ബുദ്ധമതത്തിന്റെ ഉൽഭവം, വളർച്ച, തകർച്ച എന്നിവയെ കുറിച്ച് അറിയണ്ടേ!!
ബുദ്ധമതം ചരിത്രം ആരംഭിക്കുന്നത് ക്രി.മു. ആറാം നൂറ്റാണ്ടിൽ ശ്രീ ബുദ്ധന്റെ ജനനത്തിനു ശേഷമാണ്. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിലൊന്നാണിത്. ഇന്ത്യയിൽ ഉടലെടുത്ത ബുദ്ധമതം പിന്നീട് നിരവധി രാജ്യങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും പടർന്നു പന്തലിക്കുയുണ്ടായി. തന്മൂലം ഇന്ത്യയുടെ സംസ്ക്കാരത്തിനു പുറമേ ഹെല്ലനിക, മദ്ധ്യേഷ്യ, കിഴക്കനേഷ്യ, തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സംസ്ക്കാരങ്ങൾ ഈ മതത്തേയും, ബുദ്ധമതം ഈ സംസ്കാരങ്ങളെയും സ്വാധീനിച്ചു. ഒരു കാലഘട്ടത്തിൽ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട മതം ഇതായിരുന്നു. ബുദ്ധമതത്തിൽ തന്നെയുള്ള തേർവാദ(ഥേർ വാദം), മഹായാനം , വജ്രയാന, ഹീനയാന തുടങ്ങിയ സിദ്ധാന്തങ്ങൾ വിവിധ ഘട്ടങ്ങളിൽ രൂപം കൊള്ളുകയും അവ ഒരോന്നും മറ്റുള്ളവയ്ക്കുമേൽ ശക്തിപ്രാപിക്കുകയോ ചിലയിടത്ത് ക്ഷയിക്കപ്പെടുകയോ ചെയ്തിട്ടുമുണ്ട്.
ബുദ്ധമതം കൂടുതൽ തകർച്ചയിലേക്ക് വന്നുകൊണ്ടിരുന്നു. അവർണരായ ആളുകളിൽ കൂടി ആയിരുന്നു ബുദ്ധ മതത്തിന്റെ വളർച്ച നടന്നിരുന്നത് കൂടുതൽ ആളുകൾ ബുദ്ധ മതത്തിലേക് പോയതിന് കാരണം അവർണ്ണ പരിഗണന ആയിരുന്നു. എന്നാൽ ഹിന്ദു മത സംവാദകർ ഇതിന്റെ ഉള്ളിൽ നടക്കുന്നത് പൊള്ളയായ അവർണ്ണ സ്നേഹം ആണെന്ന് വാദിച്ചു. ബുദ്ധ മതത്തിനു ഭൂരിപക്ഷം ആവശ്യമാണ് അതിനാൽ ആണ് കാപട്യമായ അവർണ്ണ സ്നേഹം കാണിക്കുന്നത് എന്ന് അവർ വാദിച്ചു. ബുദ്ധന്റെ ശ്ലോകം വാക്യങ്ങൾ എല്ലാം സാധാരണ ജനങ്ങൾക് മനസിലാകുന്ന ഭാഷയിൽ അവതരണം നടത്തി ആയിരുന്നു ബുദ്ധ ഭിക്ഷുക്കൾ മതം വളർത്തിയത്. എന്നാൽ പൂർണ വിവർത്തനം അവർ നടത്തിയില്ല എന്ന് ഹിന്ദു സംവാദകർ വാദിച്ചു കൂടാതെ “താഴ്ന്ന ആളുകൾ അനുഭവിക്കുന്ന അവഗണന അവർ കഴിഞ്ഞ ജന്മത്തിൽ ചെയ്ത ദ്രോഹം കാരണം വന്നു ചേർന്നത് ആണ് അതിനാൽ അവർ ഇപ്പോഴുള്ള അവഗണന അവർ അർഹിക്കുന്നത് ആണ് “എന്നുള്ള നിരവധി ബുദ്ധ വചനങ്ങൾ തനതായ ഭാഷയിലേക് ചെയ്തു സാധാരണ ആളുകളിലേക് എത്തിച്ചു ഇത് ഒരുവിഭാഗം ജനങ്ങൾ ബുദ്ധ മതത്തെ കൂടുതൽ വെറുത്തു കാലക്രമേണ ബുദ്ധ മതം ക്ഷയിച്ചു. തങ്ങൾക്കു ഇവടെയും അവഗണന ആണ് വരുന്നത് എന്ന് അറിഞ്ഞ അവർണ്ണർ ബുദ്ധ മതത്തെ പാടെ കയ്യൊഴിഞ്ഞു, വിഷ്‌ണുവിന്റെ അവതാരം ആണ് ബുദ്ധൻ എന്നും കൂടാതെ ക്ഷേത്രത്തിൽ എല്ലാം ബുദ്ധ വിഗ്രഹം വെച്ചത് കൂടുതൽ ആളുകളെ ബുദ്ധ മതത്തിൽ നിന്നും ഹിന്ദു മതത്തിന്റെ പാതയിൽ തന്നെ തിരിച്ചു വരാൻ കാരണം ആയി, ശിവനേക്കാൾ വലിയ ദൈവം ബുദ്ധൻ ആണെന്ന് വന്നതോടെ ബുദ്ധ മതത്തിനു രാജകിയ പ്രോത്സാഹനവും നിലച്ചു ഇത് പൂർണ പതനത്തിലേക്കു നയിച്ചു. ക്രമേണ ബുദ്ധ മതം ഇവിടെ നിന്നും ഭാഗികമായി അപ്രത്യക്ഷമായി……
അശോകൻ രേഖപെടുത്തിയത് മുതൽ ആണ് കേരളത്തിൽ ഉള്ള ബുദ്ധ മത ചരിത്രം ലഭിക്കുന്നത് bc232മുതൽ ആണ് കേരളത്തിൽ ബുദ്ധ മതം പ്രചരിക്കുന്നത് അതിനു ശേഷം കൂടുതൽ ആയി വ്യാപിച്ചു. താഴെ കിടയിൽ നിന്നും തുടങ്ങിയ ബുദ്ധ മതം കേരളത്തിലും വ്യാപിക്കാൻ തുടങ്ങി. ആനയെ ബന്ധിപ്പിച്ചു ഉത്സവം നടത്തുക, വിദ്യാഭ്യാസം നൽകുക, എഴുത്തു പള്ളികൾ കൂടുതൽ സ്ഥാപിച്ചു, കേരളത്തിന് പുറത്തു ഉള്ള ആയുർവേദം ഇവിടേക്കും വ്യാപിപ്പിച്ചു എന്നിവ ബുദ്ധ മതം കേരളത്തിൽ ചെയ്ത സംഭാവനകൾ ആണ്. എല്ലാ സ്ഥലത്തെയും പോലെ വളർന്ന ബുദ്ധ മതത്തിനു എതിർ വാദങ്ങൾ വന്നു ചേർന്നു, ബുദ്ധമത്തിൽ നിന്നും ആളുകളെ ഹിന്ദു മതത്തിലേക് എത്തിക്കാൻ ഹിന്ദു ക്ഷേത്രത്തിൽ ബുദ്ധ വിഗ്രഹം കൂടി പ്രതിഷ്ഠിച്ചു, അത് കൂടുതൽ ആളുകളെ ഹിന്ദു മതത്തിലേക്ക് എത്തിച്ചു. എല്ലാ നാടുകളിലെയും പോലെ ഹിന്ദു മത സംവാദകർ അഥവാ വൈദിക മത പരിഷ്‌കർത്തകളുടെ പ്രവർത്തനം ബുദ്ധ മതത്തെ കഷയിപ്പിച്ചു. കാലടിയിൽ ജനിച്ചു ഇന്ത്യ മുഴുവൻ വൈദിക യാത്ര നടത്തിയ ശകരാചാര്യരുടെ കൃത്യമായ ഹിന്ദു വിചാരങ്ങൾ കൂടുതൽ ആളുകളെ ഹിന്ദു മതത്തിലേക് എത്തിക്കുകയും കേരളത്തിൽ ബുദ്ധമതം കൂടുതൽ ക്ഷയിക്കുകയും ചെയ്തു 8ആം ശതകത്തിൽ നാശം തുടങ്ങിയ ബുദ്ധമതം 10ശതകത്തിൽ പൂർണമായി നശിച്ചു. ബുദ്ധമതം കേരളത്തിൽ നശിച്ചു എങ്കിലും ബുദ്ധമതത്തിൽ ഉള്ളവരെ ഹിന്ദു മതത്തിന്റെ പാതയിൽ വരുത്താൻ ഹിന്ദു ക്ഷേത്രത്തിൽ സ്ഥാപിച്ച ബുദ്ധ വിഗ്രഹങ്ങൾ ഇന്നും എടുത്തു മാറ്റാതെ നിലനിൽക്കുന്നു