മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സ്റ്റൈലിഷ് ലുക്കിലുള്ള നടൻ ആരാണെന്ന് ചോദിച്ചാൽ മമ്മൂട്ടി കഴിഞ്ഞാൽ എല്ലാവരും പറയുന്ന പേര് പൃഥ്വിരാജ് എന്നായിരിക്കും അതേപോലെതന്നെ നിലപാടുകളുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന വ്യക്തി ആരാണെന്ന് ചോദിച്ചാലും എല്ലാവരും ആദ്യം പറയുന്ന പേര് പൃഥ്വിരാജ് എന്ന് തന്നെയായിരിക്കും നടന്റെ ഓരോ തീരുമാനങ്ങൾക്കും അത്രത്തോളം ആരാധകരാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഉള്ളത് എന്നാൽ ഒരു സമയത്ത് സൈബർ ആക്രമണം വലിയതോതിൽ അനുഭവിച്ചിരുന്ന ഒരു വ്യക്തി കൂടിയാണ് പൃഥ്വിരാജ്
നടനെ പോലെ തന്നെ നടന്റെ ഭാര്യയായ സുപ്രിയയും വലിയ വിജയമാണ് നേടുന്നത് ആരാധകർക്കിടയിൽ വലിയൊരു ഫാൻ ബേസ് തന്നെ താരത്തിനും ഉണ്ട് പൃഥ്വിരാജിന് ചേർന്ന ഭാര്യ തന്നെയാണ് സുപ്രിയ എന്നാണ് പൊതുവേ താരത്തെക്കുറിച്ച് എല്ലാവരും പറയാറുള്ളത് ബിബിസി ന്യൂസിൽ ജേണലിസ്റ്റ് ആയിരുന്ന സുപ്രിയ ഇപ്പോൾ നിർമ്മാണ രംഗത്താണ് സജീവമായിരിക്കുന്നത് വളരെ മികച്ച രീതിയിൽ സിനിമകൾ പ്രൊഡ്യൂസ് ചെയ്യുന്ന ഒരു നിർമ്മാതാവായി താരം മാറിക്കഴിഞ്ഞു
തന്റെ കർമ്മമേഘലയിൽ തിരക്കിലാണെങ്കിലും മകളുടെ കാര്യങ്ങളെല്ലാം നല്ല രീതിയിൽ നോക്കുന്ന ഒരു അമ്മ കൂടിയാണ് സുപ്രിയ മകൾക്ക് വേണ്ടി ഒരുപാട് സമയം കണ്ടെത്താൻ സുപ്രിയ ശ്രമിക്കാറുണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടിൽ മകളുടെ ചിത്രങ്ങൾ പോലും അധികം സുപ്രിയ പങ്കു വയ്ക്കാറില്ല എന്ന് അതിന്റെ കാരണം എന്താണ് എന്ന് പലരും ചോദിക്കുമ്പോൾ ഈ പ്രായത്തിൽ മകൾക്ക് ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ ആവശ്യമില്ല എന്നും മകളുടെ പ്രൈവസിയാണ് മുഖ്യം എന്നുമാണ് സുപ്രിയ പറയാറുള്ളത്
മകളുടെ പിറന്നാൾ ദിവസം പൃഥ്വിരാജിന്റെ ആരാധകർക്ക് വേണ്ടി മകളുടെ ചിത്രം പങ്കുവയ്ക്കുകയും ചെയ്യും ഇപ്പോൾ ഇടാൻ സോഷ്യൽ മീഡിയയിൽ മകളുടെ വളർച്ചയെക്കുറിച്ചുള്ള ഒരു അമ്മയുടെ കരുതലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തന്റെ മകൾക്ക് ഇപ്പോൾ 10 വയസ്സ് പ്രായമാവാൻ പോവുകയാണ് ഈ സമയത്താണ് അവൾ ആർത്തവത്തെക്കുറിച്ച് മനസ്സിലാക്കേണ്ടത് ഇത് എങ്ങനെയാണ് മകളോടെ പറയുക എന്ന് തനിക്ക് അറിയില്ലായിരുന്നു കാരണം താൻ ആദ്യമായി ആർത്തവം ആയ സമയത്ത് വളരെയധികം ഭയപ്പെട്ടിരുന്നു എന്തോ മാരകരോഗമാണെന്നാണ് വിചാരിച്ചത്
മരിച്ചുപോകും എന്നുവരെ കരുതിയിരുന്നു അതുകൊണ്ടുതന്നെ മകൾ നേരത്തെ ഇക്കാര്യത്തെക്കുറിച്ച് മനസ്സിലാക്കണം അവളുടെ സുഹൃത്തുക്കളുടെയും അല്ലാതെ പൊതുവിടങ്ങളിൽ നിന്നുമറിയുന്ന അറിവുകൾ വെച്ച് കൃത്യതയില്ലാതെ ഇതിനെക്കുറിച്ച് അവൾ മനസ്സിലാക്കരുത് കൃത്യമായി തന്നെ എന്താണ് ആർത്തവം എന്ന് അവൾ മനസ്സിലാക്കണം അതിനുവേണ്ടി എന്ത് ചെയ്യും എന്ന് ആലോചിച്ചപ്പോഴാണ് ആർത്തവത്തെക്കുറിച്ചുള്ള ഒരു പുസ്തകം തന്റെ കയ്യിൽ ലഭിച്ചത് എന്നും ആ പുസ്തകം ഉപയോഗിച്ച് മകളെ ബോധവൽക്കരിക്കാനാണ് താൻ തീരുമാനിച്ചത് എന്നുമാണ് സുപ്രിയ പറയുന്നത്
ഇതേ പുസ്തകം തന്നെ പുരുഷന്മാർക്ക് ഇതിനെക്കുറിച്ച് അറിയാവുന്ന ബോധവൽക്കരണം നൽകാൻ ഉണ്ട് എന്നും എന്നാൽ അത് താൻ വായിച്ചിട്ടില്ല എന്ന് സുപ്രിയ പറയുന്നു പുസ്തകങ്ങൾ വായിക്കാൻ ഏറെ ഇഷ്ടമുള്ള അല്ലിക്ക് താൻ ഇത് സമ്മാനമായി നൽകുകയാണ് ചെയ്യുന്നത് ആ പുസ്തകം വായിച്ചുകൊണ്ട് മകൾ ഇതിനെക്കുറിച്ച് മനസ്സിലാക്കുമെന്ന് സുപ്രിയ പറയുന്നുണ്ട് സുപ്രയുടെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇതിനെ മികച്ച കമന്റുകളുമായി എത്തുന്നത്