നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ എല്ലാവർക്കും സുപരിചിതനാണ്. കൃഷ്ണകുമാർ മാത്രമല്ല അദ്ദേഹത്തിൻറെ കുടുംബവും വളരെ സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ടെന്നതാണ് ഒരു പ്രത്യേകത. എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ്. കൊറോണ കാലത്താണ് കുടുംബം ഒന്നാകെ യൂട്യൂബിലേക്ക് പ്രവേശിച്ചത്. പെട്ടെന്ന് തന്നെ എല്ലാവരും റീച്ച് ആവുകയും ചെയ്തു.
കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ്നി ദിയ കൃഷ്ണ. ദിയയ്ക്ക് പ്രത്യേകം ഫാൻ ബേസ് തന്നെയുണ്ട്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ദിയ ഇപ്പോൾ തിരുവനന്തപുരത്ത് ഓൺലൈൻ ഫാൻസി ആഭരണങ്ങളുടെ വിൽപ്പന നടത്തുകയാണ്. ‘Oh by ozy’ എന്നാണ് സംരംഭത്തിന്റെ പേര്. ഇതിനുപുറമേ യൂട്യൂബ് ചാനലിൽ നിന്നും താര പുത്രി വരുമാനമുണ്ടാക്കുന്നുണ്ട്. നാലു മക്കളിൽ വേറിട്ട സ്വഭാവം കാണിക്കുന്നത് ദിയ ആണെന്നും വീട്ടുകാരിൽ നിന്ന് അകന്നുനിൽക്കുകയാണെന്നും എപ്പോഴും താരത്തിന് വിമർശനം കേൾക്കേണ്ടി വരാറുണ്ട്. സെപ്റ്റംബറിൽ ദിയയുടെ വിവാഹമാണ്. ഇതാണ് ദിയയെ സംബന്ധിച്ചിടത്തോളം ഏറ്റവും പുതിയ വിശേഷം. സുഹൃത്തായ അശ്വിൻ ഗണേഷ് ആണ് വരൻ. അശ്വിനും മായുള്ള പ്രണയവും വിവാഹവും ദിയ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അശ്വിനുമായുള്ള വിവാഹവും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
ഇപ്പോഴിതാ അശ്വിനൊപ്പം നടത്തിയ ഷോപ്പിംഗിന്റെ വിവരങ്ങൾ പങ്കുവെക്കുകയാണ് ദിയ കൃഷ്ണയിപ്പോൾ. അശ്വിന് വേണ്ടിയും ദിയ വസ്ത്രങ്ങൾ വാങ്ങിയിട്ടുണ്ട്. അശ്വിൻ ഗണേശ് ഇപ്പോൾ ബ്രാൻഡഡ് വസ്ത്രങ്ങളേ ഇടാറുള്ളൂയെന്ന് ദിയ തമാശയോടെ പറഞ്ഞു.
ലൂയി ഫിലിപ്പിന്റെ ഡ്രസാണ് വാങ്ങിയത്. 2599 രൂപയേ ആയുള്ളൂ. ഞാനിത്രയും വില കൂടിയ സാധനങ്ങൾ എടുത്തിട്ടില്ല. ആൾ ചിരിച്ച് കാണിച്ച് മേടിക്കുന്നതാണ് ഇതെല്ലാം. പണ്ട് പുള്ളി സുഡിയോ, രാമചന്ദ്ര അവിടെ നിന്നൊക്കെ വാങ്ങിച്ചായിരുന്നു ഇടുന്നത്. ഹാപ്പിയായി ഇടുമായിരുന്നു. ഇപ്പോൾ ആൾ അങ്ങനെയല്ലെന്നും ദിയ പറയുന്നു. യുസിബിയുടെയും മറ്റ് ബ്രാൻഡുകളുടെയും ഷർട്ടുകളും ടീ ഷർട്ടുകളും അശ്വിന് വേണ്ടി ദിയ വാങ്ങിയിട്ടുണ്ട്.
അശ്വിന് ഇവയിട്ട് കാണണമെന്ന് ആഗ്രഹമുണ്ട്. അതുകാെണ്ടാണ് ഇവ വാങ്ങിച്ച് തരുന്നത്. ആളുകൾക്ക് എന്നെ ബുള്ളിയെന്നോ ബോസി കാര്യക്ടറെന്നോ വിളിക്കാം. താൻ ബുള്ളിയാണ്. സോഷ്യൽ മീഡിയയിൽ ഞാൻ ബുള്ളി ചെയ്യപ്പെടുന്നു. അപ്പോൾ തനിക്ക് സ്നേഹമുള്ളവരെ ബുള്ളി ചെയ്യാമെന്നും ദിയ കൃഷ്ണ തമാശയോടെ പറഞ്ഞു. അശ്വിന്റെ ചേട്ടന്റെ മകൾക്ക് വേണ്ടിയും ദിയ ഉടുപ്പുകളും ആക്സറീസും വാങ്ങിയിട്ടുണ്ട്. ദിയക്കും വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങിയിട്ടുണ്ട്.
താൻ ചില ആക്സറീസ് വാങ്ങിയതിന് കാരണം എന്തെന്നും ദിയ പറയുന്നുണ്ട്. ഇതൊക്കെ ഒറ്റ പീസേ ഉണ്ടായിരുന്നുള്ളൂ. എനിക്കുള്ള സാധനം വേറൊരാൾക്കുള്ളത് എനിക്കിഷ്ടമല്ല. വേറെ ആർക്കും ഇത് വേണ്ടെന്ന് കരുതിയാണ് ഞാനിത് എടുത്തത്. ഇത് സെൽഫിഷായി തോന്നാം. പക്ഷെ ഞാൻ അങ്ങനെയാണ്. സ്പെഷ്യലായി തോന്നുന്നതും മറ്റുള്ളവർക്ക് കിട്ടാത്ത സ്പെഷ്യൽ സാധനങ്ങൾ എനിക്ക് കിട്ടുന്നതും ഇഷ്ടമാണ്. സാധനങ്ങൾ പങ്കുവെക്കുന്നത് തനിക്കിഷ്ടമല്ലെന്നും ദിയ വ്യക്തമാക്കി.
25000 രൂപയ്ക്കാണ് ഈ സാധനങ്ങളെല്ലാം വാങ്ങിയതെന്ന് ദിയ വീഡിയോയിൽ എടുത്ത് പറയുന്നുണ്ട്. ഇത്രയും രൂപയ്ക്ക് വാങ്ങിയിട്ടും ഒരു സ്റ്റാഫിൽ നിന്നും ഷോപ്പിംഗിന്റെ മൂഡ് നഷ്ടപ്പെടുത്തിയ പെരുമാറ്റം ഉണ്ടായെന്നും ദിയ പറയുന്നുണ്ട്. അവിടത്തെ പെണ്ണ് സത്യം പറഞ്ഞാൽ എന്നെ ടെറിഫൈ ചെയ്യുന്നുണ്ടായിരുന്നു. ഈ മാലയ്ക്കൊന്നും ടാഗ് അറ്റാച്ച്ഡ് അല്ലായിരുന്നു, ഇപ്പോൾ ഇതെല്ലാമെടുത്ത് എന്റെ ജെട്ടിയിൽ കയറ്റി വെക്കുമെന്ന തരത്തിലായിരുന്നു അവളുടെ പെരുമാറ്റം.
എന്റെ കൈയിൽ ഷോപ്പിംഗ് ബാഗുണ്ടായിരുന്നു. എന്റെ ജ്വല്ലറി നോക്കാൻ സമ്മതിച്ചില്ല. വേണമെന്നുണ്ടെങ്കിൽ എല്ലാം പൈസ കൊടുത്ത് ഞാനെടുക്കും. എനിക്കൊന്നും വാങ്ങാൻ കഴിവില്ല എന്ന തരത്തിലായിരുന്നു സ്റ്റാഫിന്റെ പെരുമാറ്റമെന്നും ദിയ പറയുന്നു. പുള്ളിക്കാരി അവിടെയില്ലായിരുന്നെങ്കിൽ 5000 രൂപയുടെ കച്ചവടം അവിടെ ഉണ്ടായേനെ. അതുപോലെ വർക്ക് ചെയ്യുന്ന സ്റ്റാഫുകൾ ഇത് കാണുന്നുണ്ടെങ്കിൽ എന്നെ വല്ല കടയിലും കണ്ടാൽ നിങ്ങളുടെ കടയ്ക്ക് കച്ചവടം വേണമെങ്കിൽ ദയവ് ചെയ്ത് അടുത്ത് വരരുതെന്നും ദിയ പറയുന്നു.