Celebrities

പ്രിയങ്ക ചോപ്രയുടെ ന്യൂയോര്‍ക്ക് റസ്റ്റോറന്റ് ‘സോന’ അടച്ചുപൂട്ടുന്നു!?

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ന്യൂയോര്‍ക്കിലെ പ്രശസ്തമായ റസ്റ്റോറന്റ് ‘സോന’ അടച്ചുപൂട്ടുന്നു. ജൂണ്‍ 30ന് ആണ് അടച്ച് പൂട്ടുന്നത്. രണ്ട് മാസം മുമ്പ് പ്രിയങ്ക റസ്റ്റോറന്റിന്റെ ഉടമസ്ഥതയില്‍ നിന്നും പിന്മാറിയിരുന്നു. പിന്നാലെയാണ് അടച്ചുപൂട്ടല്‍ വാര്‍ത്ത വരുന്നത്.

റസ്റ്റോറന്റ് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് വിവരം അറിയിച്ചത്. ‘മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ഞങ്ങള്‍ റസ്റ്റോറന്റ് അടിച്ചു പൂട്ടുകയാണ്. ഇവിടേക്ക് കടന്നുവന്ന ഭക്ഷണം കഴിച്ച എല്ലാവരോടും ഞങ്ങള്‍ക്ക് നന്ദി പറയുന്നു. നിങ്ങളെ സേവിച്ചത് ഞങ്ങള്‍ക്ക് ലഭിച്ച ബഹുമതിയായാണ് കാണുന്നത്. സോനയുടെ അവസാനത്തെ പ്രവര്‍ത്തന ദിവസം ജൂണ്‍ 30 ആയിരിക്കും എന്നും, അന്നത്തെ ബ്രഞ്ച് വിതരണത്തിലൂടെ കട അടച്ചുപൂട്ടുകയാണെന്നും സോഷ്യല്‍ മീഡിയ കുറിപ്പില്‍ റസ്റ്റോറന്റ് ഉടമകള്‍ വ്യക്തമാക്കി. പ്രിയങ്ക ചോപ്രയും പങ്കാളി നിക് ജോനാസും ഒന്നിലധികം തവണ റസ്റ്റോറന്റില്‍ എത്തി ഭക്ഷണം കഴിച്ചതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിനുപുറമേ വിക്കി കൗശല്‍ കത്രീന കൈഫ് തുടങ്ങിയ സെലിബ്രിറ്റീസും റസ്റ്റോറന്റ് എത്തിയതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു

2021ല്‍ പ്രിയങ്ക ചോപ്രയും മനീഷ് ഗോയലും ചേര്‍ന്നാണ് സോന സ്ഥാപിച്ചത്. ഇന്ത്യന്‍ ഭക്ഷണത്തിനുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ട്സ്പോട്ടായി ഇത് അതിവേഗം മാറി. 2023-ല്‍ റസ്റ്റോറന്റ് തുറന്ന് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷം പ്രിയങ്ക ചോപ്ര ഈ സംരംഭത്തില്‍ നിന്ന് പിന്മാറിയിരുന്നു. ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും മറ്റ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത പ്രത്യേക പൂജയോടെയാണ് റെസ്റ്റോറന്റിന്റെ ഉദ്ഘാടനം 2021 ല്‍ നടന്നത്. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു.