സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ ഇപ്പോൾ അപേക്ഷിക്കാം. 97 ഓഫീസര്‍ ഗ്രേഡ് എ തസ്തികയിലാണ് ഒഴിവുകള്‍. ഔദ്യോഗിക വെബ്സെറ്റ് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ഇങ്ങനെ
തസ്തികകളും വിവരങ്ങളും
ജനറല്‍:
62 ഒഴിവുകള്‍, വിദ്യാഭ്യാസ യോഗ്യത- ലോ/എന്‍ജിനീയറിങ് ബിരുദം/സിഎ/ സിഎഫ്എ/ സിഎസ്/കോസ്റ്റ് അക്കൗണ്ടന്റ്
ഐടി
24 ഒഴിവുകള്‍, യോഗ്യത: എന്‍ജിനിയറിങ് ബിരുദം/എംസിഎ ഏതെങ്കിലം വിഷയത്തില്‍ ബിരുദവും കംപ്യൂട്ടര്‍/ഐടിയില്‍ പിജിയും
ലീഗല്‍
5 ഒഴിവുകള്‍, യോഗ്യത: നിയമ ബിരുദം
റിസര്‍ച്ച്:
2 ഒഴിവുകള്‍, യോഗ്യത- സ്റ്റാറ്റിസ്റ്റിക്സ്/ഇക്ണോമിക്സ്/ കൊമേഴ്സ്/ ബിസിനസ് അഡ്മിനിസ്ട്രേഷന് (ഫിനാന്‍സ്)പിജി
ഒഫീഷ്യല്‍ ലാംഗ്വേജ്
2 ഒഴിവുകള്‍, യോഗ്യത-ഹിന്ദിയില്‍ പിജി
എന്‍ജിനീയറിങ്(ഇലക്ട്രിക്കല്‍)
2 ഒഴിവുകള്‍, യോഗ്യത- ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിന് ബിടെക്ക്
പ്രായപരിധി- 2024 മാര്‍ച്ച് 31ന് 30 വയസ് കവിയരുത്. എസ്സി, എസ്ടി(എന്‍സിഎല്‍) വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷി, വിമുക്ത ഭടന്മാര് എന്നിവര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
ശമ്പളം 44500 -89150 രൂപ വരെ ഇതോടൊപ്പം മറ്റ് അലവന്‍സുകളും ഉണ്ടായിരിക്കും
രണ്ടുഘട്ടമായുള്ള ഓണ്‍ലൈൻപരീക്ഷയും ശേഷം ഇന്റര്‍വ്യൂവും ഉണ്ടായിരിക്കും
പരീക്ഷ കേന്ദ്രങ്ങള്‍- തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍, കോട്ടയം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്രമുണ്ട്
അപേക്ഷഫീസ്- 1000 രൂപ പട്ടിക വിഭാഗം, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 100 രൂപ അപേക്ഷ ഫീസ്
വിശദവിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം: https://www.sebi.gov.in/
അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 30