Celebrities

അമ്പോ എന്ത് ലുക്കാണ്; ആഭരണങ്ങൾക്ക് മാത്രമായി ദീപിക ചെലവിട്ടത് ഒന്നരക്കോടി

ആദ്യ കണ്മണിയെ സ്വാഗതം ചെയ്യാനുള്ള സന്തോഷത്തിലാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ. ഗർഭാവസ്ഥയിൽ ആണെങ്കിലും സിനിമ പ്രമോഷനിൽ ഊർജ്ജസ്വലയായി നടി പങ്കെടുക്കുന്നുണ്ട്. തന്റെ പുതിയ ചിത്രമായ ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന് ദീപിക എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

സ്ലീക്ക് ബ്ലാക്ക് ബോഡികോൺ ഡ്രസിലാണ് ദീപിക എത്തിയത്. പ്രശസ്ത ഡിസൈനർ ഹൗസായ ലോവിൽനിന്നുള്ളതാണ് ദീപികയുടെ ഈ ഔട്ട്ഫിറ്റ്. മുൻവശത്ത് വൈഡ് സ്ട്രാപ്പോടു കൂടിയ സ്ലിം ഫിറ്റ് ഡ്രസ് ഗർഭകാലത്തിന് അനുയോജ്യമായതായിരുന്നു. ഈ വസ്ത്രത്തിന്റെ വില എത്രയാണെന്ന് അറിയാമോ ? 1,14,000 രൂപയാണ് ഈ വസ്ത്രത്തിന്റെ വില.

പ്രമോഷനല്‍ പരിപാടികള്‍ക്കായി വളരെ സ്റ്റൈലിഷായിട്ടാണ് നടി എത്തിയത്. അതുകൊണ്ട് ചിത്രങ്ങള്‍ എല്ലാം വൈറലായിരുന്നു. ദീപിക അണിഞ്ഞ കറുത്ത വസ്ത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഇഅക്കാര്യം സെര്‍ച്ച് ചെയ്തത്. ഗംഭീര ലുക്കുള്ള ഈ വസ്ത്രം സ്പാനിഷ് ലക്ഷ്വറി ബ്രാന്‍ഡായ ലോവെയുടേതാണ്. അതുകൊണ്ട് ഈ വസ്ത്രങ്ങള്‍ ലോവെയുടെ ഒഫീഷ്യല്‍ സ്റ്റോറില്‍ നിന്നോ റീട്ടെയില്‍ സ്‌റ്റോറില്‍ നിന്നോ മാത്രമേ വാങ്ങാനാവൂ.

അതേസമയം ലോവെയുടെ വസ്ത്രങ്ങള്‍ക്കൊപ്പം തന്നെ മാഗ്ദ ബുട്രിമിന്റെ ചെരിപ്പുകളാണ് പെയറായി ദീപിക ഉപയോഗിച്ചത്. ഇതിന് 41500 രൂപയാണ് വില. ഈ പ്രമോഷനല്‍ ഇവന്റില്‍ ഏറെ പ്രാധാന്യവും കല്‍ക്കി ടീം നല്‍കിയിരുന്നു. അതുകൊണ്ട് ലുക്കിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു.

എന്നാല്‍ ദീപികയുടെ വസ്ത്രങ്ങള്‍ക്കൊപ്പം ധരിച്ച ആഭരണങ്ങളും എറെ ശ്രദ്ധ നേടിയിരുന്നു. കാര്‍ട്ടിയറിന്റെ ആഭരണങ്ങളാണ് നടി ധരിച്ചിരുന്നത്. ഇതും വളരെ ആഡംബരമേറിയതാണ്. 1.16 കോടിയാണ് ഇതിന്റെ വില. ദീപികയുടെ കൈകളില്‍ വജ്രങ്ങള്‍ കൊണ്ടുള്ള ബ്രേസ്ലെറ്റുകളും അണിഞ്ഞിരുന്നു. ഏറ്റവും ആകര്‍ഷകമായിരുന്നു ഈ ആഭരണം.

പാന്തരെ ഡി കാര്‍ട്ടിയര്‍ ബ്രേസ്ലെറ്റാണ് ദീപിക ധരിച്ചത്. 18 ക്യാരറ്റ് വൈറ്റ് ഗോള്‍ഡാണ് ഇതില്‍ പതിപ്പിച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ എമറാള്‍ഡും, വജ്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 53.50 ലക്ഷമാണ് ഇതിന്റെ വില. ഇതനൊപ്പം ജസ്റ്റ് ഉന്‍ ക്ലോ ബ്രേസ്ലെറ്റും, റോസ് ഗോള്‍ഡിലുള്ള പാന്തരെ ഡി കാര്‍ട്ടിയര്‍ ബ്ലേസ്ലെറ്റും ദീപിക അണിഞ്ഞിരുന്നു.

ഏറ്റവും സിംപിളും അതുപോലെ ആഡംബരത്തില്‍ മുന്നില്‍ നില്‍ക്കുന്നവയുമായിരിക്കും ഈ ആഭരണങ്ങള്‍ എന്നതാണ് ഇവയുടെ പ്രത്യേകത. ഈ ഇവന്റ് മൊത്തം ഡാര്‍ക് തീമിലായിരുന്നു നടന്നത്. പ്രഭാസ് ഓവര്‍സൈഡ് ടീഷര്‍ട്ടും ഫേഡായിട്ടുള്ള കറുത്ത ജീന്‍സുമാണ് ധരിച്ചത്. അമിതാഭ് ബച്ചന്‍ കറുത്ത ഹൂഡിയാണ് ധരിച്ചത്.

കൽക്കി 2898 എഡി ഒരു പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ചിത്രമാണ്. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽഹാസൻ, ദിഷ പടാനി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഏകദേശം 600 കോടി രൂപ ബജറ്റിലൊരുക്കിയ കൽക്കി 2898 എഡി ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. ജൂൺ 27നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.