ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചു. പരിപാടിയിലെ മത്സരാർത്ഥികളിൽ ഒരാളാണ് യുട്യൂബറായ ജാസ്മിൻ ജാഫർ. ഹൗസിലേക്ക് എത്തിയശേഷം ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു ജാസ്മിൻ. പക്ഷെ രണ്ട് ദിവസം പിന്നിട്ടശേഷം ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിക്കാൻ തുടങ്ങിയതോടെ ആരാധകർ ഹേറ്റേഴ്സായി മാറി. വളരെ പെട്ടന്നാണ് ഗബ്രിയുമായി സൗഹൃദം ജാസ്മിൻ ഉണ്ടാക്കിയെടുത്തത്. ഇരുവരും മനപൂർവം ലവ് ട്രാക്ക് കളിക്കുന്നതാണെന്ന കാര്യത്തിൽ സഹമത്സാരാർത്ഥികൾക്കും പ്രേക്ഷകർക്കും ഉറപ്പുണ്ടായിരുന്നു.
സൗഹൃദമാണോ പ്രണയമാണോയെന്ന് വ്യക്തമാക്കാതെയാണ് ഇരുവരും ഹൗസിൽ അടുത്ത് ഇടപഴകിയത്. ഗബ്രിയുമായി അടുത്തശേഷം വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങാണ് ജാസ്മിന് നേരെയുണ്ടാകുന്നത്. അതിന് കാരണം പുറത്ത് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ഹൗസിന് അകത്ത് ഗബ്രിയുമായി ഇന്റിമേറ്റായി പെരുമാറുന്നുവെന്നതാണ്.
ഗബ്രി-ജാസ്മിൻ അടുപ്പം കൂടിയപ്പോൾ പിതാവിൽ നിന്നും മുന്നിറിയിപ്പ് ജാസ്മിന് ലഭിച്ചിരുന്നു. വാപ്പയുടെ ഫോൺ കോൾ വന്നശേഷം ഗബ്രിയുമായി ഒരുമിച്ച് ഇരിക്കാൻ പോലും കുറച്ച് സമയം ജാസ്മിന് ഭയമായിരുന്നു. മാത്രമല്ല താൻ കമ്മിറ്റഡാണെന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞ് ഹൗസിൽ വച്ച് അലറി കരയുകയും ചെയ്തിരുന്നു. ജാസ്മിൻ ബിഗ് ബോസിലേക്ക് പോയപ്പോൾ താരത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഹാന്റിൽ ചെയ്തിരുന്നത് ഭാവി വരൻ അഫ്സൽ അമീറായിരുന്നു.
എന്നാൽ ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം അതിരുവിട്ടതോടെ അഫ്സൽ വിവാഹത്തിൽ നിന്നും പിന്മാറി. നാല് പേജായി ഇട്ട വിശദീകരണത്തില്‍ താന്‍ മാനസികമായ തകര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും തന്നെ ജാസ്മിന് ചതിക്കുകയാണെന്നും ഈ ബന്ധം വിടുകയാണെന്നുമാണ് അഫ്സൽ കുറിച്ചത്.
ഈ സീസണില്‍ വിജയസാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും ജാസ്മിന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അര്‍ഹിച്ച അംഗീകാരം ജാസ്മിന് ലഭിച്ചില്ലെന്നാണ് പൊതുവേയുള്ള ആരോപണം.
ഇപ്പോഴിതാ ഷോയിൽ നിന്നും സെക്കന്റ് റണ്ണറപ്പായി പുറത്തിറങ്ങിയ ശേഷം എല്ലാം ചോദ്യങ്ങൾക്കുമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ജാസ്മിൻ.
ജാസ്മിന്റെ വാക്കുകൾ ഇങ്ങനെ
ജീവിതത്തിലെ ഏറ്റവും വലിയ പാഠം ആയിരുന്നു ബിഗ് ബോസ്. അകത്തും പുറത്തും. ഞാൻ ബിഗ് ബോസിൽ സഫർ ചെയ്തത് പോലെ എന്റെ ഫാമിലി പുറത്ത് നല്ല രീതിയിൽ സഫർ ചെയ്തിട്ടുണ്ട്. ബിഗ് ബോസിലെ 100 ദിവസത്തെ പ്രഷറിൽ നിന്നും ഇറങ്ങിയപ്പോൾ ഇവിടെ കണ്ടത് അതിനപ്പുറം ഉള്ള പ്രഷറുകളാണ്. എല്ലാം കൊണ്ടും ഞാനൊന്ന് തളർന്ന് പോയി. പക്ഷേ അങ്ങനെ ഇരുന്നിട്ട് കാര്യമില്ലല്ലോ. നമ്മളെ പത്ത് പേര് തളർത്താൻ ശ്രമിക്കുമ്പോൾ നമ്മൾ എഴുന്നേറ്റ് നിന്ന് കാണിക്കണമല്ലോ. എന്നെ തളർത്തേണ്ടത് അവരുടെ ആഗ്രഹവും എഴുന്നേറ്റ് നിൽക്കേണ്ടത് എന്റെ ആവശ്യവും ആണല്ലോ.
ബിഗ് ബോസിന് അകത്തും പുറത്തുമുള്ള പലരെയും ക്ലെൻസിംഗ് ചെയ്യാൻ പറ്റി. എല്ലാവരെയും മനസിലാക്കാൻ പറ്റിയൊരു അവസരം ആയിരുന്നു എനിക്ക്. പൈസക്ക് വേണ്ടി നമ്മളെ എറിഞ്ഞ് കൊടുക്കുന്ന എത്ര പേര് കാണും എത്ര ആത്മാർത്ഥ സുഹൃത്തുക്കൾ നമുക്കൊപ്പം കാണും എന്നൊക്കെ അറിയാൻ പറ്റി. അത്യാവശ്യം നല്ല രീതിയിൽ ഉള്ള തെറ്റുകളും കുറ്റങ്ങളും എനിക്ക് പറ്റിയിട്ടുണ്ട്. നമ്മളെല്ലാം മനുഷ്യന്മാരാണല്ലോ പുള്ളേ.
ഷോയിൽ പോകുന്നതിന് മുൻപ് എന്റെ ഫാമിലിയെ നോക്കണേ എന്ന് പറഞ്ഞ് നാലഞ്ച് സുഹൃത്തുക്കളെ ഏൽപ്പിച്ചിരുന്നു. പക്ഷേ അവര്‍ കാശിന് വേണ്ടി കുറേ കാര്യങ്ങളൊക്കെ ചെയ്തു. അതിനൊക്കെ ഉള്ളത് ദൈവം കൊടുത്തോളും. ഞാൻ ഒന്നും ചെയ്യാൻ പോകുന്നില്ല. ഞാൻ ചെയ്യാൻ നിന്നാൽ എന്നെ അവർ ഇട്ടുകൊടുത്തത് തീയ്ക്ക് ആണെങ്കിൽ അങ്ങേയറ്റം ആളിക്കത്തുന്ന തീയ്ക്ക് അവരെ ഇട്ടുകൊടുക്കുന്നതിന് തുല്യം ആകും. അതുകൊണ്ട് ഒന്നും ചെയ്യുന്നില്ല. എന്നോട് ചെയ്തത് ഞാൻ തിരിച്ച് ചെയ്താൽ ഞാനും അവരും തമ്മിൽ വ്യത്യാസം ഇല്ലല്ലോ.
പറഞ്ഞ് പരത്തിയ പലതും കള്ളമാണെന്ന് കാലം തെളിയിക്കും. എന്റെ എൻഗേജ്മെന്റ് ഒന്നും സംഭവിച്ച കാര്യങ്ങളല്ല. എനിക്ക് തെറ്റ് പറ്റിയ കാര്യങ്ങൾ ഉണ്ട്. അത് അംഗീകരിക്കുന്നുമുണ്ട്. ഇതിന്റെ തെളിവുകൾ വേണമെങ്കിൽ ഞാൻ കൊണ്ടുവരാം. എനിക്ക് അതിന് യാതൊരു പ്രശ്നവും ഇല്ല. പിന്നീട് അയ്യോ പൊത്തോ എന്ന് പറഞ്ഞ് വിളിച്ചിട്ടോ നിലവിളിച്ചിട്ടോ കാര്യമില്ല. ഇത്രയും കാലം നീയൊക്കെ കിടന്ന് കളിച്ചപ്പോൾ ഞാൻ ഇവിടെ ഇല്ലായിരുന്നു എന്നത് ഓർക്കണം. പലതും ഞാൻ അറിഞ്ഞിട്ടില്ല കേട്ടിട്ടില്ല. ഇപ്പോൾ നീയൊക്കെ അറിഞ്ഞിരിക്കേണ്ട കാര്യം, ഞാൻ ഇവിടെ ഉണ്ട്. ജീവനോടെ ഉണ്ട്. ചാവുന്നത് വരെയും ഇവിടെ തന്നെ കാണും. പലതും ഞാൻ വിടുകയാണ് മക്കളേ. ക്ഷമിക്കയാണ്. അള്ള എല്ലാം നോക്കിക്കോളും. ഗെയിമും കാര്യങ്ങളുമൊക്കെ കഴിഞ്ഞു. ഇനി എന്റെ പുതിയ ലൈഫ് ആണ്. കുറേ ആളുകളെ എനിക്ക് തിരിച്ചറിയാൻ പറ്റി എന്നതാണ്. വിവാഹം ഇപ്പോഴൊന്നും ഉണ്ടാവില്ല. അവർ എന്തിയേ?, ഇവര്‍ പോയോ ? എന്നൊക്കെ ചോദിച്ചുള്ള കമന്റുകൾ കാണുന്നുണ്ട്. അതൊക്കെ ഞാൻ ഇഗ്നോർ ചെയ്യും. അതുകൊണ്ട് വെറുതെ ടൈപ്പ് ചെയ്ത് സമയം കളയണ്ട. ഒഴിവാക്കിയവർ ഒഴിവാക്കിയവർ തന്നെയാണ്.
ഇനിയും എന്നെ വിറ്റുതിന്നാൽ നിൽക്കരുത്. സോഷ്യൽ മീഡിയ ആണ്. അവരുടെ കണ്ടന്റ് ഞാൻ ആണ് എന്നൊക്കെ അറിയാം. പക്ഷേ അതിനൊക്കെ ഒരു പരിധി ഉണ്ട് മക്കളെ. ഒരു മനുഷ്യനെ ഇങ്ങനെ വേട്ടയാടുന്നതിന് ഒരു പരിധി ഉണ്ട്. അത് കഴിയുമ്പോൾ മനുഷ്യന്റെ സമനില തെറ്റും. ക്ഷമ നശിക്കും. അപ്പോൾ മുതൽ പ്രതികരിക്കാൻ തുടങ്ങും. ഞാൻ എല്ലാം താങ്ങിയത് പോലെ നിങ്ങളൊന്നും ഇത് താങ്ങില്ല. അഭിമാനത്തോടെയാണ് ഞാൻ അത് പറയുന്നത്. ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. മോശം വശം മാത്രം നോക്കാൻ നിൽക്കാതെ നല്ലത് കൂടി നോക്കിക്കാണാൻ ശ്രമിക്കണം. എന്നെ പറ്റി ആലോചിക്കുന്നവരോടാണ്, ഞാൻ ഹാപ്പി ആണ്. വിഷമം ഒന്നുമില്ല. സോഷ്യൽ മീഡിയയിൽ വീണ്ടും ആക്ടീവ് ആയി തുടങ്ങും. സൈബർ ബുള്ളിയിങ്ങിൽ എനിക്ക് വിഷമം ഇല്ല. കൂടെ നിന്ന് ചതിച്ചവരെ ഓർത്ത് മാത്രമെ വിഷമം ഉള്ളൂ.