Television

ജാസ്മിനും ഗബ്രിയും നല്ല ജോഡിയാണ്; മതം പ്രശ്‌നമില്ലെങ്കില്‍ വിവാഹം കഴിക്കണമെന്ന് ആരാധകർ

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചു. പരിപാടിയിലെ മത്സരാർത്ഥികളിൽ ഒരാളാണ് യുട്യൂബറായ ജാസ്മിൻ ജാഫർ. ഹൗസിലേക്ക് എത്തിയശേഷം ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു ജാസ്മിൻ. പക്ഷെ രണ്ട് ദിവസം പിന്നിട്ടശേഷം ​ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിക്കാൻ തുടങ്ങിയതോടെ ആരാധകർ ​ഹേറ്റേഴ്സായി മാറി. വളരെ പെട്ടന്നാണ് ​ഗബ്രിയുമായി സൗഹൃദം ജാസ്മിൻ ഉണ്ടാക്കിയെടുത്തത്. ഇരുവരും മനപൂർവം ലവ് ട്രാക്ക് കളിക്കുന്നതാണെന്ന കാര്യത്തിൽ സഹമത്സാരാർത്ഥികൾക്കും പ്രേക്ഷകർക്കും ഉറപ്പുണ്ടായിരുന്നു.

സൗഹൃ​ദമാണോ പ്രണയമാണോയെന്ന് വ്യക്തമാക്കാതെയാണ് ഇരുവരും ഹൗസിൽ അടുത്ത് ഇടപഴകിയത്. ​ഗബ്രിയുമായി അടുത്തശേഷം വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങാണ് ജാസ്മിന് നേരെയുണ്ടാകുന്നത്. അതിന് കാരണം പുറത്ത് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ഹൗസിന് അകത്ത് ​ഗബ്രിയുമായി ഇന്റിമേറ്റായി പെരുമാറുന്നുവെന്നതാണ്. ​

ഗബ്രി-ജാസ്മിൻ അടുപ്പം കൂടിയപ്പോൾ പിതാവിൽ നിന്നും മുന്നിറിയിപ്പ് ജാസ്മിന് ലഭിച്ചിരുന്നു. വാപ്പയുടെ ഫോൺ കോൾ വന്നശേഷം ​ഗബ്രിയുമായി ഒരുമിച്ച് ഇരിക്കാൻ പോലും കുറച്ച് സമയം ജാസ്മിന് ഭയമായിരുന്നു. മാത്രമല്ല താൻ കമ്മിറ്റഡാണെന്ന് ഉച്ചത്തിൽ വിളിച്ച് പറ‍ഞ്ഞ് ഹൗസിൽ വച്ച് അലറി കരയുകയും ചെയ്തിരുന്നു. ജാസ്മിൻ ബി​ഗ് ബോസിലേക്ക് പോയപ്പോൾ താരത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഹാന്റിൽ ചെയ്തിരുന്നത് ഭാവി വരൻ അഫ്സൽ‌ അമീറായിരുന്നു.

എന്നാൽ ​ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം അതിരുവിട്ടതോടെ അഫ്സൽ വിവാഹത്തിൽ നിന്നും പിന്മാറി. നാല് പേജായി ഇട്ട വിശദീകരണത്തില്‍ താന്‍ മാനസികമായ തകര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും തന്നെ ജാസ്മിന്‍ ചതിക്കുകയാണെന്നും ഈ ബന്ധം വിടുകയാണെന്നുമാണ് അഫ്സൽ കുറിച്ചത്.

ഈ സീസണില്‍ വിജയസാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും ജാസ്മിന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അര്‍ഹിച്ച അംഗീകാരം ജാസ്മിന് ലഭിച്ചില്ലെന്നാണ് പൊതുവേയുള്ള ആരോപണം. അതേസമയം പുറത്തു വന്നതിനുശേഷം ജാസ്മിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഷോയിലേക്ക് പോയതിന്റെ പേരില്‍ ഏറ്റവുമധികം സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടിവന്ന മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. വിവാഹമുറിപ്പിച്ചിരുന്ന യുവാവ് പോലും താരത്തിനെതിരെ തിരിഞ്ഞു.

ഇത്തരം വിഷയങ്ങളില്‍ ജാസ്മിന്‍ മറുപടി പറയുമെന്ന് പലരും കരുതിയെങ്കിലും യാതൊരുവിധ പ്രതികരണങ്ങളുമായി താരം വന്നില്ല. എന്നാല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ രസകരമായ പോസ്റ്റുകളാണ് ജാസ്മിനിപ്പോള്‍ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ബിഗ് ബോസിലൂടെ ലഭിച്ച സുഹൃത്തായ റെസ്മിനൊപ്പം ചെറിയ യാത്രകളിലാണ് താരം.

ജാസ്മിനെ മനസ് കൊണ്ട് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. പഴയത് പോലെ ചിന്നുവായി ജാസ്മിന്‍ തിരിച്ച് വരുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്. ചിരിയും കളിയും നിറഞ്ഞ യൂട്യൂബ് വീഡിയോസ് മിസ് ചെയ്യുന്നു. ജാസ്മിന്റെ ഫാന്‍ ആയതില്‍ അഭിമാനിക്കുന്നു.. എന്നിങ്ങനെ നിരവധി കമന്റുകളാണ് താരത്തെ അനുകൂലിച്ച് വരുന്നത്.

എന്നാല്‍ അഹങ്കാരത്തിന് കയ്യും കാലും വെച്ചവളാണ്. ഒരു സ്ത്രീ ഇങ്ങനെ ആകാന്‍ പാടില്ല എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ്. അവരുടെ ബിഗ് ബോസിലെ പ്രകടനം അത് കാണിച്ച് തന്നു എന്ന് പറഞ്ഞ് ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

ഇതിനിടെ ഗബ്രിയെ ജാസ്മിന്‍ വിവാഹം കഴിക്കണമെന്നാണ് ചിലരുടെ ആവശ്യം. നിങ്ങള്‍ ശരിക്കും നല്ല ജോഡിയാണ്. രണ്ടാളും പരസ്പരം ഇഷ്ടപ്പെടുന്നുണ്ട്. മതവും ജാതിയുമൊന്നും പ്രശ്‌നമില്ലെങ്കില്‍ നല്ല മനസുകളായി ഇരുവരും വിവാഹം കഴിക്കാനാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ ജാസ്മിനും ഗബ്രിയും പുറത്ത് വന്നതിന് ശേഷം ആദ്യമിട്ട വീഡിയോ ബീച്ചില്‍ നിന്നുള്ളതാണ്. എന്നും നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് ഇതുപോലെ തുടരണം. ഗബ്രി നല്ലൊരു വ്യക്തിയാണ്. അവന്‍ നിന്നെ സംരംക്ഷിക്കാനെ നോക്കിയിട്ടുള്ളു. നിന്നെ പോലെയുള്ള പെണ്‍കുട്ടികള്‍ക്ക് ആണിന്റെ സഹായമില്ലാതെയും ജീവിക്കാം. വിവാഹം കഴിക്കാന്‍ തോന്നുമ്പോള്‍ മാത്രം വിവാഹം കഴിക്കുക. എല്ലാവരും ഗബ്രിയെ പോലെ ആയിരിക്കില്ലെന്നും തുടങ്ങി നിരവധി പേരാണ് ജാസ്മിനെ പിന്തുണച്ച് എത്തുന്നത്.