Celebrities

ആഡംബരത്തിൽ ഒട്ടും പുറകോട്ട് പോകാതെ അംബാനിയുടെ പുതിയ മരുമകൾ; പ്രീവെഡ്ഡിംഗില്‍ തിളങ്ങാൻ ചെലവിട്ടത് കോടികളുടെ വസ്ത്രങ്ങള്‍; വില കേട്ടാൽ ഞെട്ടും

മുംബൈ: ആനന്ദ് അംബാനിയുടെ രണ്ടാം പ്രീവെഡ്ഡിംഗ് കഴിഞ്ഞിട്ട് ദിവസങ്ങൾ ആയെങ്കിലും ആരാധകർ ഇപ്പോഴും പരിപാടിയിൽ പങ്കെടുത്തവരുടെ വസ്ത്രങ്ങളുടെ പിന്നാലെയാണ്. പ്രീവെഡ്ഡിങ് രണ്ടാം ഘട്ട ആഘോഷങ്ങൾ ഇറ്റലിയിൽ നിന്ന് ഫ്രാൻസിലേക്കുള്ള ആഡംബര കപ്പലിലായിരുന്നു. ദിവസങ്ങൾ നീണ്ടുനിൽക്കുന്നതായിരുന്നു ആഘോഷം. ഈ ചടങ്ങിൽ രാധിക മെർച്ചന്റിന്റെ വസ്ത്രങ്ങളും ആക്സസറീസും ഏറെ ശ്രദ്ധനേടിയിരുന്നു. ആദ്യദിവസം നിലക്കല്ലു പതിച്ച് രാധിക അണിഞ്ഞ നെക്‌ലസ് ചര്‍ച്ചയായിരുന്നു.

രണ്ടാം പ്രീ വെഡ്ഡിംഗിന് പ്രത്യേക തീമും അംബാനി കുടുംബം ഒരുക്കിയിരുന്നു. ലൈഫ് ഈസ് എ വോയേജ് എന്നര്‍ത്ഥം വരുന്ന ഇറ്റാലിയന്‍ വാക്കിലായിരുന്നു ഈ പ്രീ വെഡ്ഡിംഗ് നടന്നത്. പ്രീവെഡ്ഡിംഗില്‍ രാധിക ധരിച്ച വസ്ത്രങ്ങള്‍ തീര്‍ത്തും അവിസ്മരണീയമായിരുന്നു. സാറ്റിന്‍ നിറത്തിലുള്ള ഗൗണായിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജൂലൈ 12ന് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിലാണ് അനന്ത്–രാധിക വിവാഹം. മൂന്നുദിവസത്തെ വലിയ ആഘോഷമായാണ് വിവാഹം നടക്കുന്നത്. രാജ്യാന്തരതലത്തിലുള്ള പ്രമുഖരടക്കം നിരവധി പേർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.

തമാര റാള്‍ഫിന്റെ സ്പ്രിംഗ് സമ്മര്‍ 2024 കളക്ഷനാണ് രാധിക ധരിച്ചിരുന്നത്. വൈറ്റ് ഡബിള്‍ സാറ്റിന്‍ ഡ്രേപ്ഡ് ഗൗണാണിത്. ഇവ കോര്‍സെറ്റഡ് ബസ്റ്റിയറിനൊപ്പമാണ് ധരിച്ചിരുന്നു. അതിനൊപ്പം വളരെ മനോഹരമായ ഒരു ഓവര്‍സ്‌കേര്‍ട്ടും ധരിച്ചിരുന്നു. വളരെ കുറച്ച് ആഭരണങ്ങളാണ് മാത്രമാണ് ഇതിനോടുന്ന ചേരുന്ന രീതിയില്‍ രാധിക ധരിച്ചത്.

ക്രിസ്റ്റല്‍ റോസ് ക്രൗണാണ് ധരിച്ചിരുന്നത്. ഇവയ്‌ക്കെല്ലാം കൂടി 1002 കോടി രൂപയാണ് ചെലവായത്. അമ്പരപ്പിച്ച കണക്കുകള്‍ ആണിത്. അംബാനി കുടുംബത്തിന്റെ ഫാന്‍ പേജിലാണ് ഇതിന്റെ വിലയുള്ളത്. അതേസമയം പ്രീവെഡ്ഡിംഗിനായി 800 അതിഥികളാണ് എത്തിയത്. ഇവര്‍ക്ക് ഭക്ഷണം വിളമ്പുന്നതിന് അടക്കം 600 സ്റ്റാഫ് അംഗങ്ങളും കപ്പലില്‍ ഉണ്ടായിരുന്നു.

അതേസമയം പ്രീ വെഡ്ഡിംഗ് പരിപാടികള്‍ക്കൊപ്പം അംബാനി കുടുംബം ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടെയും മകള്‍ വേദയുടെ ആദ്യ പിറന്നാളും ഇതോടൊപ്പം നടത്തിയിരുന്നു. ഇതിലും ഏറ്റവും തിളങ്ങിയത് ഇഷാ അംബാനിയാണ്. അനൈത ഷ്‌റോഫ് അഡ്ജാനിയയാണ് ഈ ലുക്ക് പുറത്തുവിട്ടത്. വേദയുടെ പിറന്നാളിന് ഇഷാ അംബാനി വിന്റേജ് ക്രിസ്റ്റ്യന്‍ ഡിയോര്‍ ഗൗണാണ് ധരിച്ചത്.

വെളുത്ത നിറത്തിലുള്ളതായിരുന്നു ഈ വസ്ത്രം. ഇതിനൊപ്പം വജ്രം പതിപ്പിച്ച കമ്മലുകളും ബ്രേസ്ലെറ്റും ധരിച്ച ഇഷാ അംബാനി ധരിച്ചിരുന്നു. 9950 യുഎസ് ഡോളറാണ് ഈ വസ്ത്രത്തിന്റെ വില. അതായത് എട്ട് ലക്ഷത്തില്‍ അധികം വില വരും ഈ ഗൗണിന്. ആരെയും ആകര്‍ഷിക്കുന്നതായിരുന്നു ഈ വസ്ത്രം. ഇഷയ്ക്ക് ഏറെ പ്രശംസയും ഈ കോസ്റ്റിയൂമിന്റെ പേരില്‍ ലഭിച്ചിരുന്നു.