Celebrities

‘കാണിച്ച് ജീവിക്കുന്നു, കൊടുത്ത് ജീവിക്കുന്നു, ഇതൊക്കെ എന്താ സംഭവം’? ആരുടേയും സർട്ടിഫിക്കറ്റ് വേണ്ടെന്ന് അഷിക

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് അഷിക അശോകൻ. നടിയും മോഡലും ആണ് താരം. താരത്തിന്റെ റീലുകളും ഫോട്ടോഷൂട്ടുകളും ഒക്കെ വൈറലാകാറുണ്ട്. അതേസമയം സോഷ്യൽ മീഡിയയുടെ അധിക്ഷേപങ്ങൾക്കും നടി ഇരയായിട്ടുണ്ട്. വസ്ത്രധാരണ രീതിയിലാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ളത്. ഇപ്പോഴിതാ തനിക്ക് ലഭച്ചിട്ടുള്ള നെഗറ്റീവ് കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് അഷിക.

നെഗറ്റീവ് കമന്റിട്ടവരോട് തനിക്ക് പറയാനുള്ളത് എന്തെന്നും അഷിക പറയുന്നുണ്ട്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മിനിമം ഐഡന്റിറ്റി വെളിപ്പെടുത്താനുള്ള ധൈര്യം കാണിക്കുക. ഞാന്‍ എന്റെ നേരം പോക്കിന് വേണ്ടിയല്ല ഇന്‍സ്റ്റഗ്രാം തുറന്ന് വച്ചത്. ഞാനൊരു ആര്‍ട്ടിസ്റ്റാണ്. ഞാനൊരു മോഡലാണ്. എന്ത് ഡ്രസ് ഇടുമ്പോഴും അതിന്റേതായ ഭംഗിയില്‍ കാണിക്കാന്‍ ആണ് എനിക്കിഷ്ടം. അത് റിവീല്‍ ചെയ്യുന്നത് എനിക്ക് എന്റെ ശരീരത്തോട് ബഹുമാനം ഇല്ലാത്തതു കൊണ്ടോ, നിങ്ങള്‍ക്ക് വള്‍ഗാരിറ്റി തോന്നാനോ അല്ല. എന്റെ ശരീരം എന്റെ ക്ഷേത്രം തന്നെയാണ്. നിങ്ങളും സ്ത്രീകളുടെ ശരീരത്തെ ഒരു ക്ഷേത്രമായി കാണുകയാണെങ്കില്‍ ഈ വക കമന്റുകള്‍ ഇടാന്‍ തോന്നില്ലെന്നാണ് അഷികയുടെ പ്രതികരണം.

കാണിച്ച് ജീവിക്കുന്നു, കൊടുത്ത് ജീവിക്കുന്നു, ഇതൊക്കെ എന്താ സംഭവം എന്ന് എനിക്ക് മനസിലാകുന്നില്ല. ഡ്രസ് ആയിരിക്കാം കാരണം. ഇവിടെ ആരും കാണിക്കാന്‍ വേണ്ടി നടക്കുന്നില്ല. കാണുന്നവര്‍ അവരുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് എന്തൊക്കയോ വിചാരിക്കുന്നു. അവര്‍ അങ്ങനെ വിചാരിച്ച് അങ്ങ് പൊക്കോട്ടെ. എനിക്ക് എന്താണ് പ്രശ്‌നം? എനിക്ക് സന്തോഷം ലഭിക്കുന്ന വസ്ത്രമാണ് ഞാന്‍ ധരിക്കുന്നത്. അതിന് എനിക്കാരുടേയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നാണ് അഷിക പറയുന്നത്.

എന്റെ വീട്ടുകാര്‍ക്ക് ഞാനിടുന്ന വസ്ത്രത്തില്‍ ബുദ്ധിമുട്ടില്ല. അതിനര്‍ത്ഥം ഞാന്‍ വളരെ മോശമായി നടന്നാല്‍ ചീത്ത പറയില്ല എന്നല്ല. എന്നെ അടിക്കും. അതുപക്ഷെ രണ്ടാമത്തെ കാര്യമാണ്. എന്റെ ആത്മവിശ്വാസം എന്താണെന്ന് അമ്മയ്ക്ക് അറിയാം. ഞാനത് ക്യാരി ചെയ്യുന്ന രീതിയില്‍ തെറ്റില്ല എന്ന് അമ്മയ്ക്ക് മാത്രമല്ല, കുറേ പേര്‍ക്ക് അറിയാമെന്നും അഷിക പറയുന്നു.

വിഷുവിന് ഞാനൊരു ഫോട്ടോഷൂട്ട് ഇട്ടിരുന്നു. എനിക്ക് ആ ഫോട്ടോ ഭയങ്കരമായി ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് പോസ്റ്റ് ചെയ്തത്. ഒരുപാട് റീച്ച് കിട്ടിയ ഫോട്ടോയായിരുന്നു അത്. ലൈക്കുകളും കമന്റുകളുമൊക്കെ വളരെ കൂടുതലായിരുന്നു. ഇത് കണ്ട് എന്റെ അമ്മ ഒരിക്കലും മോശമായെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ആര്‍ട്ടിസ്റ്റിക്കായി നോക്കുമ്പോള്‍ ഭയങ്കര ഭംഗിയുള്ളതായിട്ടാണ് ഒരുപാട് പേര്‍ക്ക് തോന്നിയിട്ടുള്ളത്. എനിക്കും ഒന്നും മോശമായി തോന്നിയിട്ടില്ലെന്നും താരം പറയുന്നു.

വിഷുവിന് പടക്കം പൊട്ടിയെന്നോ മറ്റോ പറഞ്ഞ് കമന്റുകളുണ്ടായിരുന്നു. എനിക്ക് ആദ്യം മനസിലായില്ല. എനിക്ക് കത്താന്‍ കുറച്ച് സമയമെടുക്കും. ഈ പറയുന്നവര്‍ ആരും എന്റെ മുന്നില്‍ വന്നിത് പറയില്ല. എന്നോട് ഇന്നുവരെ ഒരാളും വന്ന് അഷി അത് വളരെ വള്‍ഗര്‍ ആയിരുന്നുവെന്ന് പറഞ്ഞിട്ടില്ല. കുറേ നല്ല കമന്റുകളുണ്ടായിരുന്നു. ഇന്‍ഡസ്ട്രിയിലുള്ളവരും ആര്‍ട്ടിസ്റ്റുകളും നല്ലത് പറഞ്ഞിരുന്നു. ഇതെനിക്ക് മനസിലായില്ല. ഇതെന്താ പടക്കം പൊട്ടിയതെന്ന് പറയുന്നത്? പിന്നെ എനിക്ക് മനസിലായെന്നും താരം പറയുന്നു.