ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ജനറല്‍ ഡ്യൂട്ടി), യന്ത്രിക് എന്നീ തസ്തികകളിൽ ഒഴിവുകൾ. അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നു. അപേക്ഷകന്റെ കുറഞ്ഞ പ്രായപരിധി 18 വയസും പരമാവധി പ്രായപരിധി 22 വയസും ആയിരിക്കണം. മുന്നൂറിലധികം ഒഴിവുകളുണ്ട്. അപേക്ഷകര്‍ (ജനറല്‍/ഒബിസി) അപേക്ഷാ ഫീസായി 300 രൂപ അടയ്ക്കണം.
എസ്സി/എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ ഫീസില്ല. ഫീസ് അടയ്ക്കാന്‍ നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ വിസ / മാസ്റ്റര്‍ / മാസ്‌ട്രോ / റൂപേ / ഡെബിറ്റ് കാര്‍ഡ് / യുപിഐ പോലുള്ള ഓണ്‍ലൈന്‍ മോഡ് സേവനങ്ങള്‍ ഉപയോഗിക്കാം. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ഡോക്യുമെന്റേഷന്‍, യോഗ്യതാ പരീക്ഷകള്‍ (അസ്സസ്മെന്റ് ആന്‍ഡ് അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ്), മെറിറ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്.
യോഗ്യരും താല്‍പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ മൂന്നിന് മുമ്പ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. നാവിക്ക് (ജനറല്‍ ഡ്യൂട്ടി) ആയി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 21700 രൂപ (പേ ലെവല്‍-3) ശമ്പളത്തോടൊപ്പം ഡിയര്‍നസ് അലവന്‍സും നിലവിലുള്ള റെഗുലേഷന്‍സ് അനുസരിച്ച് ഡ്യൂട്ടി/പോസ്റ്റിംഗ് സ്ഥലത്തിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ള മറ്റ് അലവന്‍സുകളും ലഭിക്കും.
യാന്ത്രിക് ആയി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 29200 (പേ ലെവല്‍-5). ശമ്പളത്തോടൊപ്പം ഡിയര്‍നസ് അലവന്‍സും നിലവിലുള്ള റെഗുലേഷന്‍സ് അനുസരിച്ച് ഡ്യൂട്ടി/പോസ്റ്റിംഗ് സ്ഥലത്തിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ള മറ്റ് അലവന്‍സുകളും ലഭിക്കും.
നാവിക്ക് (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് കൗണ്‍സില്‍ ഓഫ് ബോര്‍ഡ്‌സ് ഫോര്‍ സ്‌കൂള്‍ എജ്യുക്കേഷന്റെ അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയോടെ 12-ാം ക്ലാസ് വിജയിച്ചിരിക്കണം.
യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് കൗണ്‍സില്‍ ഓഫ് ബോര്‍ഡ്‌സ് ഫോര്‍ സ്‌കൂള്‍ എജ്യുക്കേഷന്‍ അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡ് പത്താം ക്ലാസ് പാസായവരും ഓള്‍ ഇന്ത്യ കൗണ്‍സില്‍ അംഗീകരിച്ച 03 അല്ലെങ്കില്‍ 04 വര്‍ഷത്തെ ഇലക്ട്രിക്കല്‍ / മെക്കാനിക്കല്‍ / ഇലക്ട്രോണിക്‌സ് / ടെലികമ്മ്യൂണിക്കേഷന്‍ (റേഡിയോ / പവര്‍) / സാങ്കേതിക വിദ്യാഭ്യാസം (എ ഐ സി ടി ഇ) എന്നിവയും എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും ഉണ്ടായിരിക്കണം.
അല്ലെങ്കില്‍ കൗണ്‍സില്‍ ഓഫ് ബോര്‍ഡ്‌സ് ഫോര്‍ സ്‌കൂള്‍ എജ്യുക്കേഷന്‍ അംഗീകരിച്ച ഒരു വിദ്യാഭ്യാസ ബോര്‍ഡ് 10-ാം ക്ലാസും 12-ാം ക്ലാസും പാസായിരിക്കണം. ഓള്‍ ഇന്ത്യ കൗണ്‍സില്‍ അംഗീകരിച്ച 02 അല്ലെങ്കില്‍ 03 വര്‍ഷത്തെ ഇലക്ട്രിക്കല്‍ / മെക്കാനിക്കല്‍ / ഇലക്ട്രോണിക്‌സ് / ടെലികമ്മ്യൂണിക്കേഷന്‍ (റേഡിയോ / പവര്‍) / സാങ്കേതിക വിദ്യാഭ്യാസം(എഐസിടിഇ) എന്നിവയും എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും ഉണ്ടായിരിക്കണം.
നാവിക് തസ്തികയില്‍ നോര്‍ത്ത് 77, വെസ്റ്റ് 66, നോര്‍ത്ത് ഈസ്റ്റ് 68, ഈസ്റ്റ് 34, നോര്‍ത്ത് വെസ്റ്റ് 12, ആന്തമാന്‍ നിക്കോബാര്‍ 3 എന്നിങ്ങനെ ആകെ 260 ഒഴിവുകളുണ്ട്. യാന്ത്രിക് (മെക്കാനിക്കല്‍) 33 ഉം യാന്ത്രിക് (ഇലക്ട്രിക്കല്‍) 18 ഉം യാന്ത്രിക് (ഇലക്ട്രോണിക്‌സ്) ഉം ഒഴിവുകളാണ് ഉള്ളത്.