Celebrities

അല്ലു അർജുനും നയൻതാരയും ഇപ്പോഴും പിണക്കത്തിലോ? പുഷ്പ 2വിൽ സംഭവിച്ചത്…

തെന്നിന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് നയൻതാര അറിയപ്പെടുന്നത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു നയന്‍താരയുടെ വിവാഹം. പിന്നാലെ ഇരട്ട ആണ്‍കുട്ടികള്‍ക്കും ജന്മം കൊടുത്തു. സിനിമകളെക്കാൾ കൂടുതൽ നടി ഇപ്പോൾ പ്രാധാന്യം നൽകുന്നത് കുടുംബത്തിനാണ്.

അന്നപൂരണി ആണ് നടി അവസാനം അഭിനയിച്ച ചിത്രം. ഇത് നിരവധി വിവാദങ്ങൾക്കും വഴിവെച്ചു.

എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെ ചെയ്യുന്ന ആളെന്ന നിലയിൽ ആരാധകർ നടിയെ പ്രശംസിക്കാറുണ്ട്. എന്നാല്‍ നടന്‍ അല്ലു അര്‍ജുനെ അപമാനിച്ചു എന്ന തരത്തില്‍ ഗുരുതര വിമര്‍ശനങ്ങള്‍ നടിയ്ക്ക് നേരിടേണ്ടതായി വന്നൊരു സാഹചര്യം ഉണ്ടായിരുന്നു.

2024ല്‍ ഇന്ത്യന്‍ സിനിമ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന പുഷ്പ 2 എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അല്ലു അര്‍ജുന്‍. ഈ ചിത്രത്തിലെ അല്ലു അര്‍ജുന്റെ നായിക വേഷം നയന്‍താര ഉപേക്ഷിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തമിഴ് സിനിമ ലോകത്തും ഇത് വലിയ ചര്‍ച്ചയായി മാറി.

എട്ടു കൊല്ലം മുന്‍പ് തുടങ്ങിയ ഒരു പ്രശ്നത്തില്‍ നയന്‍താരയും അല്ലു അര്‍ജുനും ഇപ്പോഴും പിണക്കത്തിലാണെന്നാണ് വിവരം. 2016 ല്‍ ഒരു അവാര്‍ഡ് വിതരണ വേദിയിലാണ് ഇരുവരും തമ്മില്‍ പിണങ്ങാനുള്ള സംഭവം നടക്കുന്നത്.

നയന്‍താര ഒട്ടും ബഹുമാനം ഇല്ലാത്ത കാര്യമാണ് ചെയ്തതെന്നാണ് ഇപ്പോഴും വിഡീയോയ്ക്ക് അടിയില്‍ പലരും കമന്റ് ചെയ്യുന്നത്. അന്നേ പ്രണയത്തിലായിരുന്ന നയന്‍താര 2022 ലാണ് വിഘ്നേശ് ശിവനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ടുള്ള പിണക്കം നയന്‍താര, അല്ലു അര്‍ജുന്‍ ബന്ധത്തിലുണ്ടെന്നാണ് തെന്നിന്ത്യന്‍ സിനിമ ലോകത്തെ സംസാരം.

‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിന് നയന്‍താരയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. അവാര്‍ഡ് നല്‍കാന്‍ വേണ്ടി സൂപ്പര്‍താരം അല്ലു അര്‍ജുനെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നയന്‍താര വേദിയില്‍ എത്തി ആദ്യം അല്ലുവിന്റെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാതെ ഈ അവാര്‍ഡ് ചിത്രത്തിന്റെ സംവിധായകനായ വിഘ്നേശ് ശിവനില്‍ നിന്നും വാങ്ങാനാണ് തനിക്ക് ആഗ്രഹം എന്ന് അറിയിച്ചു.

ഇതിനെ തുടര്‍ന്ന് വിഷ്നേശ് ശിവന്‍ വേദിയിലേക്ക് എത്തുകയും നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കുകയും ചെയ്തു. ഒപ്പം വിഘ്നേശ് നടിയെ ആശ്ലേഷിക്കുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍ ഈയൊരു സംഭവം അല്ലുവിനെ അപമാനിച്ചത് പോലെയാണ് പലര്‍ക്കും തോന്നിയത്. വേദിയില്‍ അവാര്‍ഡ് തരാനെത്തിയ നടനെ മോശക്കാരനാക്കിയ പ്രവൃത്തിയായി പോയെന്നാണ് ആരാധകര്‍ പറഞ്ഞത്.

ഇതിന്റെ വീഡിയോ പലപ്പോഴും വൈറലാകാറുണ്ട്.