ജമ്മു കാശ്മീരിലെ പുൽവാമയിൽ ഉണ്ടായ ഭീകരക്രമണത്തിൽ നിന്നും രാജ്യം ഇപ്പഴും മുക്തമായിട്ടില്ല..ആ മുറിവിൽനിന്നും രക്തം ഇപ്പോഴും ഇറ്റു കൊണ്ടിരിക്കുന്നു.2019 ഫെബ്രുവരി 14… പ്രണയ ദിനത്തിലെ ഒരു സായന്തനത്തിലായിരുന്നു രാജ്യത്തെ ആകെ കണ്ണീരിലാഴ്ത്തിയ ആ സംഭവം..കാശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്.
രാജ്യത്തിന് സുരക്ഷ നൽകുന്ന 40 ജവാന്മാരുടെ രക്തത്തിൽ കുതിർന്ന ശരീരം രാജ്യം കാണേണ്ടി വന്നത്..ഭീരുക്കളുടെ ചാവേറാക്രമണത്തിൽ പൊലിഞ്ഞത് 40ജീവൻ…ചോര പടർന്ന യൂണിഫോമുകൾ.. കത്തിയരിഞ്ഞ ശരീര ഭാഗങ്ങൾ..ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജമ്മു നരകത്തെ ഓർമ്മിപ്പിച്ച ഒരു നിമിഷം..രക്തം വീണ് ഭീകരത സംഹാര താണ്ടവം ആടിയത്.
14ന് വൈകിട്ട് 3:30നാണ് ആ വാർത്ത എത്തിയത്..തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരാക്രമണം നടന്നിരിക്കുന്നു 12 സിആപിഎഫ് ജവാന്മാർക്ക് പരിക്കേറ്റിരിക്കുന്നു.
പിന്നെ എത്തിയത് 8 ജവാന്മാർ കൊല്ലപ്പെട്ടു എന്ന വാർത്തായിരുന്നു.അതോടെ ഭീകരക്രമണത്തിന്റെ സ്വഭാവം മാറി അനുനിമിഷം കൊല്ലപ്പെട്ട ജാവന്മാരുടെ സംഘ്യ കൂടി കൂടി വന്നു.അരമണിക്കൂറിനുള്ളിൽ സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ആക്രമണം. ശ്രീനാഗർ മരണ ഭൂമിയായി മാറിയ നിമിഷം .
ഇന്ത്യ പാക് യുദ്ധം വലിയ തോതിൽ ഉലച്ചിൽ ഉണ്ടാകുന്നതായിരുന്നു പുൽവാമ ആക്രമണം..ശ്രീനഗറിൽ നിന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി മടങ്ങി എത്തിയിട്ട് പത്ത് ദിവസമേ ആയിട്ടുള്ളു..
ലോകസഭ തിരഞ്ഞെടുപ്പിന് വെറും രണ്ടു മാസം മാത്രം ബാക്കി…
എന്ത് കൊണ്ടാണ് അങ്ങനെ ഒരാക്രമണം ആ സമയത്ത് രാജ്യം നേരിട്ടത് എന്നതിന് ഒരുപാട് ചർച്ചകൾ ഉയർന്നു..ഇന്ത്യക്ക് എതിരെ നിഴൽ യുദ്ധം നടത്താൻ പാകിസ്ഥാൻ ചാവേറുകളെ വാർത്തെടുക്കുന്ന പ്രദേശവും രാജ്യത്ത് ഏറ്റവും സുരക്ഷാ ഭീഷണിയുള്ള ദേശീയ പാതകളിലൊന്നാണ് ജമ്മു – ശ്രീനഗർ പാത.
ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്നു ജവാന്മാർ സാധാരണ 1000 പേര് അടങ്ങുന്ന സംഗമായാണ് ശ്രീനഗറിലെ വിന്യസിപ്പിക്കാൻ കൊണ്ട് പോകാറ്. കുറച്ചു ദിവസമായി മഞ്ഞു വീഴ്ചകാരണം യാത്ര മുടങ്ങിയിരുന്നു ,പുലർച്ചെ 3 :30 നാൻ സി ആർ പി എഫ് സംഗം യാത്ര തുടങ്ങിയത് .ദേശിയ പാതയുടെ ഒരു വശത്തു നിന്ന് പെട്ടന്ന് വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായി .തിരിച്ചടി തുടങ്ങുന്നതിന് മുൻപേ സ്ഫോടക വസ്തുക്കൾ നിറഞ്ഞ xuv ജവന്മാരുടെ വാഹനത്തിന് നേരെ ഇടിച്ചു കേറ്റി.49 f 637 എന്നുള്ള ബസ്സിന് സ്ഫോടനത്തിൽ വെറും ലോഹ കഷ്ണങ്ങൾ ആയി മാറി .ജയ്ഷെ മുഹമ്മദിന്റെ ആത്മഹത്യാ സ്‌ക്വഡിൽ അംഗമായിരുന്ന കശ്മീർ സ്വദേശി ആയിരുന്ന ആദിൽ അഹമ്മദ് എന്ന ചാവേർ ആയിരുന്നു ആക്രമണം നടത്തിയത്.തൊട്ടു പിന്നാലെ ആദിലിന്റെ ഒരു വീഡിയോയും പുറത്തു വന്നു .
ധീരജവാന്മാരുടെ ജീവത്യാഗം വ്യര്ഥമാകില്ലെന്ന് പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം.ദുഃഖവും രോഷവും പ്രകടിപ്പിച്ച രാഷ്ട്രപതി റാം നാഥ്‌ന്റെ ട്വീറ്റ് യുദ്ധ സമാനമായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് .പിന്നീട് തിരക്കിട്ട കൂടി ആലോചനയുടെ മണിക്കൂറുകൾ ആയിരുന്നു രാജ്യ തലസ്ഥാനത് .
NIA 12 അംഗ സംഗം അന്വേഷ്വാണം ഏറ്റെടുത്തു .മൃദ് ദേഹ മഞ്ജരം ചുമലിലേറ്റി കേന്ദ്ര ആഭ്യന്തിര മന്ത്രി ധീര മൃത്യു വരിച്ചവരെ രാജ്യം ഇത്രയേറെ സ്നേഹിക്കുന്നുവെന്നും ആദരിക്കുന്നു വെന്നും അടയാളപ്പെടുത്തിയിട്ടു .രാജ്യം തേങ്ങി കരഞ്ഞ ദിവസം .പാക്കിസ്ഥാന്റെ രക്തം മരവിച്ച് ഹൃദയം കല്ലായി മാറിയ മൃഗങ്ങളുടെ കൊടും ക്രൂരത …
എന്നിട്ടും ചോദ്യങ്ങൾ ഇനിയും ബാക്കി
2547 സിആർപിഎഫ് ജവാന്മാരെ 78 വാഹനങ്ങളിലായി ഇതുവഴി കൊണ്ടു പോയപ്പോൾ പാലിക്കേണ്ടിയിരുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചായിരുന്നോ എന്ന ചോദ്യത്തിനുത്തരം ഇന്നും അവ്യക്തമായിക്കിടക്കുകയാണ്.