Celebrities

ഭാവനയും നവീനും വേർപിരിഞ്ഞോ ?: പുതിയ ഫോട്ടോ കാണുന്നില്ലെന്ന് ആരാധകർ , മറുപടിയുമായി താരം

മലയാളികളുടെ പ്രിയ നടിയാണ് ഭാവന. നമ്മൾ എന്ന സിനിമയിലൂടെ അഭിനയ. രം​ഗത്തേക്ക് കട‌ന്ന് വന്ന ഭാവനയ്ക്ക് പിന്നീട് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിലേക്ക് കടന്നപ്പോൾ ഭാവനയുടെ താരമൂല്യം കൂടി. 2000 ത്തിന്റെ തുട‌ക്ക വർഷങ്ങളിൽ അഭിനയ രം​ഗത്തേക്ക് വന്ന മലയാളത്തിലെ മിക്ക നടിമാരും ഇന്ന് പഴയത് പോലെ സിനിമാ രം​ഗത്ത് സജീവമല്ല. എന്നാൽ ഭാവനയ്ക്ക് അന്നും ഇന്നും സിനിമാ ലോകത്ത് സ്ഥാനമുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ ഭാവന തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭാവന ഭർത്താവിനൊപ്പമുള്ള ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ പഴയൊരു ഫോട്ടോയാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. ഇത് സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

നിരവധി കമന്റുകൾ ഈ ചിത്രത്തിന് വരുന്നുണ്ട്. അധികമാളുകളും ചോദിക്കുന്നത് എന്തുകൊണ്ടാണ് പഴ ഫോട്ടോ പങ്കുവെയ്ക്കുന്നത്, പുതിയ ഫോട്ടോകളൊന്നും പങ്കുവെയ്ക്കാത്തത് എന്താണ് എന്നാണ്. ഇതിനുള്ള മറുപടിയും ഭാവന നൽകിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പുതിയ ചിത്രങ്ങൾ പങ്കുവെയ്ക്കാതായതോടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞോ എന്ന ചോ​​ദ്യങ്ങൾ ഉൾപ്പെടെ വന്നിരുന്നു.

ഇതിനൊക്കെയുള്ള മറുപടിയാണ് ഈ ചിത്രമെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നു. നവീനൊപ്പമുള്ള ചിത്രം ലവ് ഇമോജി നൽകിയാണ് ഭാവന പങ്കുവെച്ചത്. ഇതിന് താഴെ ഓൾഡ് എന്നാണ് ഒരാൾ കമന്റ് ഇട്ടത് ഇതിന് മറുപടിയാണ് താരം നൽകിയത്. ഞങ്ങൾ എല്ലാ ദിവസവും ഫോട്ടോ എടുക്കാറില്ല എന്നാണ് ഭാവന ചിരിച്ച് കൊണ്ട് ഈ ചോദ്യത്തിന് മറുപടി നൽകയിരിക്കുന്നത്. നിരവധിപേർ ഭാവനയുടെ പോസ്റ്റിന് ലവ് ഇമോജി കമന്റ് ഇട്ടിട്ടുണ്ട്. നടികർ ആണ് മലയാളത്തിൽ ഭാവനയുടേതായി അവസാനം ഇറങ്ങിയ സിനിമ.മികച്ച അഭിപ്രയമാണ് സിനിമ നേടിയത്.

അതേ സമയം, താൻ നേരിടുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് ഭാവന പറഞ്ഞിരുന്നു. താൻ അബോഷൻ ചെയ്യാൻ പോയെന്ന തരത്തിൽ പലരും പറഞ്ഞിരുന്നുവെന്നും കൊച്ചിയിലും അമേരിക്കയിലും താൻ ഓടിനടന്ന് അബോർഷൻ ചെയ്യുകയായിരുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടന്നിരുന്നതെന്നും ഭാവന പറഞ്ഞിരുന്നു.

താൻ മരിച്ച് പോയെന്നും കേട്ടിട്ടുണ്ട്. പുറത്ത് പറായൻ കൊള്ളാത്തത് പലതും താൻ കേട്ടിട്ടുണ്ടെന്നും ഭാനവ പറയുന്നു. ഞാൻ അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു. കൊച്ചിയിൽ അബോർഷൻ ചെയ്തു. ഞാൻ മരിച്ചുപോയി അങ്ങനെ പലതും കേട്ടിട്ടുണ്ട് ഭാവന പറഞ്ഞു. അഭിനയം തുടങ്ങി ഒന്ന് രണ്ട് വർഷച്ചിനിടയിൽ ഇതെല്ലാം കേൾക്കുമ്പോൾ എന്താ ഇതൊന്നൊക്കെ തോന്നും, അമേരിക്കയിൽ അബോർഷൻ ചെ്യതു.

ആലുവയിൽ അബോർഷൻ ചെയ്തുച ചെന്നൈിയിൽ ചെയ്തു. ഞാനെന്താ പൂച്ചയോ. അബോർഷൻ ​ഗോസിപ്പ് കേട്ട് ഞാൻ മടുത്തു, ഭാവന പറഞ്ഞിരുന്നു. ഇത് കേട്ട് ആരെങ്കിലും ചോദിച്ചാൽ അബോർഷൻ ആണോ എന്നാൽ ചെയ്തൂന്ന് വിചാരിക്കൂ എന്ന് പറയും. ഇനി ഇതേക്കുറിച്ച് ചോദിക്കരുത് എന്ന് പറയും. അത് കേട്ടുമടുത്തൂ ഭാവന പറഞ്ഞു. താനും അനൂപ് ഏട്ടനും തമ്മിൽ വിവാഹം കഴിഞ്ഞെന്ന് കേട്ടിരുന്നു. അങ്ങനെ ഞെട്ടി, ഞെട്ടി താൻ ഇപ്പോൾ ഞെട്ടാറില്ലെന്നും എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതുമെന്നും താരം പറഞ്ഞിരുന്നു.