Celebrities

മീരാനന്ദന്റെ ഹല്‍ദി ആഘോഷങ്ങള്‍ തുടങ്ങി; ചിത്രങ്ങള്‍ വൈറല്‍

അവതാരകയായി എത്തി പിന്നീട് മലയാള സിനിമയില്‍ തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് മീര നന്ദന്‍. നിലവില്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ അപ്‌ഡേറ്റുകള്‍ അറിയാന്‍ മലയാളികള്‍ക്ക് ഏറെ താല്പര്യമാണ്. ഇപ്പോഴിതാ വിവാഹ തയ്യാറെടുപ്പിലാണ് താരം. ഇന്നലെയായിരുന്നു മീരയുടെ മെഹന്തി ഫങ്ഷന്‍. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടിമാരായ നസ്രിയ നസീം, ശ്രിന്ദ, ആന്‍ അഗസ്റ്റിന്‍, സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഉണ്ണി പി.എസ് , സജിത്ത് ആന്റ് സുജിത്ത് എന്നിവരും മെഹന്ദിയില്‍ പങ്കെടുത്തിരുന്നു.

ഇപ്പോളിതാ ഹല്‍ദി ചടങ്ങുകളുടെ ഒരു വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇരുവരും ഹല്‍ദിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. മീരയുടെ വരന്‍ ശ്രീജു വെളള നിറത്തിലുളള കുര്‍ത്തയും പിങ്ക് ഷാളും ഒപ്പം കൂളിംഗ് ഗ്ലാസും വെച്ചാണ് ചടങ്ങിനെത്തിയത്. നിമിഷങ്ങള്‍ക്കകം തന്നെ ഇരുവരുടെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.

മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലൂടെ എത്തി അവതാരകയായി മാറിയ മീര നന്ദന്‍ ‘മുല്ല’ എന്ന മലയാള സിനിമിയിലെ ആദ്യ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. ലാല്‍ ജോസാണ് മീരയെ സിനിമ ലോകത്തിലേക്ക് എത്തിച്ചതും മുല്ലയില്‍ നായികയാക്കിയതും.

സിനിമയില്‍ നിന്ന് ഇടവേള എടുത്ത് ഇപ്പോള്‍ അജ്മാന്‍ ഗോള്‍ഡ് എഫ്.എംമില്‍ ആര്‍ജെയായി ജോലി ചെയ്യുകയാണ് മീര. അറേഞ്ച്ഡ് മാര്യേജ് എന്ന നിലയിലാണ് ലണ്ടനില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ശ്രീജുവിനെ കണ്ടെത്തുന്നത്. ‘മുല്ല’യുള്‍പ്പടെ 35 ല്‍പ്പരം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മീര തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.