്മിച്ചിരുന്നത് എങ്കിൽ, ഇന്ന് കോട്ടൺ, പട്ട് തുണികൾ കൊണ്ട് നിർമ്മിതമായവ മുതൽ മൃതുവായ വെൽവെറ്റ് കൊണ്ടുളളവ വരെ ലഭ്യമാണ്.