Celebrities

‘ഇത്രയൊക്കെ കാണിച്ചിട്ടും അങ്ങോട്ട് രക്ഷപ്പെടുന്നില്ലല്ലോ’; ലാലേട്ടന്റെ മകൾക്ക് രൂക്ഷവിമർശനം

ബാലതാരമായി ആയിരുന്നു മലയാള സിനിമയിലേക്ക് എസ്തർ അനിലിന്റെ പ്രവേശനം. നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഇന്നും മലയാളികൾ ഓർത്തിരിക്കുന്നത് ദൃശ്യത്തിലെ ജോർജുകുട്ടിയുടെ മകളായാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സംബന്ധിച്ചിടത്തോളം ഒരു വഴിത്തിരിവായിരുന്നു. ഇതിൻറെ തമിഴ് റീമേക്ക് ആയ പാപനാശത്തിലും അഭിനയിക്കാൻ സാധിച്ചു. കമൽഹാസന്റെ മകളായാണ് തമിഴിൽ എത്തിയത്.

ഇരുപത്തൊന്ന് കാരിയായ എസ്തര്‍ 2010ല്‍ നല്ലവന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം എസ്തര്‍ ഇതിനകം അഭിനയിച്ചിട്ടുണ്ട്. വി 3 എന്ന തമിഴ് സിനിമയില്‍ ആണ് എസ്തര്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. വരലക്ഷ്മി ശരത് കുമാര്‍ ആയിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളത്തില്‍ ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയാണ് അവസാനം അഭിനയിച്ച മലയാള സിനിമ. വിന്ധ്യ വിക്ടിം വെര്‍ഡിക്ട് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അഭിനയത്തിന് പുറമെ അവതാരകയായും കയ്യടി നേടിയിട്ടുണ്ട് എസ്തര്‍.

സോഷ്യൽ മീഡിയയിൽ സജീവമാണ് എസ്തർ. നടിയുടെ ലുക്കിലും അഭിനയത്തിലും വന്ന മാറ്റങ്ങൾ എപ്പോഴും സോഷ്യൽ മീഡിയ ചർച്ച ചെയ്യാറുണ്ട്. തന്റെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം ശ്രദ്ധിക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾ ശ്രദ്ധ നേടാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ എസ്തറിന് പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലാണ് താരം കൂടുതലും വിമര്‍ശനങ്ങള്‍ കേള്‍ക്കാറുള്ളത്. മോഡേണ്‍ വസ്ത്രങ്ങളിലുള്ള എസ്തറിന്റെ ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുകളാണ് എപ്പോഴും വരാറുള്ളത്. ഇപ്പോഴും എസ്തറിനെ ദൃശ്യത്തിലെ കൊച്ചുകുട്ടിയായിട്ടാണ് പലരും കാണുന്നത്. എസ്തറിന്റെ വ്യക്തി സ്വാതന്ത്രത്തേയോ വസ്ത്ര സ്വാതന്ത്ര്യത്തേയോ മനസിലാക്കാനോ അംഗീകരിക്കാനോ പലരും തയ്യാറാകുന്നില്ലെന്നാണ് പ്രശ്‌നം.

ഇപ്പോഴിതാ എസ്തര്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. തന്റെ വിദേശ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. മോണോക്കിനിയണിഞ്ഞാണ് ചിത്രങ്ങളില്‍ എസ്തര്‍ എത്തിയിരിക്കുന്നത്. അതിസുന്ദരിയാണ് ചിത്രങ്ങളില്‍ എസ്തര്‍. എന്നാല്‍ സോഷ്യല്‍ മീഡിയയിൽ നിരവധി പേരാണ് താരത്തിന് വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്.

എന്തു തന്നെ ചെയ്തിട്ടും അങ്ങട് മെന ആകുന്നില്ലല്ലോ. ദൃശ്യം 3യില്‍ റാണി തന്നെ സ്വന്തം മോളെ കൊല്ലുമല്ലോ. ആദ്യമായി ഇതിട്ടു വരുന്ന യുവനടി. നീ ഇത്രയൊക്കെ കാണിച്ചിട്ടും അങ്ങോട്ട് രക്ഷപ്പെടുന്നില്ലല്ലോ കൊച്ചേ. ഇതൊക്കെ തെറ്റാണ് മോളേ. കാണിച്ചു ജീവിക്കുന്നു, വെറുതെ ഇരിക്കുവാണല്ലേ, അവസരം മാത്രം കിട്ടുന്നില്ല. കുട്ടിക്ക് ഗ്ലാമര്‍ ആകാനും അഭിനയിക്കാനും കഴിവുണ്ട്. ഏതെങ്കിലും ഡയറക്ടര്‍ ഇയാളെ രക്ഷിക്കട്ടെ എന്നിങ്ങനയാണ് എസ്തറിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കമന്റുകള്‍. അതേസമയം താരത്തിന് പിന്തുണയായും അഭിനന്ദനങ്ങളുമായും നിരവധി പേര്‍ എത്തുന്നുമുണ്ട്.