Celebrities

‘ഞാന്‍ ശോഭയെ വായ്‌നോക്കിയിട്ടുണ്ട്’; അതിന് അവളുടെ മറുപടി ഇതായിരുന്നു..

തിരുവനന്തപുരത്ത് അറിയപ്പെടുന്ന ഒരു പൂവാലനായിരുന്നു താനെന്ന് മലയാളത്തിന്റെ യുവ താരം മണിക്കുട്ടന്‍. പ്ലസ് വണ്‍ പ്ലസ് ടു ഒക്കെ പഠിക്കുന്ന സമയത്ത് ആരെയും ഉപദ്രവിക്കാത്ത രീതിയില്‍ പൂവാലത്തരം കാണിച്ചിട്ടുണ്ടെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഇതൊടൊപ്പം മണിക്കുട്ടന്‍ പറഞ്ഞ മറ്റൊരു പ്രസ്താവനയും സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. ശോഭ വിശ്വനാഥിനെ താന്‍ വായ്‌നോക്കിയിട്ടുണ്ടെന്നാണ് മണിക്കുട്ടന്‍ പറഞ്ഞിരിക്കുന്നത്.

‘ശോഭ ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന സമയം ആയിരുന്നു. എനിക്ക് ആ ട്യൂഷന്‍ സെന്ററുമായി യാതൊരു ബന്ധവുമില്ല. പക്ഷേ ശോഭയെ കാണാന്‍ വേണ്ടി ഞാന്‍ ബസ്സ് കയറി അവിടെ എത്തി. ബസ് കയറുമ്പോള്‍ വലിയ തിരക്കുള്ള ബസ് നോക്കി കയറും. അതാകുമ്പോള്‍ ഫുട്‌ബോഡില്‍ നിന്ന് വരാം. ടിക്കറ്റ് എടുക്കേണ്ട. ഞാനും എന്റെ ഫ്രണ്ട്‌സും കൂടെയാണ് വന്നത്. ശോഭ വിശ്വനാഥ് അന്ന് പല ആണ്‍കുട്ടികളുടെയും ഹാര്‍ട്ട് ത്രോബ് ആയിരുന്നു. ബ്യൂട്ടി ക്വീന്‍ എന്നാണ് ശോഭയെ വിശേഷിപ്പിച്ചിരുന്നത്. പക്ഷേ ശോഭ അന്നേ വളരെ ബോള്‍ഡ് ആയിരുന്നു. പലര്‍ക്കും അവളോട് ചെന്ന് മിണ്ടാന്‍ പേടിയായിരുന്നു. ആരാണെന്ന് ചോദിച്ചാല്‍ എന്താണെന്ന് ചോദിക്കുന്ന സ്വഭാവം ആയിരുന്നു ശോഭയ്ക്ക്. അതുകൊണ്ടുതന്നെ എന്റെ കൂടെ വന്നവര്‍ക്കെല്ലാം ഭയമായിരുന്നു അവളോട് സംസാരിക്കാന്‍. പക്ഷേ ഞാന്‍ പറഞ്ഞു, ഞാന്‍ പോയി സംസാരിക്കാമെന്ന് അങ്ങനെ ഞാന്‍ ശോഭയോട് പേര് ചോദിച്ചു്. അപ്പോ അവള്‍ തിരിച്ചു ചോദിച്ചു അറിഞ്ഞിട്ടിപ്പം എന്തുവേണമെന്ന്. ഒരാള്‍ വന്ന് ചോദിക്കുകയല്ലേ പേര് പറ എന്ന് ഞാനും. അപ്പോള്‍ ശോഭ പറഞ്ഞു. തൊട്ടുപിന്നാലെ ഞാന്‍ ചോദിച്ചു കമ്മിറ്റഡ് ആണോ എന്ന്, എന്തോ ഭാഗ്യത്തിന് അവള്‍ അടിച്ചില്ല. പിന്നെ അവള്‍ എന്തൊക്കെയോ പറഞ്ഞു ബസ്സില്‍ കയറി പോയി. ഇപ്പോള്‍ പല സ്ഥലത്തും വച്ച് ശോഭയെ കാണുമ്പോള്‍ അവള്‍ പറയും എടാ അതൊക്കെ ഓര്‍മ്മയുണ്ടോ എന്ന്’, ശോഭ പക്ഷേ ഇതുവരെ ഒരിടത്തും ഇക്കാര്യങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല എന്നും മണിക്കുട്ടന്‍ പറഞ്ഞു

ബിഗ്‌ബോസ് സീസണ്‍ 3 വിന്നറായിരുന്നു മണിക്കുട്ടന്‍. മലയാളികള്‍ക്ക് കഴിഞ്ഞ 19 വര്‍ഷങ്ങളായി അറിയാവുന്ന താരമാണ് മണിക്കുട്ടന്‍. പക്ഷേ ഒരു നടന്‍ എന്ന നിലയില്‍ മാത്രം അറിഞ്ഞിരുന്ന മണി അവര്‍ക്കിപ്പോള്‍ പ്രിയങ്കരനായ ‘എംകെ’ ആണ്. ബിഗ്‌ബോസിലൂടെയാണ് മണിക്കുട്ടന് ഇത്രയേറെ ജനപ്രീതി ലഭിച്ചത്. അതേ സമയം ബിഗ്‌ബോസ് സീസണ്‍ 5 ലെ വാശിയേറിയ കണ്ടസ്റ്റന്റ് ആയിരുന്നു ശോഭ വിശ്വനാഥ്. ടോപ്പ് 5ല്‍ എത്തിയ ശോഭയ്ക്ക് ധാരാളം ആരാധകരുണ്ടായിരുന്നു.