Celebrities

താരദമ്പതികള്‍ എങ്ങോട്ടാണ് ഈ കിടിലന്‍ ലുക്കില്‍ എന്നറിയാമോ? ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡിലെ താര ദമ്പതികളായ റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. ഇരുവരും ഫാഷന്റെ കാര്യത്തില്‍ ഒട്ടുംതന്നെ വിട്ടുവീഴ്ചയില്ലാത്ത ആളുകളാണ്. ഇവര്‍ ധരിക്കുന്ന പല വസ്ത്രങ്ങളും പിന്നീട് ട്രെന്‍ഡ് ആകുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ ഇരുവരുടെയും പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ഇരുവരും ചേര്‍ന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ‘സണ്‍സെറ്റ് ക്ലബ്’ എന്നാണ് ഈ ചിത്രങ്ങള്‍ക്ക് ആലിയ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. സണ്‍സെറ്റ് ക്ലബിലേക്ക് പോകുന്നതിനായി ഇരുവരും തെരഞ്ഞെടുത്ത ലുക്ക് ആണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. താരദമ്പതികളുടെ വസ്ത്രങ്ങള്‍ ഇതിനോടകം തന്നെ വളരെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പച്ച നിറത്തിലുള്ള ഒരു പാര്‍ട്ടിവെയര്‍ കോര്‍ഡ് സെറ്റാണ് ആലിയ ധരിച്ചിരിക്കുന്നത്. വളരെ ഗ്ലെയ്‌സിംഗ് ഉള്ള മെറ്റീരിയലാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത.് അതുകൊണ്ടുതന്നെ പാര്‍ട്ടിവൈബുകള്‍ക്ക് പറ്റിയ ഡ്രസ്സ് ആണിതെന്ന് ആരാധകര്‍ പറയുന്നു. ചിക്ക് ബണ്‍ ഹെയര്‍ സ്‌റ്റൈലും മിനിമലിസ്റ്റ് ആക്‌സസറികളും ആണ് ആലിയ ഉപയോഗിച്ചിരുന്നത്. വസ്ത്രം അത്യാവശ്യം ഹെവി ആയതുകൊണ്ടാകാം ആക്്‌സസറിയും മേക്കപ്പും നടി മിനിമല്‍ ആക്കിയത്.

എന്നാല്‍ അതൊക്കെ കൊണ്ടുതന്നെയാണ് നടിയുടെ ഈ ഫോട്ടോകള്‍ ഇത്രയും വൈറലായിരിക്കുന്നതും. ഇനിയങ്ങോട്ട് ബോളിവുഡിലും മറ്റും ഇതൊരു ട്രെന്‍ഡ് ആയി പോകുമെന്നാണ് ആരാധകരുടെ അഭിപ്രായം. അതേസമയം റണ്‍ബീറിന്റെ വസ്ത്രധാരണവും ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു. വെള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സും മെറൂണ്‍ കളറില്‍ ഉള്ള കോട്ടുമാണ് നടന്‍ ധരിച്ചിരിക്കുന്നത്. ഈ വസ്ത്രധാരണത്തില്‍ ഏറ്റവും മികച്ചതാണ്, താരം ധരിച്ചിരിക്കുന്ന ഐമാസ്‌ക്. കറുത്ത നിറത്തിലുള്ള ഐമാസ്‌കാണ് ഈ വസ്ത്രധാരത്തിനോടൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ഇരുവരുടെയും പുതിയ ചിത്രത്തിന് വലിയ അഭിനന്ദനങ്ങളാണ് പ്രേക്ഷകര്‍ നല്‍കുന്നത്.