സിദ്ദിഖിന്റെ മൂത്തമകൻ റാഷിദ് റാഷിൻ ദിവസമാണ് മരിച്ചത്. സാപ്പി എന്നാണ് റാഷിനെ അടുപ്പമുള്ളവർ വിളിക്കുന്നത്. സാപ്പിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സിദ്ദിഖും മകനും നടനുമായ ഷഹീൻ സിദ്ദിഖുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. സ്‌പെഷ്യൽ ചൈൽഡ് എന്നാൽ സിദ്ദിഖ് വിശേഷിപ്പിച്ചിരുന്നത്. നവംബർ 26നാണ് സാപ്പിയുടെ ജന്മദിനം. അന്ന് ഗംഭീരമായ ആഘോഷമായിരുന്നു സംഘടിപ്പിച്ചിരുന്നത്. റാഷിന്റെ മാതാവ് നേരത്തെ മരിച്ചിരുന്നു.
സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ ജീവിതപങ്കാളിയായി സീനയെത്തി. അമ്മയില്ലാത്ത കുറവ് അറിയിക്കാതെ സ്വന്തം മക്കളെപ്പോലെയാണ് സീന ഷെഹീനെയും സാപ്പിയെയും നോക്കിയിരുന്നത്. പിന്നീട് അവരുടെ ജീവിതത്തിലേക്ക് ഫര്‍ഹീന്‍ എന്ന കുഞ്ഞനുജത്തി കൂടിയെത്തി.
കുറേക്കാലം റാഷിനെ കുറിച്ചുള്ള വിവരങ്ങള്‍ സിദ്ദിഖിന്റെ ആരാധകര്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ സജീവമായതോടെ സാപ്പിയെ ആരാധകരും സ്നേഹിച്ച് തുടങ്ങുകയായിരുന്നു.
സാപ്പിയുടെ നിര്യാണത്തിൽ തളർന്നപോയ സിദ്ദിഖിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മലയാള സിനിമ ലോകത്തെ ഒട്ടുമിക്ക താരങ്ങളും എത്തി ചേർന്നിരുന്നു.
അതിൽ ബേസിലിന്റെ ഒരു വീഡിയോ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. വാഹനം വഴിയരികിൽ നിർത്തി സിദ്ദിഖിന്റെ വസതിയിലേക്ക് നടന്നുപോവുകയായിരുന്ന ബേസിലെ കാൽനട യാത്രികരിൽ ഒരാളായ ചെറുപ്പക്കാരൻ പിടിച്ച് നിർത്തി സെൽഫിക്ക് പോസ് ചെയ്യിപ്പിച്ചു. എതിർക്കാൻ വഴിയില്ലാതെ മനസില്ലാ മനസോടെ ബേസിലും ഫോട്ടോയ്ക്ക് പോസ് ചെയ്തു.
ഈ വീഡിയോ വൈറലായതോടെ ബേസിലിനോട് സെൽഫി ചോദിച്ച യുവാവിന് വലിയ വിമർശനമാണ് സോഷ്യൽമീഡിയ വഴി ലഭിക്കുന്നത്. മരണ വീട്ടിലും സെൽഫി എന്നത് കേട്ടിട്ടേയുള്ളു ഇപ്പോൾ കണ്ടുവെന്നാണ് കമന്റുകൾ. ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ പ്രശംസ അർഹിക്കുന്നു, ഫോട്ടോയ്ക്ക് പോസ് ചെയ്തില്ലെങ്കിൽ അവന് ജാഡയാണെന്ന്.
ഒന്ന് നിന്ന് കൊടുത്തപ്പോൾ ദേ… പറയുന്നു… അയാൾക്ക് ബോധം ഇല്ലെന്ന്. എന്തൊക്കെ തരത്തിലാണ് വിമർശനം, സെൽഫി എടുക്കാൻ വന്നവനെ നമിച്ചു, ഈ ഒരു അവസ്ഥയിലും സെൽഫി… ഇയാൾക്ക് തീരെ ബോധം ഇല്ലേ കഷ്ടം തന്നെ എന്നിങ്ങനെയാണ് കമന്റുകൾ. ചിലർ ബേസിലിനെയും വിമർശിച്ചു. സെൽഫിക്ക് നിന്ന് കൊടുത്ത ബേസിലും ഇച്ചിരി ഉളുപ്പ് കാണിക്കാമായിരുന്നുവെന്നും കമന്റുകളുണ്ട്.
താരാധന മൂലം പരിസരം മറന്ന് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരുടെ എണ്ണം കേരളത്തിൽ കൂടി വരികയാണ്. സിദ്ദിഖിന്റെ വസതിയിലേക്കുള്ള വഴിയിൽ വാഹനങ്ങൾ മൂലം ട്രാഫിക്ക് ജാം ഉണ്ടായിരുന്നു. അതിനാലാണ് ബേസിൽ സ്വന്തം വാഹനം വസതിയിൽ നിന്നും ദൂരെ മാറി പാർക്ക് ചെയ്ത് മരണ വീട്ടിലേക്ക് നടന്നുപോയത്.
ബേസിൽ മാത്രമല്ല ദിലീപ് മുതൽ എല്ലാ സിനിമാ-സീരിയൽ താരങ്ങളും റാഷിനെ അവസാനമായി കാണാനും സിദ്ദിഖിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാനുമായി എത്തിയിരുന്നു.