ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചു. പരിപാടിയിലെ മത്സരാർത്ഥികളിൽ ഒരാളാണ് യുട്യൂബറായ ജാസ്മിൻ ജാഫർ. ഹൗസിലേക്ക് എത്തിയശേഷം ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു ജാസ്മിൻ. പക്ഷെ രണ്ട് ദിവസം പിന്നിട്ടശേഷം ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിക്കാൻ തുടങ്ങിയതോടെ ആരാധകർ ഹേറ്റേഴ്സായി മാറി. വളരെ പെട്ടന്നാണ് ഗബ്രിയുമായി സൗഹൃദം ജാസ്മിൻ ഉണ്ടാക്കിയെടുത്തത്. ഇരുവരും മനപൂർവം ലവ് ട്രാക്ക് കളിക്കുന്നതാണെന്ന കാര്യത്തിൽ സഹമത്സാരാർത്ഥികൾക്കും പ്രേക്ഷകർക്കും ഉറപ്പുണ്ടായിരുന്നു.
സൗഹൃദമാണോ പ്രണയമാണോയെന്ന് വ്യക്തമാക്കാതെയാണ് ഇരുവരും ഹൗസിൽ അടുത്ത് ഇടപഴകിയത്. ഗബ്രിയുമായി അടുത്തശേഷം വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങാണ് ജാസ്മിന് നേരെയുണ്ടാകുന്നത്. അതിന് കാരണം പുറത്ത് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ഹൗസിന് അകത്ത് ഗബ്രിയുമായി ഇന്റിമേറ്റായി പെരുമാറുന്നുവെന്നതാണ്.
ഗബ്രി-ജാസ്മിൻ അടുപ്പം കൂടിയപ്പോൾ പിതാവിൽ നിന്നും മുന്നിറിയിപ്പ് ജാസ്മിന് ലഭിച്ചിരുന്നു. വാപ്പയുടെ ഫോൺ കോൾ വന്നശേഷം ഗബ്രിയുമായി ഒരുമിച്ച് ഇരിക്കാൻ പോലും കുറച്ച് സമയം ജാസ്മിന് ഭയമായിരുന്നു. മാത്രമല്ല താൻ കമ്മിറ്റഡാണെന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞ് ഹൗസിൽ വച്ച് അലറി കരയുകയും ചെയ്തിരുന്നു. ജാസ്മിൻ ബിഗ് ബോസിലേക്ക് പോയപ്പോൾ താരത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഹാന്റിൽ ചെയ്തിരുന്നത് ഭാവി വരൻ അഫ്സൽ അമീറായിരുന്നു.
എന്നാൽ ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം അതിരുവിട്ടതോടെ അഫ്സൽ വിവാഹത്തിൽ നിന്നും പിന്മാറി. നാല് പേജായി ഇട്ട വിശദീകരണത്തിൽ താൻ മാനസികമായ തകർച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും തന്നെ ജാസ്മിൻ ചതിക്കുകയാണെന്നും ഈ ബന്ധം വിടുകയാണെന്നുമാണ് അഫ്സൽ കുറിച്ചത്.
ഈ സീസണിൽ വിജയസാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അർഹിച്ച അംഗീകാരം ജാസ്മിന് ലഭിച്ചില്ലെന്നാണ് പൊതുവേയുള്ള ആരോപണം.
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന് ശേഷം പുറത്ത് പല തരത്തിലുള്ള വിവാദങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സീസണ്‍ 4 ന് ശേഷം നടന്ന പലകാര്യങ്ങളിലേയും സത്യാവസ്ഥകളും ഇപ്പോള്‍ മറ നീക്കി പുറത്ത് വരികയും റോബിന്‍ അടക്കമുള്ളവർ പുതിയ സാഹചര്യത്തില്‍ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് സീസണ്‍ 5 താരമായ ദേവുവും രംഗത്ത് വന്നിരിക്കുകയാണ്.
റോബിനും ജാസ്മിനും നല്ല രീതിയില്‍ സൈബർ ബുള്ളിയിങ് നേരിട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. ജാസ്മിനെ വെള്ളപൂശാന്‍ വേണ്ടി, അല്ലെങ്കില്‍ അലക്കി വെളിപ്പിക്കാന്‍ ആരും വന്നിട്ട് കാര്യമില്ല. ന്യൂട്രല്‍ ഓഡിയന്‍സുണ്ട്, അല്ലെങ്കില്‍ ചോറ് തിന്നുന്ന പ്രേക്ഷകർക്ക് ജാസ്മിന്റെ ലൈവിലെ ചില കാര്യങ്ങളൊക്കെ കൃത്യമായി അറിയാം. സീക്രട്ട് ഏജന്റ് അടക്കമുള്ള ഇപ്പോള്‍ അവളെ ഒരു മാലാഖ കുഞ്ഞായി അവതരിപ്പിച്ചിട്ട് കാര്യമില്ല. ഞാന്‍ അടക്കമുള്ളവർ അതിനെ സപ്പോർട്ട് ചെയ്യില്ല. ഇവിടെ അത് അല്ല വിഷയം.
തീയുണ്ടെങ്കിലേ പുകയുണ്ടാകൂ. ജാസ്മിന്‍ അകത്ത് ചെയ്ത കാര്യങ്ങള്‍ക്കൊപ്പം വിവി (യൂട്യുബർ)യുടെ പ്രസന്റേഷന്‍കൂടിയായപ്പോള്‍ മുഴുവനായി. ശാലുപേയാട്, ആരവ്, സീക്രട്ട് ഏജന്റ് എന്നിങ്ങനെ ആരായാലും വിവിയുടെ കയ്യില്‍ വോയിസ് ഉണ്ടെന്ന് പറഞ്ഞാല്‍, അതുണ്ട്. അത് തെറ്റാണ് എന്ന് തന്നെയാണ് ഞാന്‍ പറയുന്നത്. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ വോയിസ് റെക്കോർഡ് ചെയ്യുന്നതും അത് കച്ചവടം ചെയ്യുന്നും ബ്ലാക്ക് മെയില്‍ ചെയ്യുന്നതുമൊക്കെ ക്രൈമാണെന്നും ദേവു പറയുന്നു.
ജാസ്മിന്റെ ഫ്രണ്ടായിരുന്നു വിവി. വിവിക്ക് ജാസ്മിനോട് താല്‍പര്യം ഉണ്ടായിരുന്നെന്നും പറയുന്നു. അവന്‍ ജാസ്മിന്റെ വീട്ടില്‍ പോകുകയും ഇന്‍റർവ്യൂ എടുക്കുകയും ചെയ്യുന്നു. അഫ്സലുമായി സംസാരിക്കുകയുമൊക്കെ ചെയ്യുന്നു. ജാസ്മിനെ നോട്ടമിട്ടിരുന്ന ആളല്ലേ ഇപ്പോള്‍ അഫ്സലിന്റെ രക്ഷകനായി വന്നിരിക്കുന്നത്. അകത്ത് ജാസ്മിന്‍ ഇങ്ങനെ കളിക്കുമ്പോള്‍ പുറത്ത് അഫ്സലിന് ഇത്രയും പ്രശ്നമാകാന്‍ വിവി പിരികേറ്റികൊടുത്തുണ്ടാവില്ലേ എന്നാണ് ഞാന്‍ ചോദിക്കുന്നത്.
അതുകൊണ്ടാണ് ജാസ്മിനും റോബിനും സൈബർ ബുള്ളിയിങ് നേരിടുന്നുണ്ടെന്ന് പറയുന്നത്. റോബിന്റെ അടുത്ത് പിരികേറ്റി കൊടുത്ത് ശാലു പേയാടുമായി പ്രശ്നം ഉണ്ടാക്കിയത് പോലെ അഫ്സലിന്റെ അടുത്തും പിരികേറ്റി. അഫ്സല്‍ ചാറ്റ് പുറത്ത് വിട്ടതിന് പിന്നിലും ഈ പിരികേറ്റലാണോയെന്ന് നമുക്ക് അറിയില്ല. ഇതുവരേയുള്ള കാര്യങ്ങളൊക്കെ വെച്ച് നോക്കുമ്പോള്‍ അതിന് സാധ്യതയുണ്ട്.ജാസ്മിന്‍ ചെയ്ത പല കാര്യങ്ങളും തെറ്റായിരുന്നുവെന്ന് ഞാന്‍ ഇപ്പോഴും പറയുന്നു. അതുപോലെ അഫ്സല്‍ ചാറ്റ് പുറത്ത് വിട്ടതും.
വിവി ഇതിന്റെയെല്ലാം ഇടയിലുണ്ടെന്ന് എല്ലാവർക്കും അറിയാം. അഫ്സലിന്റെ ഫ്രണ്ടാണ് അവന്‍. അഫ്സലുമായി എല്ലാ കാര്യങ്ങളും സംസാരിച്ചതും വിവിയാണ്. അവന്‍ എന്താണ് ചെയ്തുകൊണ്ടിരുന്നത്, താന്‍ റെക്കോർഡ് ചെയ്ത് വോയിസുകള്‍ മറ്റുള്ള ആളുകള്‍ക്ക് അയച്ച് കൊടുത്ത്, അവരെ കൊണ്ട് പബ്ലിഷ് ചെയ്യിച്ചതിന് ശേഷം ഞാനൊന്ന് അറിഞ്ഞില്ലേ രാമനാരായ എന്ന രീതിയില്‍ റിയാക്ട് ചെയ്യുകയായിരുന്നു. അത് തെറ്റല്ലേയെന്നും ദേവു ചോദിക്കുന്നു.
ജാസ്മിന്റേതായാലും റോബിന്റേതായാലും ഈ സൈബർ ബുള്ളിയിങ് എന്ന് പറയുന്നത് ചെറിയ കാര്യമല്ല. എന്റെയൊക്കെ കമന്റ് ബോക്സില്‍ വരുന്ന ചില കാര്യങ്ങള്‍ കാണണം. ഞാനൊക്കെ നിങ്ങളുടെ വീട്ടുമുറ്റത്താണോ ജീവിക്കുന്നത്. അല്ലെങ്കില്‍ റോബിന്‍ ജീവിക്കുന്നത്. പലരും അങ്ങനെ തന്നെയാണ്. ഇവരെയൊക്കെ ബുള്ളി ചെയ്യാന്‍ ആരാണ് നിങ്ങള്‍ക്ക് അവകാശം തന്നത്.
അഫ്സലിനെ കൊണ്ട് ജാസ്മിന്റെ ചാറ്റ് വരെ പുറത്ത് വരുത്തിച്ചത്തില്‍ വിവിയുടെ ഒരു പ്രസിങ്ങാണ്. ആരവ്, പേയാട് എന്നിവരൊക്കെ സമാനമായ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അതുപോലെയായിരിക്കും അഫ്സലിന്റേയും വിഷയം. വിവിക്ക് എന്തായാലും ജാസ്മിനോട് ഒരു താല്‍പര്യം ഉണ്ടായിരുന്നു എന്നത് അറിയാവുന്ന കാര്യമാണ്. എന്നിട്ടാണ് ഇപ്പോള്‍ നല്ല പിള്ള ചമയുന്നത്. വിവി പറയുന്നത് പോലെ ഇത് സെല്‍ഫ് ഡിഫന്‍സ് ഒന്നുമല്ല. അടി കൊള്ളാത്തതിന്റെ കാര്യമാണ്. അല്ലാതെ ഞാന്‍ ആരേയും വെള്ള പൂശാന്‍ നിന്നിട്ടില്ലെന്നും ദേവു കൂട്ടിച്ചേർക്കുന്നു.