Celebrities

ആദ്യമായി മാസ്ക് ഇല്ലാതെ നോറയുടെ ചെക്കൻ; ക്യൂട്ട് കപ്പിളെന്ന് ആരാധകർ

മലയാളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്‍റെ സീസണ്‍ 6. കഴിഞ്ഞ ആറു സീസണുകളിലും മോഹന്‍ലാല്‍ തന്നെ ആയിരുന്നു അവതാരകന്‍. രണ്ട് കോമണര്‍ മത്സരാര്‍ഥികള്‍ ഉള്‍പ്പെടെ ആകെ 19 മത്സരാര്‍ഥികളാണ് ആദ്യ ദിനം ഹൗസിലേക്ക് കയറിയിരുന്നത്. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗ് ലൈനുമായി എത്തിയതായിരുന്നു സീസണ്‍ 6 . മലയാളത്തിൽ ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിച്ചത്. വിജയിയാത് ഫിറ്റ്നസ് ട്രെയിനറായ ജിന്റോയാണ്. രണ്ടാം സ്ഥാനത്ത് എത്തിയത് അർ‌ജുൻ ശ്യാം ​ഗോപനാണ്.

സീസൺ ആറിലെ കണ്ടന്റ് മേക്കേഴ്സിൽ ഒരാൾ കൂടിയായിരുന്നു നോറ മുസ്കാൻ. സീസൺ ആറ് കണ്ടിട്ടുള്ളവർ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് നോറയുടെ കരച്ചിലാകും. ഒരു ആയുസ്സിൽ കരഞ്ഞ് തീർക്കേണ്ടത് ഹൗസിൽ കഴിഞ്ഞ തൊണ്ണൂറ് ദിവസത്തിനുള്ളിൽ നോറ കരഞ്ഞിട്ടുണ്ട്. നോറ ഇരുപതുകളുടെ തുടക്കത്തിൽ തന്നെ ഒരിക്കൽ വിവാഹിതയായിരുന്നു. എന്നാൽ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. ടോപ്പ് ഫൈവിൽ എത്തുമെന്ന് പലരും പ്രവചിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ. എന്നാൽ ഫിനാലെയ്ക്ക് തൊട്ട് മുമ്പ് നോറ പ്രേക്ഷകരുടെ പിന്തുണ കുറഞ്ഞതിനാൽ എവിക്ടായി. ഇപ്പോൾ താരം വീണ്ടും പ്രണയത്തിലാണ്.

ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ. ബി​ഗ് ബോസിൽ പോകാൻ അടക്കം എല്ലാത്തിനും നോറയുടെ വലംകയ്യായി നിന്നത് ജെബി തന്നെയാണ്.‍ ഷോയിൽ‌ നിന്നും എവിക്ടായി വന്ന നോറയെ സ്വീകരിക്കാൻ എത്തിയതും ജെബി മാത്രമായിരുന്നു. തൊണ്ണൂറ് ദിവസത്തോളം പിരിഞ്ഞ് ഇരുന്ന വിഷമം തീർക്കാൻ ഇരുവരും യാത്രകളും മറ്റും നടത്തുകയാണിപ്പോൾ.
ഭാവി വരന്റെ യഥാർത്ഥ പേര് എന്താണെന്നത് നോറ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഇൻസ്റ്റ​ഗ്രാം പ്രൊഫൈൽ നെയിമും ജെബി എന്ന് തന്നെയാണ്. സംരഭകൻ, ട്രേഡർ എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയുമാണ്. ബി​ഗ് ബോസ് ഫിനാലെയുടെ ഭാ​ഗമായി റീ എൻട്രിക്കായി നോറ പോയപ്പോഴും തിരികെ ഫിനാലെ കഴിഞ്ഞ് വന്നപ്പോഴും നോറയെ സ്വീകരിക്കാൻ ജെബി എത്തുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു.

എന്നാൽ മുഖം മാസ്ക്ക് വെച്ച് മറച്ചിരുന്നു. നോറയ്ക്കൊപ്പമുള്ള ഫോട്ടോയിലും വീ‍ഡിയോയിലും സ്വന്തം സോഷ്യൽമീഡിയ പേജുകളിൽ പങ്കുവെക്കുന്ന ഫോട്ടോകളിലുമെല്ലാം മുഖം മാസ്ക്ക് വെച്ച് മറച്ചാണ് നോറയുടെ വരൻ എത്താറുള്ളത്. ഇപ്പോഴിതാ ആദ്യ‌മായി മാസ്ക്കില്ലാതെ നോറയുടെ വരൻ താരത്തിന്റെ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നോറ തന്നെയാണ് വീഡിയോ പങ്കിട്ടതും.

സീസൺ ആറിൽ നോറയ്ക്കൊപ്പം മത്സരിച്ച സീക്രട്ട് ഏജന്റ് എന്ന് അറിയപ്പെടുന്ന സായ് കൃഷ്ണൻ നോറയെ കാണാൻ എത്തിയപ്പോൾ പകർത്തിയ വീഡിയോയിലാണ് നോറയുടെ ജെബി മാസ്ക്കില്ലാതെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ വൈറലായതോടെ നോറ ഫാൻസ് സന്തോഷത്തിലാണ്. കമന്റുകളിൽ അത് വ്യക്തവുമാണ്.

അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി, രണ്ടുപേരും ക്യൂട്ട് കപ്പിൾ, ഇങ്ങനെ ജോളിയായി ചിരിച്ച് കളിച്ച് നോറയ്ക്ക് നിൽക്കാമായിരുന്നു ബി​ഗ് ബോസ് ഷോയിലും എന്നിങ്ങനെ നീളുന്നു കമന്റുകൾ. രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. വിവാഹം വൈകാതെ പ്രതീക്ഷിക്കാമെന്നാണ് അടുത്തിടെ മാധ്യമങ്ങളോട് സംസാരിക്കവെ നോറയും ഭാവി വരനും പറഞ്ഞത്.