മെത്രാപ്പോലീത്തമാര്‍ ഇരുചേരികളിലായി നിലയുറപ്പിച്ചതിനെതുടര്‍ന്ന് ചിങ്ങവനം കേന്ദ്രമായ ക്‌നാനായ യാക്കോബായ സഭയില്‍ മാസങ്ങളായി തുടരുന്ന തര്‍ക്കം വിസ്വസികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് മാറി. കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപൊലീത്തയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ കോട്ടയം കുറിച്ചി ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിമുറ്റത്ത് സംഘര്‍ഷമുണ്ടായത്. പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ചായിരുന്നു പള്ളിമുറ്റത്ത് സംഘര്‍ഷമുണ്ടായത്. മെത്രാപ്പോലീത്തയെ എതിര്‍ക്കുന്ന വിഭാഗത്തിലെ വിശ്വസിയായ റിജോയ്ക്ക് തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കുകയും ചെയ്തു. കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപൊലീത്തയും അദ്ദേഹത്തിന്റെ ഗുണ്ടകളും പതിയിരുന്ന് ആക്രമിച്ചതായി എതിര്‍ വിഭാഗം ആരോപിച്ചു.
ക്‌നാനായ യാക്കോബായ സഭ സ്വതന്ത്ര സഭയാകാനുള്ള നീക്കമാണ് ഇപ്പോള്‍ സംഘര്‍ഷത്തില്‍ എത്തി നില്‍ക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ക്‌നാനായ യാക്കോബായ സഭയുടെ സമുദായ മെത്രാപോലീത്തയായിരുന്ന കുര്യാക്കോസ് മാര്‍ സേവേറിയോസ് ചില നീക്കങ്ങള്‍ നടത്തിവരിക യായിരുന്നു. ഇതിനായി സഭാ ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങുന്നതിനിടെ സഭയുടെ പരമാധ്യക്ഷനായ പാത്രിയര്‍ക്കീസ് ബാവ അപ്രതീക്ഷ നീക്കത്തിലൂടെ ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്‌പെന്റ് ചെയ്തു. ഇതോടെയാണ് വിശ്വാസികളും രണ്ട് വിഭാഗമായി തിരിഞ്ഞിരിക്കുന്നത്. അന്ത്യോഖ്യ പാത്രയര്‍ക്കീസിന്റെ ഉത്തരവുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്തയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.
മെത്രാപ്പോലീത്തമാര്‍ ഇരുചേരികളിലായി നിലയുറപ്പിച്ചതിനെതുടര്‍ന്ന് ചിങ്ങവനം കേന്ദ്രമായ ക്‌നാനായ യാക്കോബായ സഭയില്‍ മാസങ്ങളായി തര്‍ക്കം തുടരുകയായിരുന്നു. സദാ തലവനായ മാര്‍ സേവേറിയോസ് ഒരുഭാഗത്തും സഭയിലെ മറ്റ് മൂന്ന് സഹായമെത്രാന്‍മാര്‍ മറുചേരിയിലുമായിട്ടണ് നിലയുറപ്പിച്ചിരിക്കുന്നത്. ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പൊലീത്തക്കെതിരെയുള്ള നടപടി അംഗീകരികാനാകില്ലെന്ന് ക്നാനായ സഭയിലെ ഒരു സംഘം വിശ്വാസികള്‍ പറഞ്ഞു. അതേസമയം, മോര്‍ സെവേറിയോസ് മെത്രാപ്പോലീത്തയുടെ നിലപാടുകള്‍ സമുദായത്തെ ദോഷകരമായി ബാധിച്ചെന്ന് പറഞ്ഞു സഹ മെത്രാപ്പോലീത്തമാരായ കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ്, കുറിയാക്കോസ് മാര്‍ ഇവാനിയോസ് എന്നിവര്‍ പരസ്യമായി പറഞ്ഞു രംഗത്തുവന്നിരുന്നു, ബാവായുടെ നിര്‍ദേശങ്ങളെ തുടര്‍ച്ചയായി ലംഘിക്കുന്ന സാഹചര്യമുണ്ടായി. തര്‍ക്കം തീര്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് 15 നിര്‍ദേശങ്ങള്‍ ബാവാ മുന്നോട്ടുവെച്ചിരുന്നു.