Careers

കെൽട്രോൺ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു

കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിൽ ഉള്ള കെൽട്രോൺ നോളജ് സെൻറർ യുവതി യുവാക്കൾക്കുള്ള തൊഴിൽ അധിഷ്ഠിത കോഴ്സുകളായ

1)അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ് .

2)ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA)

3) പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി

4) പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്ററിക് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്മെൻ്റ്

തുടങ്ങിയ SSLC/Plus two അടിസ്ഥാന യോഗ്യതയുള്ള കേരള സർക്കാർ അംഗീകൃത നോർക്ക അറ്റസ്റ്റേഷൻ യോഗ്യതയുള്ള കോഴ്സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് അഡ്മിഷൻ താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും ആവശ്യമായ രേഖകളും സഹിതം 28.06.24 ന് സ്പോട്ട് അഡ്മിഷൻ വേണ്ടി രാവിലെ 10 :00 മണിക്ക് സെൻ്ററിൽ നേരിട്ട് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ :04952301772
e mail : kkccalicut@gmail.com.

Latest News