Celebrities

‘ഹാപ്പി യോഗ ഡേ’; ചക്രാസനത്തില്‍ നില്‍ക്കുന്ന ഈ നടി ആരെന്ന് മനസിലായോ?

ഇന്ന് അന്താരാഷ്ട്ര യോഗ ദിനമാണ്. നിരവധി സെലിബ്രിറ്റീസാണ് യോഗ ചെയ്യുന്നതിന്റെ വീഡിയോയും ഫോട്ടോയും ഒക്കെ ഇന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോകളില്‍ വൈറലായ ഫോട്ടോ ആണ് ബോളിവുഡ് താരം കിയാര അദ്വാനിയുടേത്.

ചക്രാസനത്തില്‍ യോഗ ചെയ്യുന്ന ഒരു ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ‘ഹാപ്പി യോഗ ഡേ’ എന്നാണ് ചിത്രത്തിന് നടി അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ചിത്രം പുറത്ത് വന്നതോടെ ധാരാളം ലൈക്കുകളും ഷെയറുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്. നീല മാറ്റ് വിരിച്ച് അതിന് മുകളില്‍ യോഗ ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

കിയാര അദ്വാനി അടുത്തിടെ സിനിമാ മേഖലയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ഫുഗ്ലി എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. കിയാരയുടെ വരാനിരിക്കുന്ന, പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഡോണ്‍ 3. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് ഡോണ്‍ ആയി അഭിനയിക്കുന്നത്. രാം ചരണിനൊപ്പമുളള ഗെയിം ചേഞ്ചറിലും അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടി.