മത്ത് എന്ന ചിത്രത്തിൽ അതിഗംഭീരമായ പ്രകടനം കാഴ്ചവച്ച വ്യക്തിയാണ് ടിനി ടോം. ഒപ്പം അതിമനോഹരമായ ഒരു ഗാനം കൂടി അദ്ദേഹം ഈ പടത്തിൽ കാഴ്ച വച്ചിരുന്നു ഇതിനു പിന്നിൽ ഒരു കഥയുണ്ട് എന്ന് പറയുകയാണ് ഇപ്പോൾ ടിനി. രഞ്ജിത്തിലാൽ സംവിധാനം ചെയ്ത ചിത്രമാണ് മത്ത് ടിനിടോം ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമയിൽ താരം ആലപിച്ച ഗാനവും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട് ഈ പാട്ട് പാടുമ്പോൾ തന്റെ മനസ്സിൽ ഉണ്ടായിരുന്നത് എന്താണെന്നാണ് ഇപ്പോൾ ടിനി വ്യക്തമാക്കുന്നത്
ഈ ഗാനം പാടുന്ന സമയം മുഴുവൻ തന്റെ മനസ്സിൽ ഉണ്ടായിരുന്നത് കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസ് ആയിരുന്നു ആ കുട്ടിയുടെ മുഖമായിരുന്നു ഒപ്പം അവളുടെ അച്ഛന്റെ മുഖവും തന്റെ മനസ്സിൽ തെളിഞ്ഞു നിന്നു ആത്മഹത്യയുടെ വക്കിൽ നിന്ന് വന്ദനയുടെ കുടുംബത്തെ രക്ഷിച്ചത് സുരേഷ് ഗോപി എന്ന മനുഷ്യനായിരുന്നു. ഈ സിനിമയിലെ ഗാനം താൻ തന്നെ പാടിയാൽ നന്നായിരിക്കും എന്ന് പറയുന്നത് സംവിധായകനാണ് ആ സമയത്താണ് ഒരു നിമിത്തം പോലെ വന്ദനദാസിന്റെ വീട് സന്ദർശിക്കാൻ ഇടയാകുന്നത്
അവിടെ ചെന്നപ്പോൾ ആ കുട്ടിയുടെ മുറിയിലേക്ക് അച്ഛൻ ഞങ്ങളെ കൊണ്ടുപോയി അവളുടെ ലാപ്ടോപ്പ് ഫോൺ വാട്സാപ്പ് അങ്ങനെ ആ മകളുടെ എല്ലാ സാധനങ്ങളും അവളുടെ ഒരു അദൃശ്യമായ സാന്നിധ്യം പോലെ ആ വീട്ടിൽ നമുക്ക് കാണാൻ സാധിക്കും അച്ഛൻ ഒക്കെ എന്നോ മരിച്ചുപോയി എന്ന് പറയുന്നതാണ് സത്യം ഈ മകൾ മരിച്ച കൂട്ടത്തിൽ തന്നെ ആ അച്ഛനും മരിച്ചുപോയി വെറുതെ ജീവിക്കുകയാണ് ഇപ്പോൾ അച്ഛൻ
ഇവർ ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ചതാണ് അവരെ രക്ഷിച്ചത് സുരേഷേട്ടനാണ് പിന്നീട് ആ അച്ഛനെ താൻ കാണുന്നത് സുരേഷേട്ടന്റെ മകളുടെ കല്യാണത്തിന് ഒരു സൈഡിൽ ഇരിക്കുന്നതായിരുന്നു ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത് കാണുന്ന മകളുടെ കല്യാണം നടത്താൻ കഴിയാതെ പോയ ഒരു അച്ഛന്റെ ആത്മ നൊമ്പരം നമുക്ക് മനസ്സിലാക്കാൻ സാധിക്കും ആ കണ്ണൊക്കെ നിറഞ്ഞൊഴുകുന്നത് കാണാം ആ കാഴ്ചയാണ് എന്നെ ഈ പാട്ട് പാടിയപ്പോൾ സ്വാധീനിച്ചത്
കേരളം മറന്നുപോയ എന്നാൽ ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു അച്ഛനാണ് ഫോൺ വിളിച്ച ശേഷം മകൾ മരണപ്പെട്ട വാർത്ത അറിയേണ്ടി വന്നു ഒരച്ഛൻ ഒരു നേരം ഇരുട്ടി വെളുത്തപ്പോൾ സ്വന്തം മകളുടെ മരണവാർത്ത തേടി എത്തേണ്ടി വന്ന മാതാപിതാക്കൾ അത് വല്ലാത്ത ഒരു അവസ്ഥ തന്നെയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹ റിസപ്ഷൻ എത്തിയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്
ഭാഗിയുടെ വിവാഹ ചടങ്ങുകളിൽ ഏറ്റവും മഹനീയ സാന്നിധ്യമായി തോന്നിയതും വന്ദനയുടെ അച്ഛന്റെ സാന്നിധ്യം തന്നെയാണ് ഒരു ചാനലുകളും ഇദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല അദ്ദേഹത്തിൽ ഇപ്പോൾ ആരും ഓർക്കുന്നുണ്ടാവില്ല കാരണം നമ്മൾ മറക്കാൻ മിടുക്കരായ അവരാണല്ലോ ഒരച്ഛൻ മകളുടെ കല്യാണം നടത്തുന്നത് കാണുകയായിരുന്നു അച്ഛൻ ടിനി ടോമിന്റെ വാക്കുകൾ എല്ലാവരെയും വേദനിപ്പിക്കുകയാണ് ചെയ്തത് ടിനി പറഞ്ഞത് പോലെ കേരളം മറന്നു പോയി തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴ് അച്ഛനെ ഒരിക്കലും കേരളം മറക്കാൻ പാടില്ലാത്ത ഒരു അച്ഛൻ തന്നെയാണ് അദ്ദേഹം