കോസ്മെറ്റിക് സർജറിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. സിനിമ താരങ്ങളാണ് ഇത് കൂടുതലായി ചെയ്തുവരുന്നത്. മുമ്പ് ബോളിവുഡിൽ എല്ലാം ഇത് സജീവമായിരുന്നു. എന്നാൽ ഇന്ന് തെന്നിന്ത്യൻ സിനിമ താരങ്ങളും ഈ കോസ്മെറ്റിക് സർജറിയെ പിന്തുടരുന്നു. അടുത്തിടെ സമാന്ത, സംയുക്ത, ശ്രീലീല തുടങ്ങിയ നടിമാർ എന്തുകൊണ്ട് ഒരുപോലെ തോന്നുന്നെന്ന് വ്യക്തമാക്കുന്ന റീൽ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. നടിമാർ മുഖത്ത് വരുത്തിയ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കോസ്മെറ്റോളജിസ്റ്റുകൾ. സൗന്ദര്യ മാനദണ്ഡങ്ങളുടെ ഇപ്പോഴത്തെ ട്രെൻഡ് പ്രകാരം ഈ നടിമാർ മുഖത്ത് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിവരുടെ മുഖ സാദൃശ്യത്തിന് കാരണമാണെന്ന് കോസ്മെറ്റോളജിസ്റ്റുകൾ പറയുന്നു.
അതേസമയം കോസ്മെറ്റിക് സർജറികൾ ചെയ്യുന്ന നടന്മാരുടെ എണ്ണവും ചെറുതല്ല. ദുൽഖർ സൽമാൻ, ഷാഹിദ് കപൂർ, അല്ലു അർജുൻ, രാം ചരൺ തുടങ്ങിയ നടൻമാരെല്ലാം സർജറികളിലൂടെ മൂഖത്ത് മാറ്റം വരുത്തിയിട്ടുണ്ടെന്ന് വാദമുണ്ട്. ഇവരുടെ പഴ ഫോട്ടോകളും പുതിയ ഫോട്ടോകളും തമ്മിൽ വലിയ അന്തരം കാണാം.
സോഷ്യൽ മീഡിയയുടെ കാലത്ത് ഇൻഫ്ലുവൻസർമാരും കോസ്മെറ്റിക് സർജറികൾ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സിനിമാ താരങ്ങൾക്കും മോഡലുകൾക്കും ഇടയിലെ കോസ്മെറ്റിക് സർജറികളെക്കുറിച്ച് സംസാരിക്കുകയാണ് പ്ലാസ്റ്റിക് സർജൻ ഡോ. ചാരുമതി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകായിരുന്നു ഇവർ.
പ്ലാസ്റ്റിക് സർജറിക്കായി വരുന്നവർ അവർക്ക് വേണ്ട മാറ്റങ്ങൾ അവർ തന്നെ പറയും. ചുണ്ടിന് ഫില്ലർ കൊടുത്താൽ നന്നാകുമെന്ന് ഞങ്ങൾക്ക് തോന്നാം. എന്നാൽ അവർ നിർദ്ദേശിച്ചാലേ നമ്മൾ ചെയ്യൂ. മുഖത്തിന്റെ ഗോൾഡൻ റേഷിയോ എന്നുണ്ട്. മുഖത്തിന്റെ ആകൃതി കൃത്യമായി അളവിലായിരിക്കും. ഇപ്പോൾ ഫോക്സ് ഐ എന്നൊരു ട്രെൻഡുണ്ട്. വെസ്റ്റേൺ മോഡൽസിനെ നോക്കിയാൽ ഈ ട്രെൻഡ് കാണാം. ഇപ്പോൾ സർജിക്കലായി ഇത് ചെയ്യുന്നുണ്ട്.
ട്രെൻഡ് കുറച്ച് നാൾ കഴിഞ്ഞ് പോകും. എന്നാൽ സർജറിയുടെ എഫക്ട് പോകില്ല. ട്രെൻഡിനനുസരിച്ച് സർജറി ചെയ്യരുതെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി. റയിനോപ്ലാസ്റ്റിയാണ് താരങ്ങൾ ചെയ്യുന്ന സർജറിയെന്ന് ഡോക്ടർ പറയുന്നു. മൂക്കിന് ചെയ്യുന്ന സർജറിയാണ്. മുഖത്ത് മാറ്റം വരുത്താനാഗ്രഹിക്കുന്ന എല്ലാ കാര്യങ്ങൾക്കും സർജറിയുണ്ട്. ചെവികളുടെ ആകൃതി മാറ്റാൻ പോലും സർജറിയുണ്ടെന്ന് ഡോക്ടർ പറയുന്നു.
കവിളിലെ ഫാറ്റ് എടുത്ത് കളയുന്നതാണ് ബക്കൽഫാറ്റ് റിമൂവൽ. ഇത് ഇപ്പോൾ എല്ലാവരും ചെയ്യുന്നുണ്ട്. പ്രായമാകുമ്പോൾ ഇതെങ്ങനെയാകുമെന്ന് പറയാൻ പറ്റില്ല.ഈ സർജറിയിലൂടെ ഫാറ്റ് പോക്കറ്റിലെ ഫാറ്റ് നീക്കം ചെയ്താൽ തിരിച്ച് ഈ കൊഴുപ്പ് അവിടെ വെക്കാൻ പറ്റില്ല. അത് വളരെ ബുദ്ധിമുട്ടാണ്. മുഖം ചുരുങ്ങിപ്പോകാനുള്ള സാധ്യതയുണ്ട്. ട്രെൻഡിന് വേണ്ടി എന്തെങ്കിലും സർജറി ചെയ്താൽ ട്രെൻഡ് പിന്നീട് പോകും.
എന്നാൽ മുഖം അപ്പാടെ മാറും. പ്രായമാകുമ്പോൾ ഈ വരുത്തിയ മാറ്റം മുഖത്ത് എങ്ങനെയാണ് കാണുകയെന്ന് പറയാൻ പറ്റില്ലെന്നും ഡോക്ടർ പറയുന്നു. നയൻതാര, ആലിയ ഭട്ട് തുടങ്ങിയ നടിമാർ ബക്കൽ ഫാറ്റ് റിമൂവൽ ചെയ്തിട്ടുണ്ടാകാമെന്ന് നേരത്തെ ഫോട്ടോകൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ അഭിപ്രായം വന്നിരുന്നു.