താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി എതിരില്ലാതെ നടൻ മോഹൻലാൽ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. മറ്റു സ്ഥാനാർഥികൾ ഇല്ലാതിരുന്നതിനാൽ എതിരില്ലാതെ മോഹൻലാൽ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ജൂൺ 30-ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. 506 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി പദവിയിലേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്.
25 വർഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ഇടവേള ബാബുവിനെ കുറിച്ച് സംസാരിക്കുകയാണ് ടിനി ടോം. സാച്ചുറേഷന്‍ എന്ന അവസ്ഥയിലെത്തി അദ്ദേഹം. 25 വര്‍ഷമായി. വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് പോലും അപൂര്‍വ്വമാണ്. ശാരീരകമായ അസ്വസ്ഥതകളുണ്ട്. പുള്ളി തന്നെ ഒറ്റയ്ക്കാണ് കൈകാര്യം ചെയ്തത്. ഒന്ന് വിശ്രമിക്കണമെന്ന് കരുതുമല്ലോ. മാറി നില്‍ക്കണമെന്ന് തോന്നിയതാണെന്നും ടിനി ടോം പറഞ്ഞു. ഇദ്ദേഹമൊന്ന് വിശ്രമിക്കട്ടെ എന്നാണ് ലാലേട്ടന്‍ പറഞ്ഞതെന്നും ടിനി ടോം പറയുന്നു.
മമ്മൂക്കയോട് നില്‍ക്കുമോ എന്ന് ചോദിച്ചിരുന്നുവെന്നും ടിനി ടോം പറയുന്നുണ്ട്. മമ്മൂക്കയ്ക്ക് സ്ഥാനമാനങ്ങളില്‍ താല്‍പര്യമില്ല. സ്ഥാനമാനങ്ങള്‍ അദ്ദേഹത്തെ തേടി പോവുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം സ്ഥാനമാനങ്ങളോട് താല്‍പര്യമില്ലെന്നും ടിനി ടോം പറഞ്ഞു.
തിരഞ്ഞെടുപ്പ് എന്നത് നല്ല രീതിയാണ്. സുരേഷേട്ടനെ എംപിയായി നോമിനേറ്റ് ചെയ്യുകയായിരുന്നുവെങ്കില്‍ അതില്‍ കാര്യമില്ലല്ലോ. നേരത്തേയും ആയതല്ലേ. ജനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിനുള്ള മൂല്യം വേറെയാണെന്നാണ് തിരഞ്ഞെടുപ്പിനെക്കുറിച്ച് ടിനി ടോം പറയുന്നത്. അങ്ങനെയാണെങ്കില്‍ ജനങ്ങളോടും കുറച്ച് കടപ്പാടുണ്ടാകും. താന്‍ കഴിഞ്ഞ തവണ ഇലക്ഷനില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടിയവരില്‍ ഒരാളാണ്. അതിനര്‍ത്ഥം താന്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണെന്നും ടിനി ടോം പറയുന്നു.
ആറ് വര്‍ഷമായി താന്‍ പ്രവര്‍ത്തിക്കുന്നു. ഇത്തവണയും നില്‍ക്കാന്‍ തന്നോട് പറയുന്നത് ഇടവേള ബാബുവും ബാബുരാജുമാണ്. അവര്‍ പറഞ്ഞതിനാലാണ് താന്‍ മത്സരിക്കുന്നത്. അല്ലാതെ ഇതില്‍ തന്നെ നില്‍ക്കാനുള്ള കൊതി കൊണ്ടല്ലെന്നും ടിനി ടോം വ്യക്തമാക്കുന്നു. ശരിക്കും പണിയെടുക്കാനുള്ള ഇടമാണ്. വെറുതെ ജയിച്ചു പോകുന്നവരുമുണ്ടെങ്കിലും താന്‍ പണിയെടുക്കുന്ന ആളാണെന്നും ടിനി ടോം അഭിപ്രായപ്പെടുന്നുണ്ട്. തനിക്ക് അവകാശമുണ്ടെങ്കില്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യമാണ്. നില്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നില്‍ക്കാം. 506 അംഗങ്ങളുണ്ട്. അവര്‍ തിരഞ്ഞെടുക്കുന്നവര്‍ വിജയിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യട്ടെ. അതാണ് ജനാധിപത്യ രീതിയെന്നും ടിനി ടോം പറഞ്ഞു. അതേസമയം മോഹന്‍ലാലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. അനൂപ് ചന്ദ്രന്‍ നാമനിര്‍ദ്ദേശം കൊടുത്തിരുന്നുവെങ്കിലും തള്ളിപ്പോവുകയായിരുന്നുവെന്നും ടിനി ടോം പറയുന്നുണ്ട്.
അനൂപ് ചന്ദ്രന്‍, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല എന്നിവര്‍ മോഹന്‍ലാലിന്റെ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് വാര്‍ത്ത പ്രചരിച്ചുവെന്ന് അവതാരകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല. എങ്ങനെ അത്തരമൊരു വാര്‍ത്ത വന്നുവെന്ന് അറിയില്ല. ചിലപ്പോള്‍ ലാലേട്ടന്‍ നിന്നില്ലായിരുന്നുവെങ്കില്‍ അവര്‍ നിന്നേക്കുമായിരിക്കും. പക്ഷെ ലാലേട്ടന്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ അവര്‍ നില്‍ക്കില്ലെന്നും താരം പറയുന്നു. അവര്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും ടിനി ടോം പറയുന്നുണ്ട്. ആര്‍ക്കും മത്സരിക്കാമെന്നാണ് താരം പറയുന്നത്. എന്നാല്‍ മോഹന്‍ലാല്‍ നില്‍ക്കുമെന്ന് അറിഞ്ഞാല്‍ ആരും നില്‍ക്കില്ലെന്ന് ടിനി ടോം പറയുന്നു.