മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു ചിത്രമാണ് അൽഫോൺസ് പുത്രൻ ഒരുക്കിയ പ്രേമം എന്ന ചിത്രം ഈ ചിത്രത്തിൽ മികച്ച നിരവധി താരങ്ങളെ അദ്ദേഹം മലയാള സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു സായി പല്ലവി അനുപമ പരമേശ്വരൻ മഡോണ സെബാസ്റ്റ്യൻ തുടങ്ങിയവരുടെയൊക്കെ ആദ്യചിത്രമായിരുന്നു പ്രേമം വലിയ വിജയം നേടിയ പ്രേമം ഇവരുടെയൊക്കെ രാശി തെളിയിച്ചു കൊടുത്തു എന്ന് പറയുന്നതാണ് സത്യം ഈ ചിത്രത്തെ കുറിച്ച് പറയുമ്പോൾ ഇന്നും മലയാളികൾക്ക് ഒരു പ്രത്യേക വികാരം തന്നെയാണ്
അൽഫോൺസിന്റെ കരിയർ ബെസ്റ്റ് ഈ ചിത്രം തന്നെയായിരുന്നു എന്ന് പറയുന്നതാണ് സത്യം ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ചെമ്പൻ വിനോദ് അഭിനയം നിർമ്മാണം തിരക്കഥ എന്നീ മേഖലകളിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായി മാറിയ വ്യക്തിയാണ് ചെമ്പൻ വിനോദ് പ്രേമം എന്ന സിനിമയുടെ ഓഡിഷന് തന്നെ വിളിച്ചിരുന്നു അതിന് എന്തുകൊണ്ടാണ് താൻ പോവാതിരുന്നത് എന്നതിനെക്കുറിച്ചും ആണ് ചെമ്പൻ വിനോദ് പറയുന്നത്
പ്രേമം എന്ന ചിത്രത്തിന്റെ ഓഡിഷനുവേണ്ടി തന്നെ വിളിച്ചിരുന്നു എന്നാൽ താൻ ആ ഓഡിഷന് പോയില്ല അതിന് കാരണം കോൺഫിഡൻസ് ഇല്ലാത്തതാണ് പ്രേമം എന്ന ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ കഥാപാത്രമാണ് വിനയ് ഫോർട്ട് ചെയ്ത സാറിന്റെ കഥാപാത്രം ഈ ഒരു കഥാപാത്രത്തിലേക്ക് ആയിരുന്നു തന്നെ വിളിച്ചിരുന്നത് എന്നും വിനോദ് വ്യക്തമാക്കുന്നുണ്ട് എന്നാൽ തനിക്ക് ഓഡിഷന് പങ്കെടുക്കുന്നത് ബുദ്ധിമുട്ടാണ് അതുകൊണ്ടാണ് ഓഡിഷന് വേണ്ടി വിളിച്ചിട്ടും പോകാതിരുന്നത് കഥാപാത്രം ചെയ്യാനാണ് വിളിച്ചത് എന്നാണ് തോന്നുന്നത് അന്നാ സിനിമയുടെ അസോസിയേറ്റ് ആയിരുന്നു തന്നെ വിളിച്ചത്
ഓഡിഷന് പോകാനുള്ള ഒരു കോൺഫിഡൻസും തനിക്ക് ഉണ്ടായിരുന്നില്ല അവർക്കാണെങ്കിൽ അത്തരത്തിൽ ഡിസൈൻ ചെയ്ത പടം ആയതുകൊണ്ടാകും സ്ക്രീൻ ടെസ്റ്റ് ഇല്ലാതെ ഒന്നും പറ്റില്ലായിരുന്നു ഞാൻ അതിൽ കംഫർട്ട് അല്ല എന്ന് പറയുകയും ചെയ്തു ആ കാരണത്താൽ പ്രേമം എന്ന സിനിമ തനിക്ക് നഷ്ടമായി എന്നും പറയുന്നു ഇപ്പോഴും എനിക്ക് ഓഡിഷന് പോകാൻ മടിയാണെന്നാണ് പറയുന്നത് അതിന്റെ കാരണം എന്താണെന്ന് അറിയില്ല
ഓഡിഷൻ കാര്യത്തിൽ ഒരു ബ്ലോക്ക് ഉണ്ട് എനിക്ക് തോന്നുന്നത് പലർക്കും ആ ഒരു പ്രശ്നമുണ്ട് എന്നാണ് അതേസമയം മലയാള സിനിമ കണ്ടാൽ വലിയ വിജയം നേടിയ ഒരു ചിത്രം തന്നെയായിരുന്നു പ്രേമം എന്ന ചിത്രം ഈ ചിത്രത്തിന്റെ വിജയം നിരവധി ആരാധകരെയാണ് ഈ സിനിമ വളരെ പെട്ടെന്ന് തന്നെ സ്വന്തമാക്കിയത് എന്ന് പറയുന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഇന്ന് മലയാള സിനിമ ചരിത്രത്തിൽ വലിയ വിജയമായി ഈ ചിത്രം നിലനിൽക്കുകയും ചെയ്യുന്നുണ്ട് ഈ ചിത്രത്തിന് ഇന്നും ആരാധകർ നിരവധിയാണ്
ആ സമയത്ത് യുവത്വം കൊണ്ടാടിയ ചിത്രം എന്ന് തന്നെ ഈ ഒരു ചിത്രത്തെ വിശേഷിപ്പിക്കണം പ്രേമം എന്ന സിനിമയിലെ എല്ലാം തന്നെ ഹിറ്റായി മാറി ഒരു കാലം കട്ട താടിയും കറുത്ത ഷർട്ടും മുഖക്കുരു ഉള്ള സായിപല്ലവിയും അങ്ങനെ മുഴുവനായും പ്രേമം തന്നെ ഹിറ്റായി മാറിയ ഒരു സമയമായിരുന്നു അത് ഈ ഒരു ചിത്രത്തിന്റെ ഭാഗമാവാൻ മലയാള സിനിമയിലെ തന്നെ പല നടന്മാരും ആഗ്രഹിച്ചു എന്ന് പറയുന്നതാണ് സത്യം