Celebrities

ഷാരുഖാനൊപ്പം ക്രിക്കറ്റ് കളിക്കുന്ന പെണ്‍കുട്ടി ആര്?; വൈറലായി കിങ്ഖാന്റെ ലണ്ടന്‍ ചിത്രങ്ങള്‍

ബോളിവുഡ് സൂപ്പര്‍താരം കിങ്ഖാന്‍ ഷാരുഖാനുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആകാറുണ്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ എന്ന വാര്‍ത്തയാണ് നടനുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ പുറത്ത് വന്നത്. ഏകദേശം 6300 കോടി രൂപയാണ്്്്്് ഷാരൂഖ് ഖാന്റെ ആസ്തി. ഷാരൂഖ് ഖാന്‍ തന്റെ കരിയറില്‍ വലിയ തിരിച്ചടികള്‍ നേരിട്ടുണ്ട്. എന്നാല്‍ 2023-ല്‍ ‘ജവാന്‍’, ‘പത്താന്‍’ എന്നീ തുടര്‍ച്ചയായ രണ്ട് ബ്ലോക്ക്ബസ്റ്ററുകള്‍ നല്‍കി അദ്ദേഹം തിരിച്ചുവരുകയായിരുന്നു. രണ്ട് സിനിമകളും ആഗോള കളക്ഷനില്‍ 2000 കോടി കടന്നിരുന്നു. നിലവില്‍ ഒരു സിനിമക്ക് 150 കോടി മുതല്‍ 250 വരെ കോടി വരെയാണ് അദ്ദേഹം ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഉടമയുമായ ഷാരൂഖ് ഖാന്‍, ആവേശകരമായ ഐപിഎല്‍ 2024 സീസണിന് ശേഷം ലണ്ടനില്‍ തന്റെ അവധിക്കാലം ആഘോഷിക്കുകയാണ്. ലണ്ടനില്‍ നിന്നുളള അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. മകള്‍ സുഹാനയ്ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ വൈറലാകുന്നത്. കാഷ്വല്‍ വസ്ത്രം ധരിച്ച് തൊപ്പി വെച്ച് ഷാരൂഖ് ലണ്ടനില്‍ മകള്‍ സുഹാനയ്ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സുഹാന സ്റ്റമ്പില്‍ സ്ഥാനം പിടിക്കുകയും ഷാരുഖ് ഫീല്‍ഡിംഗ് ചെയ്യുന്നതുമായാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഇരുവര്‍ക്കും ചുറ്റും അവരുടെ അടുത്ത സുഹൃത്തുക്കള്‍ നില്‍ക്കുന്നതായും കാണാം.

1980 കളില്‍ ടി വി സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാന്‍ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ആദ്യത്തെ സിനിമ 1992 ല്‍ ഇറങ്ങിയ ദീവാന എന്ന ചിത്രമാണ്.തുടര്‍ന്ന് ഷാരൂഖ് ഖാന്‍ നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാകുകയും മികച്ച അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തു. അഭിനയത്തിലെ മികവിന് ഷാരൂഖ് ഖാന് ഇതിനോടകം പതിനാല് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ എട്ടെണ്ണം മികച്ച അഭിനേതാവിനുള്ളതാണ്.ഇന്ത്യന്‍ ചലച്ചിത്രത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2005ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഷാരൂഖ് ഖാന് പദ്മശ്രീ നല്‍കി ആദരിച്ചു.