റിയാദ്: സൗദിയിൽ ജോലി നേടാൻ ഇപ്പോൾ അവസരം. ഇന്ത്യൻ എംബസി വഴിയാണ് നിയമനം. ഓഫീസ് ബോയിയുടെ ഒന്നും ക്ലർക്കിന്റെ രണ്ട് ഒഴിവുകളാണുള്ളത്. 35 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. റിയാദിലെ സൗദി അറേബ്യയിൽ റസിഡൻറ് പെർമിറ്റ് (ഇഖാമ) ഉള്ള ഇന്ത്യൻ പൗരർക്കാണ് അപേക്ഷിക്കാം.
കർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത-അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, കമ്പ്യൂട്ടർ പ്രാവീണ്യം,ഇംഗ്ലീഷിൽ എഴുതാനും സംസാരിക്കാനുമുള്ള കഴിവ്,അറബി ഭാഷാപരിജ്ഞാനം. ശമ്പളം – 4000-9800 റിയാൽ. അതായത് ഇന്ത്യൻ രൂപ 89,000 മുതൽ 2 ലക്ഷം വരെ.
ഓഫീസ് ബോയ് തസ്തിക-യോഗ്യത- 10-ാം ക്ലാസ് പാസ് അല്ലെങ്കിൽ ബിരുദം, ഇംഗ്ലീഷ് പരിജ്ഞാനം. അറബി ഭാഷാപരിജ്ഞാനമുള്ളവർക്ക് മുൻഗണന. 2400-5880 റിയാലാണ് ഓഫീസ് ബോയിയുടെ ശമ്പള സ്കെയിൽയ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. https://forms.gle/GnSGmeesvc8jNmLW8 എന്ന ലിങ്കിൽ അപേക്ഷിക്കാം.