തിരുവനന്തപുരം: ഓസ്‌ട്രേലിയയിലെ പ്രശസ്തമായ റെസിഡൻഷ്യൽ ഏജ്ഡ് കെയർ പ്രൊവൈഡർമാരുടെ റിക്രൂട്ട്‌മെൻ്റിനായി നഴ്‌സുമാരിൽ നിന്ന് കേരള സർക്കാർ പൊതുമേഖ സ്ഥാപനമായ ഒഡേപെക് അപേക്ഷ ക്ഷണിക്കുന്നു. നഴ്സിങ്ങില്‍ ബിരുദമുള്ളവർക്ക് റിക്രൂട്ട്മെന്റിനായി അപേക്ഷിക്കാം. എഎച്ച്പിആർ യോഗ്യത ഉണ്ടായിരിക്കണം.
കുടാതെ അപേക്ഷകർക്ക് ഐ ഇ എല്‍ ടി എസില്‍ (അക്കാദമിക് മൊഡ്യൂൾ) ഏറ്റവും കുറഞ്ഞ മൊത്തത്തിലുള്ള സ്‌കോർ 7 ഉം ഒരോ വിഷയത്തിലും കുറഞ്ഞത് 7 സ്കോറും ഉണ്ടായിരിക്കണം. നാല് വിഷയങ്ങളില്‍ (കേൾക്കൽ, വായന, എഴുത്ത്, സംസാരിക്കൽ) ഓരോന്നിലും ഏറ്റവും കുറഞ്ഞത് ബി സ്കോറുള്ള ഒഇടി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
വയോജന പരിചരണത്തിൽ രജിസ്ട്രേഷന് ശേഷമുള്ള പ്രവർത്തി പരിപചയം അത്യാവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച വേതനം ലഭിക്കും. പ്രതിവർഷം 75000 മുതൽ 90000 വരെ ഓസ്ട്രേലിയന്‍ ഡോളറായിരിക്കും വാർഷിക ശമ്പളം. 41.84 ലക്ഷം മുതല്‍ 50.21 ലക്ഷം വരെ. അതായത് മാസം 3.41 ലക്ഷം മുതല്‍ 4.1 ലക്ഷം വരെ ശമ്പളമായി ലഭിക്കും.
ഓവർടൈം, വാരാന്ത്യം, പൊതു അവധി ദിനത്തിലെ ജോലി എന്നിവയ്ക്ക് അധിക വേതനവും ലഭിക്കും. സാധാരണ ശമ്പളത്തേക്കാള്‍ 80% അധികമായിരിക്കും ഇത്. പ്രതിവർഷം 4 ആഴ്ച വാർഷിക അവധി, 12 ആഴ്ച ശമ്പളത്തോടെയുള്ള രക്ഷാകർതൃ അവധി, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സൗജന്യ ആരോഗ്യ ഇൻഷുറൻസ്, 2 മാസം വരെ സൗജന്യ താമസം, തിരിച്ച് കിട്ടുന്ന വിമാന യാത്ര നിരക്ക് എന്നിവയും ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു.
മതിയായ യോഘ്യതയുള്ളവർക്ക്, നിങ്ങളുടെ സിവി, AHPRA രജിസ്ട്രേഷൻ തെളിവുകൾ, IELTS/OET/PTE/TOEFL സ്കോർ ഷീറ്റുകൾ എന്നിവ recruit@odepc.in എന്ന ഇമെയിലിലേക്ക് 2024 ജൂലൈ 10-നോ അതിനുമുമ്പോ “AHPRA Nurse to Australia” എന്ന സബ്ജക്റ്റ് ലൈൻ സഹിതം അയയ്ക്കാവുന്നതാണ്. കൂടുതല്‍ യോഗ്യതയെക്കുറിച്ചും മറ്റും അറിയാന്‍ ഒഡെപെക് വെബ്സൈറ്റ് സന്ദർശിക്കുക.