കൊച്ചി: വിവിധ ബാങ്കിങ് സേവനങ്ങള്‍ തല്‍സമയം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സഹായിക്കുന്ന സ്മാര്‍ട്ട് ലോക്ക് സംവിധാനത്തിന് ഐസിഐസിഐ ബാങ്ക് തുടക്കം കുറിച്ചു. ഐമൊബൈല്‍ പേയില്‍ ലഭ്യമായ ഈ സൗകര്യം ഫോണോ ഇമെയിലോ വഴി കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവിന്‍റെ സഹായം തേടാതെ തന്നെ പ്രയോജനപ്പെടുത്താം. ഇന്‍റര്‍നെറ്റ് ബാങ്കിങ്, യുപിഐ. ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഇതിലൂടെ ലോക്കോ അണ്‍ലോക്കോ ചെയ്യാം.
ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടിലും കാര്‍ഡുകളിലും വഞ്ചനാപരമായ ഇടപാട് ഉണ്ടായാല്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാം. ഒരു നിശ്ചിത കാലയളവില്‍ ഒരു പ്രത്യേക ബാങ്കിംഗ് സേവനം ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലാത്തപ്പോള്‍ അവര്‍ക്ക് അത് സജീവമായി ചെയ്യാന്‍ കഴിയും.
തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷിതത്വമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐസിഐസിഐ ബാങ്ക് ഡിജിറ്റല്‍ ചാനല്‍സ് ആന്‍റ് പാര്‍ട്ടണര്‍ഷിപസ് മേധാവി സിദ്ധാര്‍ത്ഥ മിശ്ര പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ സ്വന്തം കൈകളിലൂടെ പ്രദാനം ചെയ്യുന്നതാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താവിന്‍റെ അക്കൗണ്ടിന്‍റെ സുരക്ഷയും ശക്തിപ്പെടുത്തുന്നതിനും അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ബാങ്കിന്‍റെ മറ്റൊരു ശ്രമമാണ് സ്മാര്‍ട്ട് ലോക്ക്. ബാങ്ക് ഏറ്റെടുക്കുന്ന വിവിധ സേഫ് ബാങ്കിംഗ്’ സംരംഭങ്ങളുടെ ഭാഗമാണിത്. കൂടാതെ എസ് എം എസ് അല്ലെങ്കില്‍ ഇമെയിലുകളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും സാങ്കേതികതകളും പങ്കിട്ടുകൊണ്ട് സുരക്ഷിത ബാങ്കിംഗിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നു.
സ്മാര്‍ട്ട് ലോക്ക് ഫീച്ചര്‍ ഉപയോഗിക്കുന്നതിനുള്ള ഘട്ടങ്ങള്‍ ചുവടെ:
- ഐ മൊബൈല്‍ പേയില്‍ ലോഗിന്‍ ചെയ്യുക
- ഹോം സ്ക്രീനിന്‍റെ താഴെ വലത് കോണിലുള്ള ‘സ്മാര്‍ട്ട് ലോക്ക്’ ഫീച്ചറില്‍ ക്ലിക്ക് ചെയ്യുക
- നിങ്ങള്‍ ലോക്ക്/അണ്‍ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രധാന ബാങ്കിംഗ് സേവനങ്ങളില്‍ ക്ലിക്ക് ചെയ്യുക
- സ്ഥിരീകരിക്കാന്‍ സ്വൈപ്പ് ചെയ്യുക
ഐമൊബൈല്‍ പേ ഉപയോഗിക്കാന്‍ ഏത് ബാങ്കിലെയും ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ട് ആപ്പുമായി ലിങ്ക് ചെയ്യാനും യുപിഐ ഐഡി സൃഷ്ടിക്കാനും ഇടപാട് ആരംഭിക്കാനും കഴിയും.