മലയാളി പ്രേക്ഷകർക്കും തെന്നിന്ത്യൻ ആരാധകർക്കും ഒരുപോലെ പ്രിയങ്കരിയായ നടിയാണ് രേവതി. ഇപ്പോഴിതാ നടിയുടെ അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു സംഭവത്തെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. തമിഴ് സിനിമയിലെ പ്രമുഖനായ സംവിധായകരില്‍ ഒരാളാണ് ഭാരതിരാജ. അദ്ദേഹം സംവിധാനം ചെയ്ത എല്ലാ സിനിമകളെല്ലാം ഇന്നും ഒരു ക്ലാസിക്ക ചിത്രങ്ങളായി ആഘോഷിക്കപ്പെടാറുണ്ട്. സിനിമയിലേക്ക് വരുന്നവര്‍ക്ക് ഭാരതിരാജ ഒരു മാതൃകയായിരുന്നു. സാധാരണക്കാരനായി വന്ന് സിനിമയില്‍ വിജയിക്കാമെന്ന് പുതുതലമുറയ്ക്ക് വിശ്വാസം പകര്‍ന്നത് ഭാരതിരാജയാണ്.എന്നിരുന്നാലും ചില വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ അദ്ദേഹത്തിനും നേരിടേണ്ടതായി വന്നിട്ടുണ്ട്. അതിലൊന്ന് നടിcയെ തല്ലിയെന്ന വാര്‍ത്തയാണ്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ലൊക്കേഷനില്‍ വച്ച് ഭാരതിരാജ രേവതിയെ തല്ലുകയായിരുന്നു. ഈ സംഭവം വീണ്ടും ചര്‍ച്ചയാവുകയാണ്.
രാധ, അംബിക, രാധിക, രേവതി, പ്രിയാമണി തുടങ്ങി തെന്നിന്ത്യയിലെ മുന്‍നിരയിലേക്ക് വളര്‍ന്ന നിരവധി നടിമാരെ സംവിധായകന്‍ ഭാരതിരാജ തന്റെ സിനിമയില്‍ നായികമാരായി അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം പരിചയപ്പെടുത്തിയ എല്ലാ നടിമാരും സുന്ദരികള്‍ മാത്രമല്ല, അവരുടെ കഴിവുകള്‍ കൊണ്ട് കോളിവുഡില്‍ ഒഴിച്ചു കൂടാനാവാത്ത നടിമാരായി വളരുകയും ചെയ്തു. കോളിവുഡില്‍ മാത്രമല്ല, മറ്റ് ഭാഷകളിലും അവര്‍ തങ്ങളുടെ വ്യക്തിത്വം തെളിയിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഭാരതിരാജ രേവതിയെ തല്ലിയ സംഭവത്തെ പറ്റിയുള്ള കഥകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വൈറലായതോടെ സംവിധായകനെ പറ്റിയുള്ള കഥകളും ശ്രദ്ധേയമാവുകയാണ്. രേവതി പാണ്ഡ്യന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഭാരതിരാജ സംവിധാനം ചെയ്ത ചിത്രമാണ് മന്‍ വാസനൈ. ഈ സിനിമയുടെ ക്ലൈമാക്‌സ് സീന്‍ ചിത്രീകരിക്കുന്നതിനിടയിലാണ് ചില സംഭവങ്ങള്‍ ഉണ്ടാവുന്നത്.
മുത്തുപേച്ചി എന്ന നായിക വേഷമാണ് സിനിമയില്‍ രേവതിയുടെ. മാത്രമല്ല ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടയില്‍ രേവതി സംസാരിക്കുന്നത് കാണാം. പക്ഷേ നല്ല ശബ്ദത്തില്‍ സംസാരിക്കാനാണ് സംവിധായകന്‍ ആവശ്യപ്പെട്ടത്. അങ്ങനെ ഭാരതിരാജ ആക്ഷന്‍ പറഞ്ഞെങ്കിലും രേവതി വലിയ ശബ്ദത്തില്‍ ഡയലോഗ് പറഞ്ഞില്ല. പലവട്ടം ഇക്കാര്യം പറഞ്ഞെങ്കിലും നടി അനുസരിക്കാതെ വന്നു. ഇതോടെ ഭാരതിരാജ അസ്വസ്ഥനാവുകയും രേവതിയുടെ കവിളില്‍ അടിക്കുയുമായിരുന്നു. എന്നാല്‍ അടി കിട്ടിയതിന് ശേഷം ശേഷം ഭാരതിരാജ പറഞ്ഞത് പോലെ തന്നെ രേവതി അലറി വിളിക്കുകയും അഭിനന്ദനം വാങ്ങിക്കുകയും ചെയ്തു. ഒരു അഭിമുഖത്തില്‍ രേവതി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.
പതിനാറാം വയസ്സില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഭാരതിരാജ തമിഴ് സിനിമയില്‍ വലിയ മാറ്റം സൃഷ്ടിച്ചയാളാണ്. സെറ്റിനുള്ളില്‍ മാത്രം ചിത്രീകരിച്ചിരുന്ന സിനിമയെ ഔട്ട് ഡോറിലേക്ക് കൊണ്ടുപോയി അവിടുന്ന് ചിത്രീകരണം നടത്തി വിജയിപ്പിച്ചെടുത്ത ആളാണ് ഭാരതിരാജ. ഭാരതിരാജയ്ക്ക് പിന്നാലെ സംവിധാനം ചെയ്യണമെന്ന ആഗ്രഹവുമായി ഗ്രാമങ്ങളില്‍ നിന്ന് പലരും ചെന്നൈയിലേക്ക് വരാന്‍ തുടങ്ങി. ഭാരതിരാജയുടെ അസിസ്റ്റന്റ് ഡയറക്ടര്‍മാരായി വന്ന ഭാഗ്യരാജ്, മണിവണ്ണന്‍, മനോബാല തുടങ്ങിയവരൊക്കെ ഇന്ത്യയിലെ പ്രശസ്തരായ സംവിധായകരും അഭിനേതാക്കളുമായി വളര്‍ന്നു. നൂറിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും നിരവധി നടന്മാരെയും നടിമാരെയും പരിചയപ്പെടുത്തുകയും ചെയ്ത ഭാരതിരാജയുടെ ഓരോ സിനിമകളും കള്‍ട്ട് ക്ലാസിക് ആണ്. 2020-ല്‍ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാദൈ’ ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം.