കുറച്ച കാലം മൂന്നുവരെ നടി എന്ന നിലയിൽ മാത്രം അറിയപ്പെട്ടിരുന്ന നമിത പ്രമോദ് ഇന്നൊരു ബിസിനസുകാരി കൂടിയാണ്. ബാലതാരമായാണ് സിനിമയിലേക്ക് എത്തുന്നത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളായി വളർന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും നടി തൻറെ ശക്തമായ സാന്നിധ്യം അറിയിച്ചു. സിനിമയ്ക്ക് പുറമേ ഒരു കഫേ കൂടി നടി നടത്തുന്നുണ്ട്. പിന്നാലെ ടീഷർട്ട് വേണ്ടി ഒരു ബ്രാൻഡ് തുടങ്ങുകയും ചെയ്തു. ഇപ്പോഴത്തെ തന്റെ ജീവിതത്തിലെ നഷ്ടമായി തോന്നിയ കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് നമിത.
എന്റെ ജീവിതത്തിലെ ഏറ്റവും നഷ്ടമായിട്ട് തോന്നിയ കാര്യങ്ങളുണ്ട്. ഒരിക്കല്‍ യുഎസില്‍ ഞാന്‍ പരിപാടി ചെയ്യുന്നതിന് വേണ്ടി പോയിരുന്നു. വളരെ സാധാരണ കുടുംബത്തില്‍ നിന്നും വന്ന എനിക്ക് യാത്ര ചെയ്യാന്‍ കിട്ടുന്ന അവസരമെന്ന് പറയുന്നത് വലിയ കാര്യമാണ്. എന്നാല്‍ പിന്നോട്ട് വലിയുന്ന എന്റെ സ്വഭാവം കാരണം അവിടെ പോയിട്ടും ഞാന്‍ റൂമില്‍ തന്നെ ഇരിക്കുകയാണ് ചെയ്തത്.
എനിക്ക് ലഭിക്കുന്ന കാര്യങ്ങളിലൊന്നും നന്ദിയുള്ളവള്‍ ആയിരുന്നില്ല ഞാന്‍. പക്ഷേ ഇപ്പോള്‍ ചെറിയൊരു കാര്യം കിട്ടിയാല്‍ പോലും ഞാന്‍ സന്തോഷിക്കും. മുന്‍പ് കോണ്‍വെന്റ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിസ്റ്റര്‍മാര്‍ എന്തിനും നന്ദി ഉണ്ടാവണമെന്ന് പറഞ്ഞ് തന്നിട്ടുണ്ടെങ്കിലും ഞാനത് കേട്ടിട്ട് പോലുമില്ല.
അമ്പലത്തില്‍ പോകും പ്രാര്‍ഥിക്കും, വീട്ടില്‍ വരും എന്നല്ലാതെ എല്ലായിപ്പോഴും പ്രാര്‍ഥിക്കുന്ന സ്വഭാവം ഒന്നുമില്ല. ഇപ്പോള്‍ ചെറിയ കാര്യത്തിനാണെങ്കില്‍ പോലും താന്‍ നന്ദി പറയുമെന്നും നമിത പറയുന്നു.
പിന്നാലെ ടീഷര്‍ട്ടിന് വേണ്ടി തുടങ്ങിയ ബ്രാൻഡിനെ കുറിച്ചും നടി മനസ്സ് തുറക്കുന്നുണ്ട്. സെലിബ്രിറ്റി ആയതുകൊണ്ട് ബ്രാന്‍ഡ് ശ്രദ്ധിക്കപ്പെട്ടെങ്കിലും ഇതിന് പിന്നില്‍ ഒത്തിരി കഷ്ടപ്പാടുകള്‍ തനിക്ക് ഉണ്ടായി എന്നാണ് നടിയിപ്പോള്‍ പറയുന്നത്. പല സാഹചര്യങ്ങളിലും താന്‍ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നമിത വ്യക്തമാക്കുന്നു.
എന്റെ കുഞ്ഞിലെ തൊട്ട് ഒരു കംഫര്‍ട്ട് സോണില്‍ വളര്‍ന്ന് വന്നയാളാണ് ഞാന്‍. പക്ഷേ ബിസിനസിലേക്ക് ഇറങ്ങി തിരിഞ്ഞപ്പോള്‍ പല പ്രതിസന്ധികളും നേരിട്ടു. കഫേ തുടങ്ങിയപ്പോള്‍ പ്രശ്‌നമില്ലായിരുന്നു. കാരണം പാര്‍ട്‌നര്‍മാരായി അച്ഛനും അച്ഛന്റെ സഹോദരനായ സന്തോഷ് അങ്കിളും ഉണ്ടായിരുന്നു. അദ്ദേഹമൊരു ഷെഫ് ആണ്. അവര്‍ക്കൊക്കെ എന്നെക്കാളും മെച്ചുറിറ്റിയും ലോകവിവരവും ഉള്ള ആളുകളാണ് അവര്‍.
എന്നാല്‍ പെപ്പറിക്ക എന്ന ടീഷര്‍ട്ടിന്റെ ബിസിനസിലേക്ക് വന്നപ്പോള്‍ ട്രാവല്‍ ചെയ്യാന്‍ തുടങ്ങി. തുണി എടുക്കാനും മറ്റുമായി തിരുപ്പൂര്‍, ഗുജറാത്ത്, സൂറത്ത് എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങളിലേക്ക് പോയി. എന്റെ കൂടെ പാര്‍ട്‌നറും ഉണ്ടായിരുന്നു. പക്ഷേ ഞങ്ങളെ പറ്റിക്കാത്തവരായി ആരും ഉണ്ടായിരുന്നില്ല. എങ്ങോട്ട് തിരിഞ്ഞാലും ഞങ്ങളെ പറ്റിക്കും. അവസാനം എനിക്ക് വിഷമമായി. ഇത്രയ്ക്കും മണ്ടിയാണോ ഞാനെന്ന് ഓര്‍ത്ത് പോയി. കാരണം അത്രയും നന്നായിട്ട് ഞങ്ങള്‍ പറ്റിക്കപ്പെട്ടു.
ആ യാത്രകളിലൂടെ ഇത്തരത്തിലുള്ള ആളുകളെയൊക്കെ കണ്ട് തുടങ്ങി. ആഡംബരത്തില്‍ ജീവിക്കുന്നതിനൊപ്പം വേര് ഉറപ്പിക്കാന്‍ സാധിച്ചു. ആളുകളെ കാണാനും മനസിലാക്കാനും തുടങ്ങി. അതോടെ ഉറക്കെ സംസാരിക്കാനും പറ്റിക്കപ്പെടാതെ ഇരിക്കാനും പഠിച്ചുവെന്ന് നമിത പറയുന്നു.