Celebrities

റണ്‍ബീര്‍-ആലിയ ആഢംബര ബംഗ്ലാവിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍; നിര്‍മാണ ചിലവ് എത്രയാണെന്നറിയാമോ!?

ന്യൂഡല്‍ഹി: ബോളിവുഡിലെ താരദമ്പതികളായ ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കബൂറിന്റെയും വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ എന്നും ചര്‍ച്ച വിഷയമാണ്. 2022 ഏപ്രില്‍ 14നായിരുന്നു ആലിയ ഭട്ടും റണ്‍വീര്‍ കപൂറും തമ്മിലുള്ള വിവാഹം. 2022 നവംബറില്‍ ഇരുവര്‍ക്കും റാഹ എന്ന മകള്‍ ജനിച്ചു. മകളുടെ വരവോടുകൂടി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ റാഹയും ഒരു വലിയ താരമായി മാറി. ഇപ്പോള്‍ ഇതാ ഇതുവരെയും കുറിച്ചുള്ള പുതിയ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ബാന്ദ്രയിലെ തങ്ങളുടെ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീട് സന്ദര്‍ശിക്കാനായി രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും എത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ഇരുവരും ഇടയ്ക്കിടെ തങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ പുറത്തു വിടാറുണ്ടെങ്കിലും ഇത്തവണ താരമ്പതികള്‍ എത്തിയത് മകള്‍ റാഹയ്‌ക്കൊപ്പമായിരുന്നു. മൂവര്‍ക്കൊപ്പം ആലിയയുടെ അമ്മ
നീതുവും ഉണ്ടായിരുന്നു. നാലുപേരും ചേര്‍ന്ന് പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിലേക്ക് പ്രവേശിക്കുന്നതും വീട് കാണുന്നതും വീട്ടില്‍ നിന്ന് ഇറങ്ങുന്നതുമായ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബീജ് നിറത്തിലുള്ള ഡ്രസ്സായിരുന്നു കൊച്ചു റാഹ ഇട്ടിരുന്നത്. ആലിയ കോ-ഓര്‍ഡ് സെറ്റാണ് ധരിച്ചിരുന്നത്. രണ്‍ബീര്‍ വെള്ള ഷര്‍ട്ടും കറുത്ത പാന്റുമാണ് ധരിച്ചിരുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ ആലിയയും റണ്‍ബീര്‍ കപൂറും ഇതേ സ്ഥലത്ത് വന്ന് വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നോക്കിക്കാണുന്നതും വീടിനുള്ളിലെ പുറത്തോട്ടുള്ള ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഏകോപിപ്പിക്കുകയും ചെയ്യുന്ന ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ താരദമ്പതികള്‍ ഉടന്‍തന്നെ പുതിയ വീട്ടിലേക്ക് മാറി താമസം തുടങ്ങുമെന്നുളള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഏകദേശം 250 കോടി രൂപയാണ് ഈ വീടിനായി ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഷാരൂഖ് ഖാന്റെ മന്നത്ത്, അമിതാഭ് ബച്ചന്റെ ജല്‍സ എന്നീ ബംഗ്ലാവുകളെല്ലാം ഈ വീടിന് പിന്നിലാകും. ഈ വീടിനൊപ്പം ബാന്ദ്രയില്‍ 60 കോടി രൂപയിലധികം വില വരുന്ന നാല് ഫ്ളാറ്റുകളും രണ്‍ബീറും ആലിയയ്ക്കും സ്വന്തമായുണ്ട്. അതേസമയം നീതു കപൂറും ഈ അടുത്ത് ബാന്ദ്രയില്‍ ഒരു വീട് വാങ്ങിയിരുന്നു. 15 കോടി രൂപയാണ് ഈ വീടിന്റെ മൂല്യം. വാസന്‍ ബാല സംവിധാനം ചെയ്ത് കരണ്‍ ജോഹര്‍ സഹനിര്‍മ്മാണം ചെയ്യുന്ന ജിഗ്രയിലാണ് ആലിയ ഭട്ട് അടുത്തതായി അഭിനയിക്കുന്നത്, രണ്‍ബീറിന്റെ അവസാന ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ആനിമല്‍ ആയിരുന്നു. രണ്‍ബീര്‍ കപൂര്‍ ഇപ്പോള്‍ സായ് പല്ലവിയ്ക്കൊപ്പം രാമായണം എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.