കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് ആയി എത്തി ഫിനാലെ വരെ എത്തിയ മത്സരാർത്ഥിയായിരുന്നു അഭിഷേക് ശ്രീകുമാർ. തുടക്കത്തിൽ തന്നെ എൽജിബിടി കമ്മ്യൂണിറ്റിക്കെതിരെ ശ്രീകുമാർ നടത്തിയ പരാമർശം വലിയ റെറ്റീഹിയിൽ തിരിച്ചടിച്ചു. ഹൗസിൽ ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. തുടർന്ന് ഷോയിൽ നിന്നും അഭിഷേകിന് മഞ്ഞ കാർഡ് ലഭിച്ചു. പിന്നീട് അങ്ങോട്ട് നിശബ്ദമായിട്ടായിരുന്നു അഭിഷേകിന്റെ ഗെയിം പ്ലാൻ. ഷോയിൽ നാലാം സ്ഥാനത്താണ് അഭിഷേക് എത്തിയത്. പുറത്ത് വലിയൊരു കൂട്ടം ആരാധകരെ തന്നെ നേടാൻ അഭിഷേകിന് ഈ സമയം കൊണ്ട് സാധിച്ചു.
ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് അഭിഷേക്. എന്നാണ് വിവാഹം എന്ന ചോദ്യത്തിന് ഇപ്പോഴെ ഇല്ലെന്നായിരുന്നു അഭിഷേകിൻറെ മറുപടി. ‘പറ്റിയാളെ എന്ന് കണ്ടുപിടിക്കുന്നോ അന്ന് വിവാഹം കഴിക്കും. നിലവിൽ സിംഗിൾ ആണ്. മിക്കവാറും സിംഗിൾ ആയി ജീവിതം പോകുമെന്നാണ് തോന്നുന്നത്. പെണ്ണിനെ കിട്ടാത്തത് കൊണ്ടല്ല, സിനിമയിലൊക്കെ അവസരത്തിന് നോക്കാമെന്നൊക്കെ വെച്ചിരിക്കുകയാണ്. എന്തായാലും ഇപ്പോൾ വിവാഹം നോക്കുന്നില്ല. കല്യാണക്കാര്യത്തിൽ യഥാർത്ഥത്തിൽ കൺഫ്യൂഷനാണ്. പ്രേമിക്കാനായിട്ടും വിവാഹം കഴിക്കാനായിട്ടും ഒരാളെ നോക്കുന്നില്ല. നല്ലൊരാൾ വരട്ടെ. നമ്മൾ ജീവിതത്തിൽ ആരെയെങ്കിലുമായി ഇടപകുമ്പോൾ ഷി ഈസ് ദി വൺ എന്ന് തോന്നുമല്ലോ, അപ്പോൾ ആലോചിക്കാം’, താരം പറഞ്ഞു. ക്രഷ് ഉണ്ടോയെന്ന് ചോദിച്ചാൽ ക്രഷ് ഉണ്ട്. ഇല്ലെന്ന് പറഞ്ഞാൽ ഞാൻ കള്ളനായിപ്പോകും’, അഭിഷേക് പറഞ്ഞു.
നന്ദനയോട് ക്രഷ് തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ദൈവമേ പെങ്ങളെ പോലെ കാണുന്നവളോട് ക്രഷോ എന്നായിരുന്നു അഭിഷേകിന്റെ മറുപടി.തിരക്കെല്ലാം കഴിഞ്ഞ് എല്ലാവരും ഒത്തുകൂടാൻ പദ്ധതിയുണ്ട്. ഋഷി അതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഒരു ഗേയാണോ അഭിഷേക് എന്ന ചോദ്യത്തിന് അല്ലെന്നും താരം പറഞ്ഞു.
മഞ്ഞ കാർഡിന് ശേഷം എന്തുകൊണ്ടാണ് താൻ പിന്നീട് വലിയ രീതിയിൽ സജീവമാകാതിരുന്നതെന്ന് അഭിഷേക് പറഞ്ഞു. ആരാധകരുടെ ചോദ്യങ്ങൾക്കാണ് അഭിഷേകിന്റെ മറുപടി. ‘ബിഗ് ബോസിലേക്ക് സെലക്ഷൻ കിട്ടിയ ദിവസമാണ് ഏറ്റവും സന്തോഷം തോന്നിയത്. ഷോയ്ക്ക് ശേഷം എല്ലാവരും തിരിച്ചറിയുന്നുണ്ട്. പുറത്തിറങ്ങിയ ശേഷം ഇൻസ്റ്റയിലെ ഫോളോവേഴ്സിനെ കണ്ട് ഞെട്ടി. ഒരു ലക്ഷത്തിന് മുകളിലായി. ബിഗ് ബോസിൽ നിന്നും ഇറങ്ങിയപ്പോൾ എന്റെ അക്കൗണ്ട് ഉണ്ടോയെന്നാണ് നോക്കിയത്. ബിഗ് ബോസ് ജീവിതത്തെ കുറിച്ച് ചോദിച്ചാൽ അടിപൊളി എന്നേ പറയാനുള്ളൂ. ഹൗസിൽ നിൽക്കുമ്പോൾ പുറത്ത് ഇത്രയും പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷെ അവിടെ നിന്ന് പോകാൻ തുടങ്ങിയതോടെ പിന്തുണ ഉണ്ടെന്ന് തോന്നിയിരുന്നു.
ഷോ കഴിഞ്ഞതിന് ശേഷം സിനിമ ചർച്ചകൾ നടക്കുന്നുണ്ട്. ജിന്റോ കഷ്ടപ്പെട്ടത് കൊണ്ടാണ് അദ്ദേഹം കപ്പടിച്ചത്. നാലാം സ്ഥാനമായതിൽ യാതൊരു വിഷമവും ഇല്ല. അതിലേക്ക് ഒരു അവസരം കിട്ടുക തന്നെ വലിയ കാര്യമാണ്. ജീവിതത്തിൽ നടനാകുകയെന്നതാണ് ലക്ഷ്യം.
ബിഗ് ബോസിൽ മഞ്ഞ കാർഡും തന്ന് വായടിപ്പിച്ചു. എൽജിബിടി കമ്മ്യൂണിറ്റിയെ കുറിച്ച് പിന്നീട് സംസാരിക്കാതിരുന്നത് അതുകൊണ്ടാണ്. ബിഗ് ബോസിന് ചില നിയമങ്ങളൊക്കെ ഉണ്ടല്ലോ. റെഡ് കാർഡ് തന്നിരുന്നെങ്കിൽ ഞാൻ ഇറങ്ങി വരേണ്ടി വന്നേനെ. കാർഡ് കിട്ടിയപ്പോൾ ഡൗൺ ആയത് മനപ്പൂർവ്വമാണ്. അബദ്ധം പറ്റാതിരിക്കാൻ ഞാൻ ചവിട്ടിപിടിച്ചതാണ്. പിന്നെ വേറെ പ്ലാനുകളും ഉണ്ടായിരുന്നു’, അഭിഷേക് പറഞ്ഞു.